- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ ഒ എസ് 16 ഡൗൺലോഡ് ചെയ്തതുകൊണ്ട് മാത്രം നിങ്ങളുടെ ആപ്പിൾ ഉപകരണങ്ങൾ സുരക്ഷിതമല്ലൽ ഉടനെ പുതിയ അപ്ഡേഷൻ ചെയ്തില്ലെങ്കിൽ ഐ ഫോണും ഐ പാഡും മാക് ബുക്കും ഹാക്ക് ചെയ്യപ്പെടാം; മുന്നറിയിപ്പുമായി എഫ് ബിയും
ലോസ് ഏഞ്ചൽസ്: ആപ്പിളിന്റെ നിയല്വിലെ സിസ്റ്റത്തിലുള്ള ചില പാകപ്പിഴകൾക്ക് പരിഹാരമായി ഈയാഴ്ച്ച ആപ്പിൾ ഒരു പുതിയ ഐ ഒ എസ് 16 പുറത്തിറക്കിയിരുന്നു. എന്നാൽ, ഇപ്പോൾ അതും ഹോംലാൻഡ് സെക്യുരിറ്റി വാണിങ് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നു. ആപ്പിൾ ഉപയോക്താക്കളോട് ഐ ഒ എസ് 16.3.1 ലേക്ക് അപ്ഡേറ്റ് ചെയ്യണം എന്ന് നിർദ്ദേശിച്ചുകൊണ്ട് ഗവണ്മെന്റ് ഗ്രൂപ്പ് ഒരു പ്രസ്താവന ഇറക്കിയിരിക്കുകയാണ്. ഐ ഒ എസ് 16 ലെ പാകപ്പിഴകൾ മുതലെടുത്ത് ഹാക്കർമാർ ഉപകരണ്ടത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനാലാണിത്.
ഐ ഫോൺ, മാക്, ഐ പാഡ് തുടങ്ങി ആപ്പിളിന്റെ എല്ലാ ഉപകരണങ്ങക്കും ഇത് ബാധകമാണ്. പ്രശ്നങ്ങളിൽ ഒന്നുള്ളത് വെബ്കിറ്റിൽ ആണ്. ഈ സഫാരി ബ്രൗസർ എഞ്ചിൻ, ഐഫോണിൽ ഒരു ആർബിറ്ററി കോഡ് എക്സിക്യുട്ട് ചെയ്യാൻ അനുവദിക്കുന്നുഎന്നതാണ്. ഹോംലാൻഡ് സെക്യുരിറ്റി കരുതുന്നത് ഇതുവഴി ഫോൺ ദുരുപയോഗം ചെയ്യപ്പെടാം എന്നാണ്. രണ്ടാമത്തേത് കെർണലിൽ ഉള്ളതാണ് അതുവഴി ഹാക്കർക്ക് ഫോണിലെ വിവരങ്ങൾ നേടിയെടുക്കാനാകും.
ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു ഈ പ്രശ്നങ്ങൾ കണ്ടെത്തിയതായി പറഞ്ഞുകൊണ്ട് ആപ്പിൾ അപ്ഡേറ്റ് പുറത്തിറക്കിയത്. വെബ്കിറ്റിലെ പിഴവ് കണ്ടെത്തിയത് ഒരു സ്വതന്ത്ര ഗവേഷകനാണ്. അതേസമയം കെർനെലിലെ പിഴവ് കണ്ടെത്തിയത് പാംഗു ലാബിലെ സിന്രു ഷിയും ഗൂഗിൾ പ്രൊജക്ട് സീറോയിൽ നെ വില്യംസണുമാണ്. ഈ സുരക്ഷാ പ്രശ്നങ്ങൾ കൺട്ടെത്തുന്നതിന് യൂണിവേഴ്സിറ്റി ഓഫ് ടൊറോണ്ടോയിലെ സിറ്റിസൺസ് ലാബും സഹായിച്ചിട്ടുണ്ടെന്ന് ആപ്പിൾ പറയുന്നു.
ഈ പിഴവ് എത്രനാളായി ആപ്പിൾ ഉപകരണങ്ങളെ ബാധിച്ചിട്ടുന്റ് എന്ന കാര്യം വ്യക്തമല്ല. ഒരു അന്വേഷണം നടത്തി ഇത് കണ്ടെത്തുന്നതുവരെ ഇതിനെ കുരിച്ച് ചർച്ചകൾ നടത്തിയിട്ടില്ല എന്നാണ് ആപ്പിൾ പറയുന്നത്.ഐ ഒ എസ് 16.3.1 പുറത്തിറക്കി കൊണ്ടുള്ള കുറിപ്പിൽ ആപ്പിൾ പറയുനന്ത് മറ്റ് പല പ്രശ്നങ്ങൾക്കും ഉള്ള പരിഹാരംഇതിൽ ഉണ്ടെന്നാണ്. ഐക്ലൗഡ്, സിരി തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇതുവഴി പരിഹരിക്കാനാവും.
കഴിഞ്ഞ വർഷം ജൂണിൽ ആയിരുന്നു ആപ്പിൾ ഐ ഒ എസ് 16.3 പുറത്തിറക്കീയത്. ഇപ്പോൾ മെച്ചപ്പെടുത്തിയ ടു ഫാക്ടർ സെക്യുരിറ്റി സംവിധാനം, ഉപയോക്താക്കൾക്ക് അവരുടെ ആപ്പിൾ ഐ ഡിയും ഐ ക്ലൗഡ് അക്കൗണ്ടും സെക്യുരിറ്റി കീസ് ഉപയോഗിച്ച് സംരക്ഷിക്കാനുള്ള സൗകര്യം നൽകുന്നു. ഈ ഫിസിക്കൽ ഡിവൈൽ ടു ഫാക്ടർ ഓഥെന്റിഫിക്കേഷന്റെ രണ്ടാം നിരയായിട്ടാണ് പ്രവർത്തിക്കുന്നത്. ആപ്പിളിൽ ലോഗ് ചെയ്തിരിക്കുന്ന മറ്റൊരു ഡിവൈസിൽ നിന്നും കോഡ് ലഭിക്കുന്നതിന് പകരമായി നിങ്ങൾക്ക് സെക്യുരിറ്റി കീ ഉപയോഗിച്ച് ഒരു സെക്യുരിറ്റി കീ ജനറേറ്റ് ചെയ്യാൻ കഴിയും.
പുതിയ ഐ ഒ എസ് ഇൻസ്റ്റാൾ ചെയ്യുനന്തിനായി ഉപയോക്താക്കൾക്ക് സെറ്റിങ്സ് ആപ്പിൽ പോയി ജനറൽ എന്നതിൽ ക്ലിക്ക് ചെയ്തതിനു ശേഷം പിന്നീട് സോഫ്റ്റ്വെയർ അപ്ഡേറ്റ് എന്നതിൽ ക്ലിക്ക് ചെയ്താൽ മതി. ഐ ഒ എസ് 16.3.1 ലഭ്യമാണെങ്കിൽ ഇൻസ്റ്റാൾ എന്നതിൽ ടാപ്പ് ചെയ്യുക. പിന്നീട് ചെയ്യേണ്ടുന്ന നടപടിക്രമങ്ങളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ സ്ക്രീനിൽ തെളിയും.
മറുനാടന് ഡെസ്ക്