- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ ഐഫോൺ ബാറ്ററിയുടെ കാലാവധി നീട്ടണോ...? ഒട്ടും രഹസ്യമല്ലാത്ത ചില സെറ്റിംഗിലൂടെ ബാറ്ററിയുടെ ലൈഫ് നീട്ടാനാകുമെന്ന് പലരും അറിയുന്നത് ഇപ്പോൾ
ഇതുവരെ പലർക്കും അറിയില്ലായിരുന്ന ഒരു ഐഫോൺ സെറ്റിങ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഈ സെറ്റിങ് ബാറ്ററിയുടെ ലൈഫ് വർദ്ധിപ്പിക്കുമെന്ന് ലക്ഷക്കണക്കിന് ഉപയോക്താക്കൾ അറിഞ്ഞതോടെയാണ് ഇതിന്റെ വിശേഷം പരക്കാൻ തുടങ്ങിയത്. ആപ്പിൾ കഴിഞ്ഞ വർഷം തന്നെ ഇത് പുറത്തിറക്കിയിരുന്നെങ്കിലും പലരും ഇപ്പോഴാണ് ഇതിനെ കുറിച്ച് അറിയുന്നത്.
ഒപ്റ്റിമസൈഡ് ബാറ്ററി ചാർജ്ജിങ് എന്ന് അറിയപ്പെടുന്ന ഈ ഫീച്ചർ, ബാറ്ററീയിൽ ഉണ്ടാകുന്ന തേയ്മാനങ്ങൾ കുറയ്ക്കുകയും അതിന്റെ ആയുസ്സ് വർദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ സ്മാർട്ട്ഫോൺ ഫുൾ ചാർജ്ജിൽ ചെലവഴിക്കുന്ന സമയം കുറച്ചു കൊണ്ടാണ് ഇത് ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നത്. മെഷീൻ ലേണിങ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ഫീച്ചർ, 80 ശതമാനം ചാർജ്ജ് ആയിക്കഴിഞ്ഞാൽ പിന്നെ ചാർജ്ജിംഗിന്റെ വേഗത കുറക്കും.
ബാറ്ററി എപ്പോഴും 100 ശതമാനം ചാർജ്ജിംഗിൽ എത്തിയാൽ അതിലെ രാസപദാർത്ഥങ്ങളുടെ കാര്യക്ഷമതയെ ബാധിക്കും എന്നതിനാൽ 80 ശതമാനത്തിൽ ചാർജ്ജിങ് നിൽക്കും. പിന്നീട് നിങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ മനസ്സിലാക്കി സാവധാനമായിരിക്കും ചാർജ്ജിങ് നടക്കുക. ഫോൺ ചാർജ്ജ് ചെയ്യുന്ന സമയത്ത് ഈ ഫീച്ചർ ഓൺ ആക്കി വയ്ക്കാനാണ് ഇതിന്റെ വിശേഷം പങ്കുവച്ചുകൊണ്ട് പലരും സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നത്.
ഐഫോൺ ബാറ്ററി എന്നാൽ അതീവ സങ്കീർണ്ണമായ ഒരു രാസ മിശ്രിതമാണ്. നിങ്ങൾ ചാർജ്ജ് ചെയ്യുമ്പോഴും ഉപയോഗിക്കുമ്പോഴും ഉയർന്ന അളവിൽ ഊർജ്ജം ഉൾക്കൊള്ളുന്ന പ്രവർത്തനമാണ് അതിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ ആ വൈദ്യൂത-രാസ ഊർജ്ജം നിങ്ങലുടെ ബാറ്ററിയിലേക്ക് കടത്തിവിടാൻ ബുദ്ധിപൂർവമായ നിരവധി വഴികളുണ്ട്. യാതൊരു തത്ത്വദീക്ഷയുമില്ലാതെ ബാറ്ററി ചാർജ്ജ് ചെയ്താൽ ബാറ്ററിയുടെ കാര്യക്ഷമത കാലക്രമത്തിൽ കുറഞ്ഞു വരും.
ചാർജ്ജ് ചെയ്യാൻ കഴിയുന്ന ഓരോ ബാറ്ററിയും, വീണ്ടും വീണ്ടും ഉപയോഗിക്കപ്പെടുന്ന ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ്. അതിന്റെ രാസായുസ്സ്വർദ്ധിക്കും തോറും കാര്യക്ഷമത കുറഞ്ഞു വരും. അതുകൊണ്ടു തന്നെ ബാറ്ററിക്കകത്ത് നടക്കുന്ന വൈദ്യൂത -രാസ തേയ്മാനം പരമാവധി കുറയ്ക്കാൻ പുതിയ ഫീച്ചർ സഹായിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
ഈ ഫീച്ചർ ഉപയോഗിക്കുന്നതിനായി നിങ്ങളുടെ ഫോണിന്റെ ഹോം സ്ക്രീനിലുൾല സെറ്റിങ്സ് ആപ്പിൽ പോവുക. സെറ്റിങ്സ് തുറന്നതിന് ശേഷം ബാറ്ററി, ബാറ്ററി ഹെൽത്ത് ആന്ദ് ചാർജിങ്, ഒപ്റ്റിമൈസിങ് ബാറ്ററി ചാർജിങ് എന്നീ ഓപ്ഷനുകളിലൂടെ കടന്നു പോയി, ഒപ്റ്റിമൈസ്ഡ് ബാറ്ററി ചാർജിങ് ഓപ്ഷൻ ഓൺ ആക്കുക. ഇത് ഓൺ ആയാൽ, നിങ്ങളുടെ ബാറ്ററി ഫുൾ ചാർജ്ജ് ആയിരിക്കുന്ന സമയപരിധി പരിമിതപ്പെടുത്തും. 80 ശതമാനം ചാർജ്ജിങ് ആയാൽ പിന്നീടുള്ള ചാർജ്ജിങ് മന്ദഗതിയിലാക്കും.
ആപ്പിൾ പറയുന്നത് ഒപ്റ്റിമൈസ്ഡ് ബാറ്ററി ചാർജ്ജിങ്, നിങ്ങളുടെ ചാർജ്ജിങ് ഹാബിറ്റുകൾ പൂർണ്ണമായും മനസ്സിലാക്കുവാൻ ചുരുങ്ങിയത് രണ്ടാഴ്ച്ചയെങ്കിലും എടുക്കുമെന്നാണ്. അതിനാൽ തന്നെ, ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയാലും പൂർണ്ണമായി പ്രവർത്തനം ആരംഭിക്കാൻ സമയമെടുക്കും. മാത്രമല്ല, സാധാരണയായി നിങ്ങൾ ചാർജ്ജിങ് ചെയ്യാറുള്ള ലൊക്കെഷനുകളെ ട്രാക്ക് ചെയ്യാനുള്ള അനുമതിയും ഫോണിന് നൽകേണ്ടി വരും.
ഇതിനായി സെറ്റിങ്സിൽ പോയി പ്രൈവസി ആൻഡ് സെക്യുരിറ്റി, ലൊക്കേഷൻസ് സർവീസസ്, സിസ്റ്റം സർവീസസ്, സിഗ്നിഫിക്കന്റ് ലൊക്കേഷൻ എന്നീ ഓീപ്ഷനുകളിലൂടെ പോയി സിഗിനിഫിക്കന്റ് ലൊക്കെഷൻസ് ഓൺ ആക്കുക. ഇപ്രകാരം ചെയ്യുക വഴി നിങ്ങളുടെ ലൊക്കേഷനുകൾ ട്രാക്ക് ചെയ്യപ്പെടുമെന്ന ഭയം ആവശ്യമില്ല. അഞ്ച് മണിക്കൂർ വീതം നീണ്ടു നിൽക്കുന്ന, ചുരുങ്ങിയത് ഒൻപത് ചാർജ്ജിങ് സെഷനുകൾ പൂർത്തിയാക്കിയാൽ ഈ ഫീച്ചർ പ്രവർത്തനം ആരംഭിക്കും. ഐ ഒ എസ് 13 അല്ലെങ്കിൽ അത് കഴിഞ്ഞുള്ള മോഡലുകളിൽ ഇത് ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കും.
മറുനാടന് മലയാളി ബ്യൂറോ