- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഫോൺ 15 എപ്പോൾ പുറത്ത് വരും? എത മോഡൽ ഉണ്ടാകും? എത്ര രൂപയാണ് വില ? എന്തെല്ലാമാണ് സവിശേഷതകൾ? ഇതുവരെ ലഭ്യമായ വിവരങ്ങൾ ഇങ്ങനെയൊക്കെ
ആപ്പിൾ ആരാധകരെ സംബന്ധിച്ചിടത്തോളം ഏറ്റവും ആഹ്ലാദകരമായ ദിവസം വന്നെത്താൻ ഇനി ഒരു മാസം മാത്രം. ആപ്പിളിന്റെ പുതിയ മോഡലുകൾ പുറത്തിറക്കുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് അവർ. കൂപടിനോയിലെ ആസ്ഥാനത്ത് നിന്നും പുതിയ ഐഫോൺ 15 നെ സംബന്ധിച്ച വെളിപ്പെടുത്തലുകൾ സെപ്റ്റംബർ മാസത്തിലെ ആദ്യ രണ്ടാഴ്ച്ചകളിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ആപ്പിൾ സ്മാർട്ട്ഫോണുകളിൽ അടുത്തകാലത്ത് നടന്നതിൽ വെച്ച് ഏറ്റവും വലിയ മാറ്റങ്ങൾ ഐഫോൺ 15 ന്റെ രൂപകൽലനയിലും സവിശേഷതകളിലും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ചാർജ്ജിങ് പോർട്ടിൽ വരെ മാറ്റങ്ങൾ ഉണ്ടാകും. 2024 ലെ ആദ്യ പാദത്തിൽ തന്നെ അമേരിക്കയിൽ ഇറക്കാൻ പോകുന്ന ആപ്പിളിന്റെ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സെറ്റിനെ കുറിച്ചുള്ള വാർത്തകൾ പരക്കുന്നതിനിടയിലാണ് ഐഫോൺ 15 ഇറങ്ങുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട്.
ഐഫോൺ 15 ന്റെ നാല് വ്യത്യസ്ത മോഡലുകളായിരിക്കും ആപ്പിൾ പുറത്തിറക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാൻഡേർഡ് മോഡൽ, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയാണ് ആ മാതൃകകൾ. ഇതിൽ ഏറ്റവും മുന്തിയ മോഡൽ ആയ ഐഫോൺ പ്രോ മാക്സിന്റെ പേര് ഐഫോൺ അൾട്ര എന്നാക്കി മാറ്റിയെക്കും എന്നൊരു റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പേര് എന്തായാലും അത് രണ്ട് പ്രോ മോഡലുകളിൽ ഒന്നായിരിക്കും.
ആപ്പിൾ ആരാധകർക്ക് ഏറെ നിരാശയുണ്ടാക്കിയേക്കാവുന്ന വാർത്ത,ഐഫോൺ 15 ന് കഴിഞ്ഞ വർഷം പുറത്തിറക്കിയ ഐഫോൺ 14 നേക്കാൾ ഏറെ പ്രത്യെകതകൾ ഇല്ല എന്നതാണ്. എന്നാൽ, ചോർന്ന് കിട്ടിയ വാർത്തകളും ഡമ്മി യൂണിറ്റുകളും പറയുന്നത് ഫോണിന്റെ രൂപകൽപനയിൽ കാര്യമായ മാറ്റം ഉണ്ടാകും എന്നാണ്. അതിൽ പ്രധാനപ്പെട്ടത് തികച്ചും വ്യത്യസ്തമായ ഒരു ചാർജിങ് പോർട്ട് ഉണ്ടാകും എന്നതാണ്. ലൈറ്റ്നിങ് പോർട്ടിനു പകരമായി, ആൻഡ്രോയ്ഡ് ഫോണിൽ ഉപയോഗിക്കുന്ന തരത്തിലുള്ള യു എസ് ബി - സി പോർട്ട് ആയിരിക്കും ഇതിൽ ഉണ്ടാവുക.
അതുപോലെ ഐഫോൺ 15 ന്റെ വക്കുകൾക്ക് കൂടുതൽ മങ്ങിയ ഷേഡ് ആയിരിക്കും. ഐഫോൺ 14 ലേതുപോൽദെ തിളങ്ങുന്ന ലോഹ പ്രതലമായിരിക്കില്ല. സ്റ്റെയിൻലെസ്സ് സ്റ്റീലിനു പകരം ടൈറ്റാനിയം ഉപയോഗിക്കുന്നതുകൊണ്ടാണിത്. അതുപോലെ ഡിസ്പ്ലെക്ക് ചുറ്റുമുള്ള ബോർഡർ 202 മില്ലിമീറ്ററിൽ നിന്നും 1.5 മില്ലിമീറ്റർ ആയി കുറച്ചിട്ടുമുണ്ട്. കഴിഞ്ഞവർഷം ഐഫോൺ 14 പ്രോയിലും പ്രോ മാക്സിലും ഉപയോഗിച്ച ഡൈനാമിക് ഐലൻഡ് എന്ന ഫീച്ചർ ഐഫോൺ 15 ന്റെ എല്ലാ മോഡലുകളിലും ഉണ്ടാകുമെന്നറിയുന്നു.
ആപ്പിൾ പുതിയ മോഡലിൽ ടച്ച് സെൻസിറ്റീവ് ബട്ടണുകൾ ഉപയോഗിക്കും എന്നൊരു വാർത്ത വന്നിരുന്നെങ്കിലും ഐഫോൺ 15 ൽ അത് ഉണ്ടാകില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുപോലെ ഐഫോൺ 15 ൽ ഉപയോഗിക്കുന്ന എ 17 ബയോണിക് ചിപ്പുകൾ ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്തും.
മുൻ മോഡലുകളെ അപേക്ഷിച്ച് ഐഫോൺ 15മോഡലുകളുടെ വില കൂടുതലായിരിക്കുമെന്ന് ഹോങ്കോംഗ് ആസ്ഥാനമായുള്ള ആപ്പിൾ അനലിസ്റ്റ് ജെഫ് പു പറയുന്നു. ടൈറ്റാനിയം ഫ്രെയിം, എ 17 ബയോണിക് ചിപ്പും ഉള്ളതിനാൽ രണ്ട് പ്രോ മോഡലുകളുടെ വിലയിലും ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ