- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആപ്പിൾ-സാംസങ്ങ് ആരാധകർക്ക് സന്തോഷ വാർത്ത; ഐ ഫോണും ഗാലക്സിയും 50 ശതമാനം വരെ വിലക്കുറവിൽ ഈബെയിൽ; കുറഞ്ഞ വിലയിൽ പുതിയ മോഡലുകൾ ലഭിക്കുവാൻ സാധ്യത
ഓൺലൈൻ ചില്ലറ വിൽപന രംഗത്തെ പ്രമുഖരായ ഈബേ ഐ ഫോൺ, സാംസങ്ങ് എന്നിവ ഉൾപ്പടെ ഒരുപറ്റം പ്രമുഖ നിർമ്മാതാക്കളുടെ ഗാഡ്ജറ്റുകൾക്ക് 50 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറ്റവും വിലക്കുറച്ച് പുതിയ മൊബൈൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ സൈറ്റ് സന്ദർശിക്കുക. ആപ്പിൾ, സംസങ്ങ് ഉദ്പന്നങ്ങൾ ഒരുപക്ഷെ, അവരുടെ സ്വന്തം സ്റ്റോറുകളിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വിലയിൽ ലഭിക്കാനും സാധ്യതയുണ്ട്.
ഗണ്യമായി കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള, പ്രശസ്ത ബ്രാൻഡുകൾ കൈക്കലാക്കാനുള്ള ഒരു അവസരമാണ് ഈബേ ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ചില കിഴിവുകൾ ഒരുപക്ഷെ അത്ര ആകർഷണീയമായേക്കില്ല. എന്നാൽ, ഐഫോൺ 14 പ്രോ മാക്സിന്റെ വിലയിൽ 365 പൗണ്ടിന്റെ കുറവും സാംസങ്ങ് എസ് 22 അൾട്രയുടെ വിലയിൽ 448 പൗണ്ടിന്റെ കിഴിവുമാണ് ഇപ്പോൾ ഓഫർ ചെയ്യുന്നത്. ഈ ഹാൻഡ്സെറ്റുകൾ കഴിഞ്ഞവർഷം പുറത്തിറക്കിയപ്പോൾ ആപ്പിൾ സ്റ്റോറിലും സാംസങ്ങ് സ്റ്റോറിലുമൊക്കെ 1,149 പൗണ്ടായിരുന്നു ഇതിന്റെ വില.
തങ്ങളുടെ സൈറ്റിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഉപയോഗിച്ചതും നവീകരിച്ചതുമായ എല്ലാ ഉദ്പന്നങ്ങൾക്കും ഓൺലൈൻ ഷോപ്പ് വൻ കിഴിവ് നൽകുന്നുണ്ട്. നിഞ്ച എയർ ഫ്രയേഴ്സ്, ഡൈസൺ വാക്യും, എൽ ജി സ്മാർട്ട് ടിവി, മൊബൈൽ ഫോണുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇപ്പോൾ ഐഫോൺ 14 പ്രോ മാക്സ്, അല്ലെങ്കിൽ സാംസങ്ങ് ഗാലക്സി എസ് 22 ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നത് ഈബേയിലാണ്.
തികച്ചും ബ്രാൻഡ് ന്യു ആയ ഉദ്പന്നം ആവശ്യമായവർ സൈറ്റിലെ സെയ്ൽ വിൻഡോയിലെ കണ്ടീഷൻ ഫിൽറ്റർ ക്ലിക്ക് ചെയ്യുക. ഇവിടെയാണ് നിങ്ങൾക്ക് നവീകരിച്ച ഐഫോൺ 14 പ്രോ മാക്സ് 839.69 പൗണ്ടിന് നിങ്ങൾക്ക് ലഭ്യമാകുന്നത്. ആപ്പിൾ സ്റ്റോറിലേതിനേക്കാൾ 300 പൗണ്ട് കുറവാണ് ഈ വില. അതുപോലെ സാംസങ്ങ് എസ് 22 അൾട്രയാണ് ആവശ്യമെങ്കിൽ, എക്സലന്റ്-റിഫർബിഷ്ഡ് എന്ന ബോക്സിൽ ക്ലിക്ക് ചെയ്താൽ 629.99 പൗണ്ടിന് നല്ല കണ്ടീഷനിലുള്ള ഫോൺ നിങ്ങൾക്ക് ലഭിക്കും. സാംസങ്ങ് സ്റ്റോറിൽ ലഭിക്കുന്നതിനേക്കാൾ 519 പൗണ്ട് കുറവാണ് ഈ വില.
എല്ലാ നവീകരിച്ച മോഡലുകളും ഒരു വർഷത്തെ വാറന്റിയോടുകൂടിയാണ് വരുന്നത്. മാത്രമല്ല, ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്നു എന്ന് പരിശോധിച്ച് ഉറപ്പു വരുത്തിയവയുമാണിവയെല്ലാം. സെർട്ടിഫൈഡ്, എക്സലന്റ്, വെരി ഗുഡ്, ഗുദ് എന്നി നാലു തലത്തിലുള്ള സർട്ടിഫിക്കറ്റുകൾ ഈ ഉദ്പന്നങ്ങൾക്ക് നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ