- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാംസങ്ങ്, സോണി ഉൾപ്പടെ ആൻഡ്രോയ്ഡ് സൊഫ്റ്റ്വെയറുള്ള 47 ഫോണുകൾ അടുത്തയാഴ്ച്ച മുതൽ ഉപയോഗ ശൂന്യമാകാം; നിങ്ങളുടെ ഫോണുകൾ ഈ പഴയ മോഡലാണോ എന്ന് ചെക്ക് ചെയ്യുക
ആൻഡ്രോയ്ഡിന്റെ പഴയ വേർഷൻ ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകൾ അടുത്തയാഴ്ച്ച മുതൽ ഹാക്ക് ചെയ്യപ്പെട്ടേക്കാം എന്ന മുന്നറിയിപ്പ് വന്നിരിക്കുന്നു. വിപണിയിലുള്ള 47 ഇനങ്ങളാന് ഈ ഭീഷണി നേരിടുന്നത്. അതിൽ സാംസങ്ങ് ഗാലക്സി, സോണി എക്സ്പെരിയ മോഡലുകളും ഉൾപ്പെടുന്നു. ആൻഡ്രോയ്ഡ് കിറ്റ്കാറ്റ് എന്ന് അറിയപ്പെടുന്ന ആൻഡ്രോയ്ഡ് 4.4ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകൾക്കുള്ള സപ്പോർട്ട് ഗൂഗിൾ പിൻവലിക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് ഈ റിപ്പോർട്ട് വരുന്നത്.
ഓഗസ്റ്റ് 1 മുതൽ ആയിരിക്കും ഈ മാറ്റം നിലവിൽ വരിക. അതിനു ശേഷം ഗൂഗിൾ പ്ലെ അപ്ഡേറ്റുകൾ ഇതിൽ ലഭ്യമാവുകയില്ല. ഉപഭോക്താക്കൾക്ക് ആപ്പുകൾ അപ്ഡേറ്റ് ചെയ്യാനും കഴിയില്ല. അതായത്, ക്രമേണ ആ ഫോൺ ഉപയോഗ രഹിതമാകും എന്നർത്ഥം. ആൻഡ്രോയ്ഡ് ഡെവലപ്പേഴ്സ് ബ്ലോഗ് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പത്ത് വർഷം മുൻപായിരുന്നു ആൻഡ്രോയ്ഡ് കിറ്റ്കാറ്റ് പ്ലാർഫോം ആദ്യമായി പുറത്തിറക്കിയത്. കൂടുതൽ കൂടുതൽ ഉപഭോക്താക്കൾ സൊഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുന്നതിനാൽ, നിലവിൽ വെറും 1 ശതമാനം ഉപഭോക്താക്കൾ മാത്രമാണ് കിറ്റ്കാറ്റ് ഉപയോഗിക്കുന്നത് എന്നും ബ്ലോഗിൽ പറയുന്നു.
ഈ മാറ്റം ബാധിക്കുന്ന സ്മാർട്ട് ഫോൺ മോഡലുകളിൽ സാംസങ്ങ് ഗാലക്സി എസ് 4, മിനി എൽ ടി ഇ തുടങ്ങിയ ചിലത് ഇപ്പോഴും ഈ ബേയിലും മറ്റു സെക്കന്റ് ഹാൻഡ് റീടെയ്ലർമാരുടെ അടുത്തും ലഭ്യമാണ്. ഫുൾ സ്ക്രീൻ വീഡിയോ പ്ലെ ബാക്കും ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം ലോഞ്ചർ തെരഞ്ഞെടുക്കാനുൾല സ്വാതന്ത്ര്യവും നൽകിയ ആദ്യ ആൻഡ്രോയ്ഡ് വേർഷൻ ആയിരുന്നു കിറ്റ്കാറ്റ്.
മറുനാടന് ഡെസ്ക്