കാലം കഴിയുന്തോറും ഏതൊരു മൊബൈൽ ഫോണിലേയും പവർ കപ്പാസിറ്റി കുറഞ്ഞു വരും എന്നത് ഒഴിവാക്കാൻ ആകാത്ത കാര്യമാണ്. ഇപ്പോഴിതാ സാംസങ്ങ് മൊബൈലുകളിലെ ബാറ്ററിയുടെ ലൈഫ് രണ്ട് ദിവസം വരെ നീട്ടാവുന്ന ചില പോംവഴികലുമായി ഒരു ടിക്ടോക്കർ എത്തിയിരിക്കുന്നു. ഇലക്ട്രോ വേൾഡ് ടിക്ടോക്കിൽ ഷെയർ ചെയ്ത വീടിയോയിൽ പറയുന്നത് ആദ്യം പവർ സേവിങ് സെറ്റിങ്സിൽ പോകാനാണ്.

അവിടെ ബാറ്ററി ലൈഫ് വർദ്ധിപ്പിക്കുവാനുള്ള ഒരു സൂത്രവിദ്യ ഉണ്ടെന്നാണ് അവർ പറയുന്നത്. സ്‌ക്രീനിന്റെ മുകളിൽ നിന്നും താഴെ വരെ സ്ലൈഡ് ചെയ്ത് ക്വിക്ക് പാനൽ കാണുക. പിന്നീട് പവർ സേവിങ് മോഡ് ബട്ടണിൽ അല്പനേരം അമർത്തിപ്പിടിക്കുക. ഇവിടെ തെരഞ്ഞെടുക്കാൻ നിരവധി ഓപ്ഷനുകളുണ്ട്. ക്ലോക്ക് റേറ്റ് എന്നറിയപ്പെടുന്ന നിങ്ങളുടെ ഫോണിന്റെ സി പി യു 70 ശതമാനമായി പരിമിധപ്പെടുത്തുക. നിങ്ങളുടെ ഡിവൈസ് ഓരോ കാര്യങ്ങൾ ചെയ്യുന്ന വേഗതയാണ് ക്ലോക്ക് റേറ്റ് എന്നത്. അതുപോലെ ബ്രൈറ്റ്നെസ്സ് 10 ശതമാനം കുറയ്ക്കുക.

അതിനു ശേഷം ഹോം സ്‌ക്രീനും ആപ്സും പരിമിതപ്പെടുത്തുക. അവസാനം ഈ ഫീച്ചർ ഓൺ ആക്കുക. ഇതെല്ലാം ടിക് ചെയ്യുക വഴി നിങ്ങളുടെ ഫോണിന്റെ ബാറ്ററി ലൈഫ് രണ്ട് ദിവസം വരെ നീട്ടാൻ കഴിയുമെന്ന് ടിക്ടോക്കർ ഉറപ്പു പറയുന്നു. എന്നാൽ, കൃത്യമായി ബാറ്ററി ലൈഫ് എത്രനേരം നീട്ടാമെന്നത്, നിങ്ങളുടെ ഫോണിന്റെ പഴക്കത്തിലും അതിന്റെ ഉപയോഗത്തിലും ആശ്രയിച്ചിരിക്കുന്നു. ദിവസത്തിന്റെ മുക്കാൽ പങ്കും വീഡിയോകൾ കാണുന്നതും ഗെയിമുകൾ കളിക്കുന്നതും ബാറ്ററി ലൈഫ് കുറയ്ക്കാൻ ഇടയാക്കും.

ചില ഗാലക്സി ഉപകരണങ്ങളിൽ ഡിസ്പ്ലേയിൽ ചില ഫാൻസി ഐറ്റംസ് ഉണ്ടാകും. കാണുവാൻ ആകർഷണീയമാണെങ്കിലും ധാരാളമായി ബാറ്ററി ഉപയോഗിക്കപ്പെടും എന്നതിനാൽ ഇവ സ്വിച്ച് ഓഫ് ചെയ്യുന്നതാണ് ഉത്തമം. ഇതിനായി ആദ്യം സെറ്റിങ്സിൽ പോയി ലോക്ക് സ്‌ക്രീൻ ആൻഡ് സെക്യുരിറ്റി എന്നതിലെത്തുക. ലോക്ക് സ്‌ക്രീൻ ആൻഡ് ഓൾവേയ്സ് ഓൺ ഡിസ്പ്ലേ എന്നതിൽ ടാപ് ചെയ്യുക. പിന്നീട് എ ഒ ഡി സ്ലൈഡറിൽ ടാപ് ചെയ്ത് ഇത് സ്വിച്ച് ഓഫ് ആക്കുക.

അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ബാറ്ററി ചാർജ്ജ് ചെയ്യുന്നതിനായി, അത് പൂർണ്ണമായും ഓഴിയാൻ നിൽക്കുന്നത് ആധുനിക സ്മാർട്ട് ഫോണുകൾക്ക് നല്ലതല്ല എന്നതാണ്. ഇങ്ങനെ ചെയ്യുന്നത് കാലക്രമേണ ബാറ്ററിയുടെ ആരോഗ്യം ക്ഷയിക്കാൻ ഇടയാക്കും. ബാറ്ററി ചാർജ്ജ് 20 ശതമാനത്തിൽ കുറയാതെ നോക്കണം എന്നാണ് സാംസങ്ങ് പറയുന്നത്.