- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശൂന്യാകാശത്ത് കണ്ടെത്തിയ ഏറ്റവും പുതിയ ഗ്രഹത്തിൽ നിറയെ വെള്ളം; കടൽ മാത്രമുള്ള അത്ഭുത ഗ്രഹത്തിൽ ജീവനും ഉണ്ടാകാം; ആ ഗ്രഹമെങ്ങും പൊട്ടി വീണാൽ ഭൂമി ബാക്കിയുണ്ടാകുമോ ?
പൂർണ്ണമായും സമുദ്രം മാത്രമുള്ള ഒരു പുതിയ ഗ്രഹത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. കെവിൻ കോസ്റ്റ്നറുടെ 1995 ലെ വാട്ടർ വേൾഡ് എന്ന ഹോളിവുഡ് സിനിമയുടെ കഥയോട് ഏറെ സമാനതകൾ ഉള്ള ഒന്നാണ് ഈ കണ്ടുപിടുത്തം എന്ന് പറയാതെവയ്യ. ഭൂമിയിൽ നിന്നും 100 പ്രകാശവർഷങ്ങൾ ദൂരെ മാറിയുള്ള ഈ ഗ്രഹത്തി ജലത്തിന്റെ കനം കൂടിയ ഒരു ആവരണം പൊതിഞ്ഞിരിക്കുകയാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഏതാണ് വ്യാഴത്തിന്റെയും ശനിയുടെയും ചില ഉപഗ്രഹങ്ങളെ പോലെ.
വലിപ്പത്തിലും പിണ്ഡത്തിലും ഇത് ഭൂമിയേക്കാൾ അല്പം കൂടി വലിപ്പമേറിയതാണ്. മാത്രമല്ല, വേണമെങ്കിൽ ജീവൻ കുടികൊള്ളാൻ സാധിക്കുന്ന നിലയിൽ അതിന്റെ നക്ഷത്രത്തിൽ നിന്നും മതിയായ ദൂരത്തുമാണ് അത് സ്ഥിതി ചെയ്യുന്നത്. ഗവേഷകരുടെ അന്താരാഷ്ട്ര സംഘമാണ് ഒരു നക്ഷത്ര സമൂഹത്തിലെ രണ്ട് ചെറു നക്ഷത്രങ്ങളിൽ ഒന്നിനെ ഭ്രമണം ചെയ്യുന്ന ഈ ഗ്രഹത്തെ കണ്ടെത്തിയത്.
നാസായുടെ ബഹിരാകാശ ടെലസ്‌കോപ്പ് ടെസ്സിന്റെ സഹായത്തോടെയാണ് ഇത് കണ്ടെത്തിയത്. നമ്മുടെ നക്ഷത്ര രാജിക്ക് സമീപമുള്ള നക്ഷത്രങ്ങളേയും അവയുടെ ഗ്രഹങ്ങളേയും കുറിച്ചുള്ള പഠനത്തിന് സഹായകരമായതാണ് ടെസ്സ്. ടെസ്സിൽ നിന്നുള്ള സിഗ്‌നൽ ഓരോ 11 ദിവസം കൂടുമ്പൊാഴും അല്പം കൂടുതലായി തെളിയുന്നതാണ് ഈ ഗ്രഹത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിയാൻ സഹായിച്ചത്. ഭൂമിയേക്കാൾ 70 ശതമാനത്തോളം അധിക വലിപ്പം ഉള്ള ഒരു ഗ്രഹമാണിത്.
അതേസമയം ഈ ഗ്രഹം ഭ്രമണം ചെയ്യുന്ന ടി ഒ ഐ -1452 എന്ന നക്ഷത്രം നമ്മുടെ സൂര്യനേക്കാൾ വളരെ ചെറുതാണ്. ഒരു ഇരട്ട നക്ഷത്ര സമൂഹത്തിൽ ഇതുപോലെ മറ്റൊരു ചെറിയ നക്ഷത്രത്തിനൊപ്പമാണ് അത് നിൽക്കുന്നത്. എന്നാൽ, ഈ രണ്ട് നക്ഷത്രങ്ങൾക്ക് ചുറ്റിലും പ്രത്യേകമായ ഭ്രമണപഥങ്ങളാണ് ഉള്ളത്. ഇപ്പോൾ കണ്ടെത്തിയ ഗ്രഹം അതിൽ ഒരു നക്ഷത്രത്തെ മാത്രമെ ഭ്രമണം ചെയ്യുന്നുള്ളു.
ഭൂമിയേക്കാൾ വലിപ്പമുള്ള, ജലത്തിന്റെ സാന്നിദ്ധ്യമുള്ള, നക്ഷത്രത്തിൽ നിന്നും ഏറെ മാറിയുള്ള ഈ ഗ്രഹത്തിൽ ജീവന്റെ സാന്നിദ്ധ്യം ഉണ്ടായേക്കാം എന്നാണ് അനുമാനിക്കപ്പെടുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾക്കാണ് ഇപ്പോൾ ഗവേഷക സംഘം മുതിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ