- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ക്ലിക് കെമിസ്ട്രിയിലും ബയോഓർത്തോഗനൽ കെമിസ്ട്രിയിലും' സമഗ്ര സംഭാവന; രസതന്ത്ര നൊബേൽ പുരസ്‌കാരം മൂന്നു പേർക്ക്; ബാരി ഷർപ്ലെസിന് പുരസ്‌കാരം ലഭിക്കുന്നത് രണ്ടാം തവണ
സ്റ്റോക്കോം: ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. 'ക്ലിക് കെമിസ്ട്രിയിലെയും ബയോഓർത്തോഗനൽ കെമിസ്ട്രിയിലെയും' സംഭാവനകൾക്കാണ് പുരസ്‌കാരം. കരോളിൻ ആർ.ബെർടോസി, മോർട്ടൻ മെൽഡൽ, ബാരി ഷാർപ്ലെസ് എന്നിവർക്കാണ് പുരസ്‌കാരം. ബാരി ഷാർപ്ലെസിന് രണ്ടാം തവണയാണ് നൊബേൽ പുരസ്‌കാരം ലഭിക്കുന്നത്.
ബെഞ്ചമിൻ ലിസ്റ്റ് (ജർമനി), ഡേവിസ് മാക്മില്ലൻ (അമേരിക്ക) എന്നിവർക്കായിരുന്നു 2021ലെ പുരസ്‌കാരം. അസിമട്രിക് ഓർഗനോ കാറ്റലിസ്റ്റുകൾ വികസിപ്പിച്ചതിനായിരുന്നു പുരസ്‌കാരം.
ഭൗതിക ശാസ്ത്ര നോബേൽ പുരസ്‌കാരത്തിന് ഇത്തവണ അർഹരായതും മൂന്ന് പേരാണ്. ഫ്രാൻസിൽ നിന്നുള്ള ഏലിയാൻ ഏസ്‌പെക്ടിനും അമേരിക്കകാരനായ ജോൺ എഫ് ക്ലോസർക്കും ഓസ്ട്രിയയിൽ നിന്നുള്ള ആന്റോൺ സെലിങർക്കുമാണ് പുരസ്‌ക്കാരം. ക്വാണ്ടം മെക്കാനിക്‌സിലെ കണ്ടുപിടുത്തങ്ങൾക്കാണ് അംഗീകാരം. ക്വാണ്ടം തിയറിയിലെ ആധാരശിലകളെ സംബന്ധിച്ച സുപ്രധാന പരീക്ഷണങ്ങൾക്കാണ് മൂന്ന് പേരും നേതൃത്വം നൽകിയത്. പ്രത്യേക സാഹചര്യങ്ങളിൽ രണ്ട് കണങ്ങൾ പരസ്പരം വേർപെട്ടാലും ഒന്നായി പ്രവർത്തിക്കും എന്നത് അടക്കമുള്ള നിരീക്ഷങ്ങളാണ് നൊബേൽ സമിതി പരിഗണിച്ചത്.
BREAKING NEWS:
- The Nobel Prize (@NobelPrize) October 5, 2022
The Royal Swedish Academy of Sciences has decided to award the 2022 #NobelPrize in Chemistry to Carolyn R. Bertozzi, Morten Meldal and K. Barry Sharpless "for the development of click chemistry and bioorthogonal chemistry." pic.twitter.com/5tu6aOedy4
വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്റേ പേബൂവിനാണ്. മനുഷ്യ പരിണാമ പഠനത്തിലെ അപൂർവ സംഭാവനകൾക്കാണ് അംഗീകാരം. പേബൂവിന്റെ അച്ഛൻ സുനേ ബഗേസ്റ്റോമിനായിരുന്നു 1982 ലെ നൊബേൽ പുരസ്‌കാരം. മനുഷ്യവംശത്തിലെ വംശനാശം സംഭവിച്ച വിഭാഗങ്ങളെക്കുറിച്ചായിരുന്നു സ്വാന്റേയുടെ പഠനം. നിയാർത്തണ്ടൽ മനുഷ്യരുടെ ജനിതിക ഘടന വേർതിരിച്ചെടുക്കുകയെന്ന അസാധ്യ ദൗത്യം പൂർത്തീകരിച്ചതിനാണ് പുരസ്‌കാരം.
ന്യൂസ് ഡെസ്‌ക്