- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജന്മനാ മനുഷ്യർ കൂനന്മാരാകും; പരന്ന കൈയും വീർത്ത കണ്ണും അടയാത്ത കൺപീലിയും മനുഷ്യന്റെ രൂപമാകും; സ്മാർട്ട് ഫോണിനു അടിമയായ മനുഷ്യന്റെ അടിസ്ഥാന രൂപം 800 വർഷം കൊണ്ട് ഇങ്ങനെയാകുമോ?
പലർക്കും ഇന്ന് തങ്ങളുടെ ഫോണോ ലാപ്ടോപോ അടുത്തില്ലെങ്കിൽ ജീവിക്കാൻ ആകില്ല എന്ന സാഹചര്യമാണ് ഉള്ളത്. ആധുനിക സാങ്കേതിക വിദ്യ മനുഷ്യ ജീവിതത്തെ കൂടുതൽ ആയസരഹിതമാക്കുമ്പോഴും മനുഷ്യൻ സാങ്കേതിക വിദ്യക്ക് അടിമയാകുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ കാണുന്നത്. ശാസ്ത്രം ജയിച്ച് മനുഷ്യൻ തോൽക്കുമ്പോൾ, മനുഷ്യന്റെ രൂപം എങ്ങനെയായിരിക്കും എന്നതിനെ കുറിച്ചുള്ള ഒരു പഠന റിപ്പോർട്ട് പുറത്തുവന്നു.
മൈൻഡി എന്ന് പേരു നൽകിയ, മനുഷ്യന്റെ ഒരു വികൃത മാതൃക ചില ഗവേഷകർ സൃഷ്ടിച്ചു കഴിഞ്ഞു. ഏകദേശം 800 ൽ താഴെ വർഷങ്ങൾ കഴിയുമ്പോൾ മനുഷ്യൻ എങ്ങനെയിരിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണിതെന്ന് അവർ പറയുന്നു. നാലുകാലിൽ നടന്നിരുന്ന, പരിണാമത്തിന്റെ ഏതോ ദശാസന്ധിയിൽ ഏഴുന്നേറ്റ് നടുവുനിവർത്തി എഴുന്നേറ്റുനിന്ന മനുഷ്യൻ ഈ കാലയളവിനുള്ളിൽ പഴയ രൂപത്തിലേക്ക് തിരിച്ചുപോകുമെന്നാണ് അവർ പറയുന്നത്.
ജന്മനാ കൂന് ഉള്ളവനായിട്ടായിരിക്കും മനുഷ്യർ ജനിക്കുക. വീതിയേറിയ കഴുത്ത്, പരന്ന കൈകൾ അതുപോലെ ഒരു ജോട് അധിക കൺപോളകൾ എന്നിവയൊക്കെ അക്കാലത്തെ മനുഷ്യരുടെ സവിശേഷതയായിരിക്കും എന്ന് അവർ പറയുന്നു. ഒരുപക്ഷെ 3000 കൊല്ലത്തിനപ്പുറത്തെ മനുഷ്യന്റെ മാതൃകയാകാം മൈൻഡി എന്നും ഗവേഷകർ പറയുന്നുണ്ട്.
ആധുനിക സാങ്കേതിക വിദ്യ നമ്മുടെ മനസ്സിലും ശരീരത്തിലും എന്തൊക്കെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു എന്ന പഠനമായിരുന്നു മൈൻഡിയുടെ സൃഷ്ടിയിൽ എത്തി നിൽക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വിദഗ്ധരുമായി ആശയസംവാദങ്ങൾ നടത്തിയതിനു ശേഷമായിരുന്നു ഒരു 3 ഡി ഡിസൈനറുടെ സഹായത്തോടെ ഈ മാതൃക സൃഷ്ടിച്ചത്. വർഷങ്ങളോളം നമ്മുടെ സ്മാർട്ട് ഫോണിലേക്കോ ലാപ് ടോപ്പിലേക്കോ കുനിഞ്ഞ് നോക്കുന്നതിനാൽ കൂന് മനുഷ്യന്റെ ഒരു സ്വാഭാവിക പ്രകൃതമായി മാറും എന്ന് അവർ പറയുന്നു.
തുടർച്ചയായി സ്മാർട്ട് ഫോൺ പിടിക്കുന്നതിനാൽ, കൈകൾ പരന്നതാവുകയും അതേസമയം, വിരലുകൾ മടങ്ങി ഫോൺ പിടിക്കുന്ന രീതിയിലേക്ക് ആവുകയും ചെയ്യും. അതുപോലെ മണിക്കൂറുകളോളം ഫോണിലേക്ക് നോക്കി കുനിഞ്ഞിരിക്കുന്നതിനാൽ കനം കൂടിയ കഴുത്തുകൾ ഉണ്ടാകും. നേരത്തേ നിർമ്മിച്ചിരുന്ന എമ്മി എന്ന മാതൃകയുടെ പിൻഗാമിയാൺ'മൈൻഡി.
മറുനാടന്‍ ഡെസ്‌ക്