- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യനും ചന്ദ്രനും ഒരേസമയം ഭൂമിക്ക് അഭിമുഖമായി വരും; സൂര്യകിരണങ്ങൾ ചന്ദ്രനിലെത്താതെ ഭൂമി മറയ്ക്കും; ഇന്നത്തെ സൂപ്പർ ബ്ലഡ് മൂൺ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരെ ബാധിക്കുമോ? എന്താണ് സംഭവിക്കുന്നത്
ഇനിയുള്ള ഏതാനും നാളുകൾ പ്രക്ഷുബ്ദമായിരിക്കുമെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നു. ഇന്ന് നടക്കുന്ന ചന്ദ്ര ഗ്രഹണമാണ് അതിനു കാരണമാകുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ രേഖയിൽ എത്തുമ്പോഴാണ് ഈ പ്രപഞ്ച പ്രതിഭാസം നടക്കുന്നത്. അതോടെ, സൂര്യനിൽ നിന്നുള്ള രശ്മികൾ ചന്ദ്രനിൽ എത്തുന്നത് ഭൂമി തടയും. മാത്രമല്ല, ചന്ദ്രനിൽ പതിക്കുന്ന ചില രശ്മികൾ ഭൗമാന്തരീക്ഷത്തിലൂടെ കടന്നായിരിക്കും ചന്ദ്രന്റെ ഉപരിതലത്തിൽ എത്തുക. അതുകൊണ്ട് തന്നെ കടും ചുവപ്പ് നിറത്തിലായിരിക്കും ചന്ദ്രൻ കാണപ്പെടുക.
2025 വരെയുള്ള കാലയളവിലെ അവസാനത്തെചന്ദ്രഗ്രഹണമായിരിക്കും ഇതെന്ന് പ്രശസ്ത ജ്യോതിഷ ശാസ്ത്രജ്ഞൻ യാസ്മിൻ ബൊലാൻഡ് പറയുന്നു. അതുകൊണ്ടു തന്നെ ദൈനം ദിന ജീവിതത്തിലെ കാര്യങ്ങളുൾപ്പടെ പലതിലും ഇത് വിപരീതഫലം ഉണ്ടാക്കുമെന്നും യാസ്മിൻ പറയുന്നു. ചന്ദ്രഗ്രഹണം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഇതിനോടകം തന്നെ യാസ്മിൻ നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് ഭൂമിയിലെ പെട്ടെന്നുള്ള മാറ്റങ്ങൾക്കും അവിചാരിതമായ വഴിത്തിരിവുകൾക്കും കാരണമാകുന്ന യുറാനസിൽ അത് ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച്.
അതിനു പുറമെ ഈ ചന്ദ്രഗ്രഹണത്തെ സൂപ്പർ ബ്ലഡ് മൂൺ എന്നും നാമകരണം ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് ഇത് സംഭവൈക്കുന്നത് ഒരു സൂപ്പർ മൂൺ സമയത്താകുന്നതിനാൽ. പൂർണ്ണ ചന്ദ്രൻ, അതിന്റെ ഭ്രമണപഥത്തിലെ ഭൂമിയോട് ഏറ്റവും അടുത്ത ബിന്ദുവിൽ എത്തുന്നതിനെയാണ് സൂപ്പർമൂൺ എന്ന് വിളിക്കുന്നത്. അതായത്, സാധാരണ ചന്ദ്രനേക്കാൾ 14 ശതമാനം വലിപ്പത്തിലും 30 ശതമാനം അധിക തിളക്കത്തിലും അതിനെ കാണാനാകും എന്നർത്ഥം.
സൂര്യനെയും, ചന്ദ്രനേയും നക്ഷത്രങ്ങളെയും കുറിച്ച് മൂണോളജി ഡയറി 2023 എന്ന പുസ്തകം രചിച്ചിട്ടുള്ള യാസ്മിൻ പറയുന്നത് ആളുകൾക്ക് തങ്ങളുടെ ജീവിതത്തിൽ പെട്ടെന്നുള്ള മാറ്റങ്ങളും തടസ്സങ്ങളും ചന്ദ്രഗ്രഹണത്തെ തുടർന്ന് കാണാൻ കഴിയും എന്നാണ്. ജ്യോതിഷശാസ്ത്രപ്രകാരം ഈ ഗ്രഹണ സമയത്ത് യുറാനസിനെ ചന്ദ്രൻ പാതി മറയ്ക്കും എന്നതിനാലാണ് ഇതൊക്കെ സംഭവിക്കുന്നത് എന്നും യാസ്മിൻ പറയുന്നു.
അതേസമയം, പ്രശ്നങ്ങൾക്ക് പുറമെ ഭൂതകാലത്തിലെ ചില കറുത്ത അദ്ധ്യായങ്ങൾ പൂർണ്ണമായി അടയ്ക്കുവാനും ഈ ചന്ദ്രഗ്രഹണം സഹായിച്ചേക്കുമെന്ന് പാശ്ചാത്യ ജ്യോതിഷശാസ്ത്രത്തിൽ വിദഗ്ധയായ യാസ്മിൻ പറയുന്നു. നിങ്ങളുടെ സ്വസ്ഥമായ ജീവിതത്തിനു തടസ്സമാകുമെന്ന ഏതെങ്കിലും സാഹചര്യങ്ങളൊ വ്യക്തികളോ ഒഴിവാക്കാൻ ആകാതെ ഉണ്ടെങ്കിൽ, ഈ സമയത്ത് അത് അകന്നു പോകുമെന്ന് അവർ പറയുന്നു. ഇതേ അഭിപ്രായം തന്നെയാണ് മറ്റൊരു പാശ്ചാത്യ ജ്യോതിഷ വിദഗ്ധയായ ലിസ സ്റ്റാർഡസ്റ്റും പറയുന്നത്.
ധനവുമായി ബന്ധപ്പെട്ട സോഡിയാക് സൈൻ ടോറസിന്റെ സമയത്താണ് ചന്ദ്രഗ്രഹണം നടക്കുന്നത് എന്നതിനാൽ നിങ്ങളുടെ വ്യക്തിപരമായ സാമ്പത്തിക സ്ഥിതിയെ കുറിച്ചും, ചെലവഴിക്കുന്ന പ്രവണതയെ കുറിച്ചും പുനർവിചിന്തനം നടത്തണമെന്ന് അവർ ആവശ്യപ്പെടുന്നു. സമ്പത്തുമായി ബന്ധപ്പെട്ട് നല്ല മാറ്റങ്ങൾ ഉണ്ടാകാനിടയുള്ള സന്ദർഭം കൂടിയാണിതെന്നും അവർ ഓർമ്മിപ്പിക്കുന്നു. ഇത് എല്ലാ രാശിക്കാർക്കും ബാധകമാണ്.
മറുനാടന്‍ ഡെസ്‌ക്