- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിയുടെ അന്ത്യം സൂര്യനിലേക്ക് ഇടിച്ചു കയറിയോ? ഭൂമിയുടെ അന്ത്യം എങ്ങനെ സംഭവിക്കുമെന്ന സൂചന നൽകി പഠന റിപ്പോർട്ടുമായി യുഎസ് ഗവേഷകർ: ലോകാവസാനം കോടിക്കണക്കിന് വർഷങ്ങൾക്ക് ശേഷമെന്നും റപ്പോർട്ട്
പാരിസ്: ഭൂമിയുടെ അന്ത്യം എങ്ങനെ സംഭവിക്കുമെന്ന സൂചന നൽകി പഠന റിപ്പോർട്ടുമായി യുഎസ് ഗവേഷകർ: ബഹിരാകാശത്തു നടക്കാനിടയുള്ള ഒരു വൻ 'കൂട്ടിയിടി'യിലൂടെ ആവും ഭൂമിയുടെ അന്ത്യമെന്നും സൂചന നൽകുന്നതാണ് റിപ്പോർട്ട്. യുഎസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം പുറത്തുവിട്ടത്. ഭൂമിയിൽനിന്ന് 2,600 പ്രകാശവർഷം അകലെയുള്ള കെപ്ലർ1658ബി എന്ന ഗ്രഹത്തിന്റെ ഭ്രമണമാണ് ഭൂമിയുടെ അന്ത്യത്തെക്കുറിച്ചുള്ള സൂചനകൾ നൽകുന്നത്.
2009ൽ വിക്ഷേപിച്ച കെപ്ലർ സ്‌പേസ് ടെലസ്‌കോപ് ഉപയോഗിച്ച് കണ്ടെത്തിയ ആദ്യ എക്‌സോപ്ലാനെറ്റ് (സൂര്യനെയല്ലാതെ മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹം) ആണ് കെപ്ലർ1658ബി. നമ്മുടെ സൗരയൂഥത്തിലെ ജൂപ്പിറ്റർ ഗ്രഹത്തിന്റെ (വ്യാഴം) പേരിലാണ് കെപ്ലർ1658ബി അറിയപ്പെടുന്നത്. മൂന്നു ദിവസത്തിൽ താഴെ സമയത്തിലാണ് കെപ്ലർ1658ബി അതിന്റെ നക്ഷത്രത്തിനു ചുറ്റും ഭ്രമണം ചെയ്യുന്നത്. ഇങ്ങനെ ഭ്രമണം ചെയ്യാനുള്ള സമയം ഓരോ വർഷവും 131 മില്ലി സെക്കൻഡുകൾ വച്ച് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് 'ദി ആസ്‌ട്രോഫിസിക്കൽ ജേർണൽ ലെറ്റേഴ്‌സി'ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഗവേഷകർ പറയുന്നു.
''ഈ നിരക്കിൽ നക്ഷത്രത്തിനു ചുറ്റും കറങ്ങുമ്പോൾ 30 വർഷത്തിനുള്ളിൽ കെപ്ലർ1658ബി അതിന്റെ സൂര്യനിലേക്കു ഇടിച്ചുകയറും. ആദ്യമായാണ് ഇത്തരമൊരു ഇടിച്ചുകയറലിന് തെളിവു കിട്ടുന്നത്.'' ഗവേഷകനായ ശ്രേയസ് വിസ്സപ്രഗഡ പറഞ്ഞു. അതേസമയം, ഭൂമിയുടെ അന്ത്യം കോടിക്കണക്കിന് വർഷങ്ങൾക്കുശേഷം മാത്രമേ ഉണ്ടാകാൻ സാധ്യതയുള്ളെന്ന് സെന്റർ ഫോർ ആസ്‌ട്രോഫിസിക്‌സ് വാർത്താക്കുറിപ്പിൽ അറിയിച്ചു.