- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിവിശേഷമായ ഒരു രാത്രിയാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്; സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളെയും കാണാൻ കഴിയും; ശുക്രൻ, ബുധൻ, ശനി, വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങളെ നഗ്‌ന ദൃഷ്ടികൊണ്ട് കാണാൻ കഴിയും; സപ്തഗ്രഹങ്ങളെ സാക്ഷിയാക്കിയ ഒരു രാത്രിക്കായി കാത്തിരിക്കാം
പ്രപഞ്ചത്തിലെ അത്യപൂർവ്വമായ ഒരു പ്രതിഭാസമാണ് ഇന്ന് നടക്കുന്നത്. സൗരയൂഥത്തിലെ അഷ്ടഗ്രഹങ്ങളിൽ ഒന്നായ ഭൂമിയിൽ നിന്നും ഇന്ന് മറ്റ് ഏഴ് ഗ്രഹങ്ങളും ദൃശ്യമാകും. ശുക്രൻ, ബുധൻ, ശനി, വ്യാഴം, ചൊവ്വ എന്നിവയെ അതേ ക്രമത്തിൽ, തെക്ക് പടിഞ്ഞാറൻ ചക്രവാളത്തിൽ നിന്നും കിഴക്കോട്ട് എന്ന രീതിയിൽ നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും. എന്നാൽ, ചൊവ്വക്കും വ്യാഴത്തിനും ഇടയിലുള്ള യുറാനസ്, ശനിക്കും വ്യാഴത്തിനും ഇടയിലായി വരുന്ന നെപ്ട്യുൺ എന്നിവയെ കാണാൻ ബൈനോക്കുലറോ ടെലസ്‌കോപ്പോ ഉപയോഗിക്കേണ്ടതായി വരും.
ഉത്തരാർദ്ധ ഗോളത്തിലെ വാന നിരീക്ഷകർക്ക് എല്ലാ ഗ്രഹങ്ങളും ചെറിയ പ്രകാശ ബിന്ദുക്കളായിട്ടാകും ദൃശ്യമാവുക. ഇന്ന് രാത്രിയുടെ ആകാശത്ത് ദൃശ്യമാകുന്ന ഗ്രഹങ്ങളിൽ ബുധനെ മാത്രം കാണാൻ കുറച്ച് ബുദ്ധിമുട്ടാകും. ആകാശത്തിലെ പ്രകാശമേറിയ ഭാഗത്ത് പ്രത്യക്ഷപ്പെടുന്നതിനാലാണിത്. എന്നാൽ, കുറേക്കൂടി തിളക്കമാർന്ന ശുക്രന്റെ സമീപത്തായി ഇതിനെ കാണാൻ കഴിയും. മാത്രമല്ല, ഇന്ന് രാത്രി ഗ്രീനിച്ച് മീൻ സമയം 9 മണിക്ക് ഈ രണ്ട് ഗ്രഹങ്ങളും ഏറെ അടുത്തു വരും. ഇത്രയും അടുത്ത് ഈ ഗ്രഹങ്ങൾ എത്താൻ ഇനി 2024 വരെ കാത്തിരിക്കണം.
പടിഞ്ഞാറൻ ചക്രവാളത്തിൽ, അല്പം താഴ്ന്ന കാണപ്പെടുന്ന ഇവയുടെ വ്യക്തമായ ദൃശ്യം സൂര്യാസ്തമനത്തിനു ശേഷം അര മണിക്കൂർ കഴിഞ്ഞാൽ വ്യക്തമാകും. ഏതാണ്ട് 40 മിനിറ്റ് കഴിയുമ്പോൾ ശുക്രൻ അപ്രത്യക്ഷമാകും. ബാക്കിയുള്ളവയെ കിഴക്കോട്ട് ഒരു നിര പോലെ കാണാൻ കഴിയും ഇതിൽ വ്യാഴത്തിനായിരിക്കും ഏറ്റവുമധികം തിളക്കം. നക്ഷത്രങ്ങളെക്കാൾ തിളക്കമുണ്ടാകും ഈ ഗ്രഹത്തിന്.
പാതിരാത്രിക്ക് അല്പം മുൻപായി വ്യാഴവും ആകാശത്തുനിന്നും അപ്രത്യക്ഷമാകും എന്നാൽ ചൊവ്വാ ഗ്രഹം രാത്രി മുഴുവൻ ദൃശ്യമാകും. ചുവപ്പ് തിളക്കത്തോടുകൂടിയ ചൊവ്വാ സൂരോദയത്തിനു മുൻപ് വരെ ദൃശ്യമാകും. വ്യാഴത്തിനും ശനിക്കും ഇടയിലായി അർദ്ധ ചന്ദ്രക്കലാ രൂപത്തിൽ ചന്ദ്രനും പ്രത്യക്ഷപ്പെടും.
മറുനാടന്‍ മലയാളി ബ്യൂറോ