ദ്യമായി യു കെ മണ്ണിൽ നടന്ന ഓർബിറ്റൽ സ്പേസ് ലോഞ്ച് ഇന്നലെ രാത്രി പരാജയപ്പെട്ടു. മാറ്റങ്ങൾ അവരുത്തിയ ബോയിങ് ജെറ്റായിരുന്നു വിക്ഷേപണത്തിന് ഉപയോഗിച്ചത്. കോസ്മിക് ഗേൾ എന്ന് നാമകരണം ചെയ്ത ബഹിരാകാശ വാഹനം പ്രാദേശിക സമയം രാത്രി 10.02 നായിരുന്നു കോൺവാളിലെ സ്പേസ്പോർട്ടിൽ നിന്നും കുതിച്ചുയർന്നത്. അയർലണ്ടിന് തെക്ക് ഭാഗത്തായി അന്തരീക്ഷത്തിൽ 35,000 അടി വരെ ഇത് കുതിച്ചുയർന്നു.

അതിന്റെ ചിറകിനടിയിൽ ഘടിപ്പിച്ച 70 അടി നീളമുള്ള റോക്കറ്റിനെ വിക്ഷേപിക്കുന്നതിൽ അത് വിജയിച്ചു. ഈ റോക്കറ്റിലായിരുന്നു വിവിധ ഭ്രമണപഥങ്ങളിലായി വിക്ഷേപിക്കേണ്ട ഒൻപത് ഉപഗ്രഹങ്ങൾ ഉണ്ടായിരുന്നത്. കോസ്മിക് ഗേളിൽ നിന്നും ഇത് വിജയകരമായി വിക്ഷേപിച്ചെങ്കിലും ഭ്രമണപഥത്തിലെത്താൻ ഈ റോക്കറ്റിനായില്ല. സാധാരണ നാസയിൽ നടത്തുന്നതുപോലുള്ള ലംബമായ വിക്ഷേപണമായിരുന്നില്ല നടന്നത്. ഒരു വിമാനത്തിൽ റോക്കറ്റ് ഉയർത്തി, അന്തരീക്ഷത്തിൽ വെച്ച് അത് വിക്ഷേപിക്കുന്ന സാങ്കേതിക വിദ്യ ആയതിനാൽ തിരശ്ചീനമായ വിക്ഷേപണമായിരുന്നു നടന്നത്.

ഇതിനായി വിമാനത്തിൽ ഏറെ മാറ്റങ്ങൾ വരുത്തിയിരുന്നു. വെർജിൻ അറ്റ്ലാന്റികിന്റെ ബോയിങ് 747 വിമാനമയിരുന്നു ഇതിനായി ഉപയോഗിച്ചത്. പിന്നെ വെർജിൻ ഓർബിറ്റ്സ് ലോഞ്ചർ വൺ റോക്കറ്റും. വിമ്നത്തിനകത്തെ സീറ്റുകളും മറ്റും മാറ്റി അതിന്റെ ഭാരം കുറച്ചിരുന്നു. മാത്രമല്ല, പ്രീമിയം ക്യാബിൻ ഒരുചെറിയ് മിഷൻ കൺട്രോൾ റൂം ആക്കി മാറ്റുകയുംചെയ്തിരുന്നു. ഭൂമിയുടെ ചിത്രം പകർത്തുന്നതിനുള്ള പുതിയ ഉപകരണം പരീക്ഷിക്കുന്നത് ഉൾപ്പടെ വിവിധോദ്ദേശ്യങ്ങൾക്കായുള്ള ഒൻപത് ഉപഗ്രഹങ്ങളായിരുന്നു അതിൽ ഉണ്ടായിരുന്നത്.

പ്രാദേശിക സമയം രാത്രി 23:10 ആയപ്പോഴേക്കും ഈ വിമാനം അന്തരീക്ഷത്തിൽ 35,000 അടി ഉയരത്തിൽ എത്തിയിരുന്നു. ആകാശവുമായി 27 ഡിഗ്രി കോണളവിൽ ദിശമാറ്റിയ വിമാനത്തിൽ നിന്നും റോക്കറ്റ് വിക്ഷേപിക്കുകയും ചെയ്തു. റോക്കറ്റിന്റെ ആദ്യഘട്ട എഞ്ചിൻ അതിനെ ഉയർത്തിക്കൊണ്ടു പോയി. എന്നാൽ, ആദ്യ ഘട്ട എഞ്ചിൻ വിട്ടുമാറി, രണ്ടാം ഘട്ട എഞ്ചിൻ പ്രവർത്തനം ആരംഭിച്ചതോടെയായിരുന്നു പ്രശ്നങ്ങൾ ഉടലെടുത്തത്. ഭൂ സമീപ ഉപഗ്രഹങ്ങൾക്ക് അനുയോജ്യമായ ഭ്രമണപഥത്തിൽ എത്താൻ അതിനു കഴിഞ്ഞില്ല.

ഇതിനോടകം ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്നും പുറത്തിറങ്ങി ബഹിരാകാശത്ത് എത്തിയ ലോഞ്ചർ വണ്ണിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല, ഒന്നുകിൽ അത് ബഹിരാകാശത്തു വച്ചുതന്നെ കത്തിയെരിഞ്ഞുപോയേക്കാം. ഇല്ലെങ്കിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിച്ചേക്കാം. റോക്കറ്റിന്റെ ആദ്യഘട്ട എഞ്ചിൻ അതിനെ ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്തുള്ള ഒരു ഭ്രമണപഥത്തിൽ എത്തിച്ചു. എന്നാൽ, ഉപഗ്രഹങ്ങൾ വിന്യസിക്കണമെങ്കിൽ പിന്നെയും 500 കിലോമീറ്റർ ഉയരത്തിൽ എത്തണമായിരുന്നു. ഇവിടെയാണ് രണ്ടാം ഘട്ട എഞ്ചിൻ പരാജയപ്പെട്ടത്.

ബ്രിട്ടീഷ് ബഹിരാകാശ പര്യവേഷണത്തിൽ പുതിയ യുഗം കുറിക്കും എന്നായിരുന്നു വെർജിൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ, അവസാന നിമിഷം വലിയൊരു ദൗത്യം പരാജയപ്പെടുകയായിരുന്നു. ഇത് കമ്പനിയുടെ നിലനിൽപിനെ തന്നെ പ്രതികൂലമായി ബാധിച്ചേക്കും എന്ന് കമ്പനി വൃത്തങ്ങൾ ആശങ്കപ്പെടുന്നു. ഇക്കാര്യത്തിൽ ഏതായാലും ഒരു അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയിലെ എഞ്ചിനിയർമാർ ഈ പരാജയത്തിന്റെ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പൊൾ, കമ്പനിയുടെ ഓഹരി മൂല്യത്തിൽ ഇതുമൂലം 30 ശ്തമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി മൂലം ഭാവിപരിപാടികൾ എങ്ങനെ മുൻപോട്ട് കൊണ്ടുപോകുമെന്ന് കമ്പനി ആശങ്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് 200 മില്യൺ പൗണ്ടിലധികം നഷ്ടം ഉണ്ടായിരിക്കുന്നത്.