- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യന്റെ ഉത്തരധ്രുവത്തിൽ നിന്നും അടർന്ന് മാറി ഒരു കഷണം; അടർന്ന് മാറിയ ഭാഗം ഇപ്പോൾ ഉത്തര ധ്രുവത്തിനു മേൽ ചുഴലിക്കാറ്റുപോലെ കറങ്ങുന്നു; നാസയുടെ വീഡിയോ പുതിയ പ്രപഞ്ച സത്യങ്ങൾ അനാവരണം ചെയ്യുമ്പോൾ
ശാസ്ത്ര ലോകത്തെ തന്നെ അമ്പരിപ്പിച്ചുകൊണ്ട്, ഇതിനു മുൻപെങ്ങും ഉണ്ടാകാത്ത തരത്തിൽ സൂര്യനിൽ നിന്നും ഒരു കഷ്ണം അടർന്ന് മാറുന്നതിന്റെ വീഡിയോ ദൃശ്യം നാസ പകർത്തിയിരിക്കുന്നു. പ്ലാസ്മയുടെ അല്ലെങ്കിൽ വൈദ്യൂതീകരിക്കപ്പെട്ട വാതകത്തിന്റെ ഒരു ഫിലമെന്റ് സൂര്യനിൽ നിന്നും അടർന്നു മാറുന്നതിന്റെ ദൃശ്യമാണ് പകർത്തിയിരിക്കുന്നത്. പിന്നീട് അത് ഒരു ധ്രുവ ചുഴലിക്കാറ്റായി കറങ്ങുനന്തും കാണാം.
ജ്യോതിശാസ്ത്രജ്ഞന്മാർക്ക് ഈ പ്രതിഭാസം അല്പം അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അവർ കരുതുന്നത് സൂര്യന്റെ കാന്തിക മണ്ഡലം ദിശമാറുന്നതിന്റെ ഭാഗമാണിതെന്നാണ്. എല്ലാ സൗര ചക്രത്തിലും ഒരിക്കൽ ഇത് സംഭവിക്കാറുണ്ട്. ബഹിരാകാശ കാലാവസ്ഥ വിദഗ്ദനായ തമിത സ്കോവ് ആണ് ഈ വീഡിയോ ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.
സൂര്യന് മുകളിൽ ഒഴുകിനടക്കുന്ന, വൈദ്യൂതി ചാർജ്ജുള്ള കണികകൾ തീർക്കുന്ന മേഘപാളികളെയാണ് ശാസ്ത്രജ്ഞന്മാർ സോളാർ ഫിലമെന്റുകൾ എന്ന് വിളിക്കുന്നത്. സൂര്യന്റെ ഉപരിതലത്തിൽ നിന്നും തെറിച്ചു പോകുന്ന ഇവ സാധാരണയായി നീളമുള്ള, എന്നാൽ, സമാനമല്ലാത്ത നാടകൾ പോലെയാണ് കാണപ്പെടുക.ഇപ്പോൾ നടന്നതുപോലുള്ള സംഭവം സൂര്യനിൽ എല്ലാ 11 വർഷം കൂടുമ്പോഴും ഉണ്ടാകും എന്നും അവർ പറയുന്നു.
സൗര ശാസ്ത്രജ്ഞനായ സ്കോട്ട് മെക്കീന്തോഷ് പറയുന്നത് ഓരോ സൗര ചക്രത്തിലും 55 ഡിഗ്രി വ്യാപ്തിയിൽ ഇത് രൂപപ്പെടുന്നു വെന്നും പിന്നീട് സൗരധ്രുവങ്ങൾ ലക്ഷ്യമാക്കി നീങ്ങുന്നു എന്നുമാണ്. എന്നാൽ, ഇത് ധ്രുവങ്ങൾ മാത്രം ലക്ഷ്യമാക്കി നീങ്ങുന്നതെന്തുകൊണ്ടാണെന്നും, പിന്നീട് അപ്രത്യക്ഷമാകുകയും മൂന്നോ നാലോ വർഷത്തിനു ശേഷം അതേ മേഖലയിൽ വീണ്ടും വരുനന്ത് എന്തുകൊണ്ടാണ് എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല.
ഫിലമെന്റുകൾ സൂര്യനിൽ നിന്നും അടർന്ന് മാറുന്നത് ഇതിനു മുൻപും ജ്യോതിശാസ്ത്രജ്ഞർ നിരീക്ഷിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ചുഴലിക്കാറ്റിനെ പോലെ കറങ്ങുന്നത് കണ്ടെത്തിയിരിക്കുന്നത്. ഇതിനു മുൻപ് 2015-ൽ സോളാർ ഫിലമെന്റുകൾ അടർന്ന് മാറിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ