- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിയുടെ തൊട്ടടുത്തുകൂടി ഒരു പടുകൂറ്റൻ ഛിന്നഗ്രഹം ഈ ദിവസങ്ങളിൽ കടന്നു പോകും; ഭൂമിയിൽ പതിച്ചാൽ ലക്ഷങ്ങളുടെ ജീവൻ പൊലിയും; അത്യപൂർവ്വമായി സംഭവിക്കാൻ ഇടയുള്ള ദുരന്ത മുന്നറിയിപ്പുമായി നാസ
പ്രപഞ്ചത്തിലെ മറ്റൊരു പ്രതിഭാസത്തിനു കൂടി ഈ വാരാന്ത്യം സാക്ഷ്യം വഹിക്കും. ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണപഥങ്ങൾക്കിടയിലൂറ്റെ ഒരു വൻ ഛിന്നഗ്രഹം കടന്നു പോവുകയാണ് ഈ വാരാത്യത്തി. 2023 ഡി സെഡ് 2 എന്ന നാമകരണം ചെയ്തിരിക്കുന്ന ഈ ഛിന്നഗ്രഹത്തെ ഒരു മാസം മുൻപാണ് കണ്ടെത്തിയത്. ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെപകുതി ദൂരത്തിൽ സഞ്ചരിക്കുന്ന ഈ ഛിന്നഗ്രഹത്തെ ബൈനോക്കുലരുകളിലൂടെയും ടെലെസ്കോപ്പിലൂടെയും കാണാൻ കഴിയും.
ഭൂമിയുടെ ആകാശപാതയിലൂടെ ഛിന്നഗ്രഹങ്ങൾ കടന്നു പോകുന്നത് സാധാരണമാണെങ്കിലും ഇത്രയും വലിയ ഒന്ന് ഇത്രയും സമീപത്ത് കൂടി പോകുന്നത് ഇതാദ്യമാണെന്ന് നാസയിലെ ശാസ്ത്രജ്ഞർ പറയുന്നു. 130 അടിക്കും 300 അടിക്കും ഇടയിലായി വരും ഇതിന്റെ വലിപ്പം. അതായത്, ഭൂമിയിൽ പതിച്ചാൽ ഒരു നഗരം മുഴുവനുമായി നശിപ്പിക്കാൻ ഇതിനു കഴിയുമെന്നർത്ഥം.
ഇത് ഭൂമിയിൽ പതിക്കാൻ ഒരു സാധ്യതയുമില്ല. എന്നാൽ, ഇത്രയും അടുത്തുകൂടി കടന്നു പോകുമ്പോൾ ജ്യോതിശാസ്ത്രജ്ഞർക്ക് ഛിന്നഗ്രഹത്തെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ സഹായമാകുമെന്ന് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ പ്ലാനറ്ററി ഡിഫൻസ് മേധാവി റിച്ചാർഡ് മോയ്സി പറഞ്ഞു.
ഇത്തരത്തിൽ അപകടകാരികളായ ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് നേരെ എത്തുമ്പോൾ എടുക്കേണ്ട നടപടികളെ കുറിച്ച് പഠിക്കാൻ ഇത് നല്ലൊരു അവസരം നൽകുമെന്നാണ് ഇന്റർനാഷണൽ അസ്ട്രോയ്ഡ് വാർണിങ് നെറ്റ്വർക്കിലെ ശാസ്ത്രജ്ഞരും കണക്കാക്കുന്നത്.
വെർച്വൽ ടെലെസ്കോപ് പ്രൊജക്ട് ഈ ഛിന്നഗ്രഹം ഭൂമിയെ കടന്നു ;പോകുന്നതിന്റെ ഒരു ലൈവ് വെബ് ബ്രോഡ്കാസ്റ്റ് ഒരുക്കുന്നുണ്ട്.. ഈ ഛിന്നഗ്രഹം 2026 ൽ വീണ്ടും ഭൂമിക്ക് സമീപം എത്തുമെന്ന് പറയുന്ന ശാസ്ത്രജ്ഞർ പക്ഷെ അപ്പോഴും ഭൂമിയിൽ ഇത് പതിക്കാനുള്ള സാധ്യത തള്ളിക്കളയുന്നു.
ഭൂമിയിൽ കാര്യമായ പ്രഹരം ഏൽപിക്കാൻ കഴിഞ്ഞിട്ടുള്ള നാല് ഛിന്നഗ്രഹങ്ങൾ മാത്രമാണ് കഴിഞ്ഞ 10 ലക്ഷം വർഷത്തിൽ ഭൂമിയിൽ പതിച്ചിട്ടുള്ളതെന്ന് ഗോഡാർഡ് സ്പേസ് ഫ്ളൈറ്റ് സെന്ററിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ