- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഫോൺ 15 ന് ഇക്കുറി വ്യത്യസ്ത കളറുകൾ! ബാർബിയിൽ തുടങ്ങി ഗ്രീൻ, ലൈറ്റ് യെല്ലോ അടക്കം പല കളറുകൾ; ആവേശത്തോടെ ഐഫോൺ ആരാധകർ
ബാർബി ആരാധകർക്ക് പുളകങ്ങളേകാൻ ആപ്പിൾ പുതിയ ആക്സിസറികൾ തയ്യാറാക്കുന്നതായി റിപ്പോർട്ടുകൾ വരുന്നു. ഐഫോൺ 15 ബാർബിയുടെ പ്രിയ നിറമായ പിങ്ക് നിറത്തിൽ എത്തുന്നു എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ആപ്പിൾ വിശേഷങ്ങൾ സ്ഥിരമായി ചോർത്തി നൽകുന്ന ഷ്രിംപ് ആപ്പിൾപ്രോ തന്നെയാണ് ഇക്കാര്യവും പുറത്ത് വിട്ടിരിക്കുന്നത്. ഐഫോൺ 15, ഐഫോൺ 15 പ്രോ എന്നിവ ബാർബിയുടെ പ്രിയ നിറത്തിലെത്തുമത്രെ.
ബാർബി സിനിമയുടെ വരവ് പ്രതീക്ഷിക്കുന്ന സമയത്താണ് ഈ വാർത്ത പുറത്ത് വരുന്നത് എന്നത് കൗതുകകരമാണ്. ബാർബി തീയറ്ററുകളിലേക്ക് എത്തുന്നതോടെ പിങ്ക് നിറത്തിനോടുള്ള പ്രിയം കുതിച്ചുയരുമെന്നത് ഉറപ്പാണ്. പിങ്ക് നിറമുള്ള വസ്തുക്കൾക്കെല്ലാം തന്നെ വിപണിയിൽ ആവശ്യക്കാർ കൂടുകയും ചെയ്യും. ഷ്രിംപ് ആപ്പിൾ പ്രോയ്ക്ക് വിവരം കൈമാറിയ ഫോക്സ്കോൺ ജീവനക്കാരൻ, പിങ്കിനു പുറമെ ഇളം മഞ്ഞ, പച്ച എന്നീ നിറങ്ങളിലുള്ള ഫോണുകളും കണ്ടതായി അവകാശപ്പെടുന്നു.
ചൈനീസ് സമൂഹമാധ്യമമായ വീബോയിൽ വന്ന ഒരു വെബ്സൈറ്റും ഈ നിറങ്ങളുടെ വൈവിധ്യത്തെ പിന്താങ്ങുന്നുന്റ്. മാത്രമല്ല, ഐഫോൺ 15 ഉം ഐഫോൺ 15 പ്രോയും തിളക്കമാർന്ന പച്ച നിറത്തിലും വരുന്നു എന്നും അതിൽ പറയുന്നു. പിങ്കിന്റെ നിരവധി വകഭേദങ്ങൾ മുൻപും ആപ്പിൾ ഇറക്കിയിട്ടുണ്ട്. 2015 ൽ ഐഫോൺ 6 എസിലായിരുന്നു ഒരു റോസ് ഗോൾഡ് ഷെയ്ഡുമായി ഇത് ആരംഭിച്ചത്. പിന്നീട് 2015 ൽ ഐഫോൺ എക്സ് ആറിലും ഇത് കണ്ടു. 2021 ൽ പുറത്തിറക്കിയ ഐഫോൺ 13 മോഡലുകളിലായിരുന്നു പിങ്ക് കളർ അവസാനമായി നൽകിയത്.
പിങ്കിന്റെ ഏത് ഷെയ്ഡാണ് വരുന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആരാധകർ ട്വിറ്ററിൽ ഈ വാർത്ത ആഘോഷമാക്കുകയാണ്. പിങ്ക് ഐഫോണുകൾ ചൂടപ്പം പോലെ വിറ്റുപോകും എന്നാണ് ഒരു ആരാധകൻ ഉറപ്പിച്ചു പറയുന്നത്. വർഷങ്ങളോളം ഈ നിറം ആരാധകർ ആവശ്യപ്പെടുമെന്നും അയാൾ പറയുന്നു. ഐഫോൺ 15 പിങ്ക് നിറത്തിലിറങ്ങിയാൽ, അത് വാങ്ങാനായി താൻ എന്ത് ത്യാഗവും സഹിക്കും എന്നാണ് മറ്റൊരു ആരാധകൻ പറയുന്നത്. ഈ വർഷം സെപ്റ്റംബറിൽ ഐഫോൺ 15 പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഐഫോൺ 14 അഞ്ച് നിറങ്ങളിലാണ് ഇറക്കിയത്, മിഡ്നൈറ്റ്, സ്റ്റാർലൈറ്റ്, പ്രോഡക്ട് (റെഡ്), നീല, പർപ്പിൾ എന്നിങ്ങനെ. പിന്നീട് മാസങ്ങൾക്ക് ശേഷം മഞ്ഞ നിറത്തിലുള്ള ഫോണും ഇറക്കിയിരുന്നു. അതേസമയം ഐഫോൺ 14 പ്രോയും ഐഫോൺ 13 പ്രോ മാക്സും നാല് നിറങ്ങളിൽ ഇറക്കിയിരുന്നു, സ്പേസ് ബ്ലാക്ക്, സിൽവർ, ഗോൾഡ്,ഡീപ് ബ്ലൂ. അതേസമയം വരാനിരിക്കുന്ന ഐഫോൺ മോഡൽ, ഈ രംഗത്ത് വിപ്ലവകരമായ മറ്റങ്ങൾ സൃഷ്ടിക്കുന്ന ഒന്നായിരിക്കും എന്നാണ് ഈ മേഖലയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന ഡാൻ ഐവിസ് പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ