- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിയെ ഭ്രമണം ചെയ്ത് ടൂൾ ബാഗും; സ്പേസ് വാക്കിന് പോയ വനിതാ ബഹിരാകാശ യാത്രികളുടെ ടൂൾബാഗ് അശ്രദ്ധയാൽ കൈമോശം വന്നു.; ഇപ്പോൾ ഭൂമിയെ ഭ്രമണം ചെയ്യുന്ന ബാഗിനെ ഗുരുത്വാകർഷണ വലയത്തിൽ കൊണ്ടുവന്ന് തിരിച്ചെടുക്കാൻ മാസങ്ങൾ വേണ്ടിവരുമെന്ന് നാസ
ബഹിരാകാശ നിരീക്ഷകർക്ക് ഇപ്പോൾ, വിടാതെ പിന്തുടർന്ന് നിരീക്ഷിക്കാൻ മറ്റൊരു വസ്തുകൂടി ബഹിരാകാശത്ത് ഉണ്ടായിരിക്കുന്നു. മറ്റൊന്നുമല്ല, വനിതാ ബഹിരാകാശ യാത്രികരുടെ കൈയിൽ നിന്നും അബദ്ധത്തിൽ നഷ്ടപ്പെട്ട ടൂൾ ബാഗ് ഇപ്പോൾ ഭൂമിയെ ഭ്രമണം ചെയ്തുകോണ്ടിരിക്കുകയാണ്. നാസയുടെ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലുള്ള ജാസ്മിൻ മോഗ്ബെലി, ലോറൽ ഓ ഹാര എന്നീ വനിതാ ബഹിരാകാശ യാത്രികർക്കാണ് അബദ്ധം പിണഞ്ഞത്.
വനിതകൾ മാത്രമുള്ള ഒരു ബഹിരാകാശ നടത്തത്തിനിറങ്ങിയതായിരുന്നു അവർ എന്ന് നാസ പറയുന്നു. ഇക്കഴിഞ്ഞ നവംബർ 1 ന് ആയിരുന്നത്രെ സംഭവം. ആദ്യമായിട്ടായിരുന്നു ഇരുവരും ബഹിരാകാശ നടത്തത്തിനിറങ്ങിയത്. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ (ഐ എസ് എസ്) ൽ, സൂര്യനെ തുടർച്ചയായി നിരീക്ഷിക്കുന്നതിനുള്ള സോളാരെ അറേകളെ സഹായിക്കുന്ന അസംബ്ലികൾ റിപ്പയർ ചെയ്യുകയായിരുന്നു അവരുടെ ഉദ്ദേശം എന്ന് സൈ ടെക് ഡെയ്ലി റിപ്പോർട്ട് ചെയ്യുന്നു.
അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ ഒരു ടൂൾ ബാഗ് നഷ്ടപ്പെടുകയായിരുന്നു. സ്റ്റേഷനെ നിയന്ത്രിക്കുന്നവർ, ബാഹ്യ ക്യാമറകൾ ഉപയോഗിച്ച് ടൂൾ ബാഗിനെ കണ്ടെത്തിയിട്ടുണ്ട്. ബഹിരാകാശ നടത്തും തുടരുന്നതിന് ഏതായാലും ആ ടൂളുകളുടെ ആവശ്യമില്ല. ടൂൾ ബാഗിന്റെ സഞ്ചാരപാത നിരീക്ഷിച്ച മിഷൻ കൺട്രോൾ, ഇനി അത് ഐ എസ് എസുമായി സമ്പർക്കത്തിൽ വരുന്നതിനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തിയിരിക്കുന്നത്. ഏതായാലും സ്പേസ് സ്റ്റേഷനും അതിലുള്ളവരും സുരക്ഷിതരാണെന്നും നാസ അറിയിച്ചു.
വെളുത്ത നിറമുള്ള, സഞ്ചി പോലുള്ളബാഗ്, മനുഷ്യ നേത്രങ്ങൾക്ക് ദൃശ്യമായ പരിധിയിൽ വെട്ടിത്തിളങ്ങി ഭൂമിയെ ഭ്രമണം ചെയ്യുകയാണ്. അതായത് നിരീക്ഷകർക്ക് ബൈനോക്കുലർ ഉപയോഗിച്ച് അത് കാണാനാകുമെന്നാണ് എർത്ത്സ്കൈ പറയുന്നത്. അതിന്റെ ദൃശ്യപരത (വിഷ്വൽ മാഗ്നിറ്റിയുഡ്) ഏതാണ് എ 6 ആണ്. അതായത് മഞ്ഞുഗ്രഹമായ യുറാനസ്സിനേക്കാൾ അല്പം തെളിച്ചം കുറവ്.
ഈ ബാഗ് കാണുന്നതിനായി വാന നിരീക്ഷകർ ആദ്യം ഐ എസ് എസ് കണ്ടെത്തണം. രാത്രികാല ആകാശത്ത് കാണപ്പെടുന്ന മൂന്നാമത്തെ ഏറ്റവും തിളക്കമുള്ള വസ്തുവായ ഐ എസ് എസ് നാസയുടെ സ്പോട്ട് ദി സ്റ്റേഷൻ ടൂൾ ഉപയോഗിച്ച് കണ്ടെത്താനാവും. ഐ എസ് എസിന് രണ്ട് മുതൽ നാല് മിനിറ്റ് വരെ മുൻപായിട്ടാണ് ഈ ഭാഗ് ഭൂമിയെ ഭ്രമണം ചെയ്യുന്നത്. കഴിഞ്ഞയാഴ്ച്ച മൗണ്ട് ഫ്യൂജിക്ക് മുകളിലായി ഈ ബാഗ് കണ്ടിരുന്നു എന്ന് ജാപ്പനീസ് ബഹിരാകാശ ശാസ്ത്രജ്ഞൻ സതോഷി ഫുറുകാവ പറഞ്ഞു.
ഈ ബാഗ് ഏതാനും മാസങ്ങൾ കൂടി ബഹിരാകാശത്ത് തുടരും, അതിനു ശേഷം വളരെ വേഗതയിൽ ഇത് താഴേക്ക് പതിക്കാൻ ആരംഭിക്കും. 2024 മാർച്ച് ആകുമ്പോഴേക്കും ഇത് ഭൂമിയുടെ അന്തരീക്ഷത്തിൽ എത്തും എന്നാണ് കരുതുന്നതെന്ന് എർത്ത്സ്കൈ പറയുന്നു. ഇതാദ്യമായിട്ടല്ല ഒരു ടൂൾബാഗ് ബഹിരാകാശത്ത് നഷ്ടപ്പെടുന്നത്.
2008-ലും ഐ എസ് എസ്സിന്റെ കേടായ ഭാഗങ്ങൾ റിപ്പയർ ചെയ്യുന്നതിനിടെ ബാഗ് നഷ്ടപ്പെട്ടിരുന്നു. അതുപോലെ 2006 -ൽ ഹീറ്റ് ഷീൽഡ് പരിശോധിക്കുന്നതിനിടയിൽ പിയേഴ്സ് സെല്ലേഴ്സ് എന്ന ബഹിരാകാശ സഞ്ചാരിയുടെ സ്പാറ്റുലയും ബഹിരാകാശത്ത് നഷ്ടപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ