ന്യൂഡൽഹി: വാട്ട്‌സ് അപ്പ് കോളുകൾക്ക് നിയന്ത്രണം വന്നെക്കും. ആശങ്കയോടെയാണ് രാജ്യം ഈ തീരുമാനത്തെ ഉറ്റ് നോക്കുന്നത്.സൗജന്യമായി ലഭിക്കുന്നു എന്ന് കരുതപ്പെടുന്ന വാട്ടസ് അപ്പിലെ വീഡിയോ കോളുകളും വോയിസ് കോളുകൾക്കും ഇനി മുതൽ
നെറ്റ് റീചാർജ്ജിഗിന് പുറമേ പണം കൊടുക്കേണ്ടി വരുമോ എന്നാണ് ഉപഭോക്താക്കളുടെ ആശങ്ക. എന്നാൽ ടെലികോം കമ്പനികൾ നൽകുന്നത് പൊലെ ഇത്തരം ആപ്പുകളിൽ നിന്നും സർവ്വീസ് ലൈസൻസ് ഫീസ് ഏർപ്പെടുത്താനാണ് നീക്കം എന്നാണ് വിദഗ്ദർ പറയുന്നത്.

ഇങ്ങനെ വന്നാൽ ടെലികോം കമ്പനികൾ ആപ്പുകളുടെ കൈയിൽ നിന്നും ഈ തുക ഈടാക്കുമോ. ഫ്രീയായി ലഭിക്കുന്ന ആപ്പുകൾ പണം കൊടുത്ത് ഉപഭോക്താക്കൾ വാങ്ങേണ്ടി വരുമോ?. അപ്‌ഡേറ്റ് ചെയ്യേണ്ട സോഷ്യൽമീഡിയ ആപ്പുകൾക്ക് തുക അടക്കേണ്ടി വരുമോ എന്നുള്ള കാര്യത്തിൽ വ്യക്തത വരാത്തത്. സൗജന്യ ഇന്റർനെറ്റ് കോളുകൾ സംബന്ധിച്ച മാർഗരേഖ തയ്യാറാക്കാൻ ടെലികോം വകുപ്പ് ട്രായിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് ഇതാണ് വാട്ട്‌സ് അപ്പ് പൊലെയുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് ഫോൺ വിളികൾ നടത്തുവർക്ക് ആശങ്ക ഉളവാകാനുള്ള കാരണം.

വാട്ട്‌സ്ആപ്പ്, സിഗ്നൽ, ഗൂഗിൽ മീറ്റ് ഉൾപ്പെടെയുള്ളവ വഴിയുള്ള കോളുകൾക്ക് നിയന്ത്രണം വന്നേക്കും. കഴിഞ്ഞയാഴ്ച ടെലികോം വകുപ്പ് ട്രായിക്ക് ഇന്റർനെറ്റ് ടെലിഫോൺ കോളുകൾ സംബന്ധിച്ച ഒരു ശുപാർശ അവലോകനത്തിനായി അയച്ചിരുന്നു. ഇത് കൂടാതെ പുതിയ സാങ്കേതികവിദ്യകളുടെ അന്തരീക്ഷത്തിൽ ഈ നിയന്ത്രണങ്ങൾക്ക് വിശദമായ നിർദ്ദേശം നൽകാനാണ് ട്രായിയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

ടെലികോം സേവനദാതക്കളും, ഇന്റർനെറ്റ് കോൾ നൽകുന്ന വാട്ട്സ്ആപ്പ് ഉൾപ്പെടെയുള്ള ആപ്പുകളും നടത്തുന്നത് ഒരേ സേവനമാണ്. എന്നാൽ ഇരു വിഭാഗത്തിനും രണ്ട് നിയമങ്ങളാണ് ഉള്ളത്. ഇത് ഏകീകരിക്കണം എന്നാണ് ടെലികോം ഓപ്പറേറ്റർമാർ സർക്കാരിനോട് ആവശ്യപ്പെടുന്നത്.ടെലികോം ഓപ്പറേറ്റർമാർക്ക് ഉള്ളപോലെ ലൈസൻസ് ഫീ ഇന്റർനെറ്റ് കോൾ പ്രൊവൈഡർമാർക്ക് നൽകണമെന്നുമാണ് ടെലികോം ഓപ്പറേറ്റർമാർ ആവിശ്യപ്പെടുന്നത്.

ടെലികോം വകുപ്പ് കഴിഞ്ഞയാഴ്ച ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ഇന്റർനെറ്റ് ടെലിഫോൺ കോളുകൾ സംബന്ധിച്ച ഈ ശുപാർശ അവലോകനത്തിനായി അയച്ചു, കൂടാതെ പുതിയ സാങ്കേതികവിദ്യകളുടെ അന്തരീക്ഷത്തിൽ ഈ നിയന്ത്രണങ്ങൾക്ക് വിശദമായ നിർദ്ദേശം നൽകാനാണ് ട്രായിയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.