- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദ്വീപ് ദ്വീപാന്തരം പാഴ്സലുകളും കത്തുകളും എത്തിക്കുന്നത് ഇനി ഡ്രോൺ വഴി; ബ്രിട്ടനിലെ ആദ്യ ഡ്രോൺ മെയിൽ സർവീസ് സ്കോട്ട്ലാൻഡിലെ ഓർക്നി ദ്വീപുകളിൽ ആരംഭിച്ച് റോയൽ മെയിൽ
യു കെയിലെ ദ്വീപുകളിൽ താമസിക്കുന്നവർക്ക് ഏറെ പ്രശ്നമായിരുന്നു കത്തുകളും പാഴ്സലുകളും ലഭിക്കുന്നതിനുള്ള കാലതാമസം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ അത് ,മറികടക്കാൻ ശ്രമിക്കുകയാണ് ബ്രിട്ടനിലെ റോയൽ മെയിൽ. ദ്വീപുകളിൽ ഡ്രോണുകളുടെ സഹായത്തോടെ മെയിലുകളും പാഴ്സലുകളും വിതരണം ചെയ്യുന്ന പുതിയ ഡ്രോൺ മെയിൽ സർവ്വീസ് ആരംഭിച്ചു കൊണ്ടാണ് റോയൽ മെയിൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുന്നത്.
ആദ്യമായി ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത് സ്കോട്ട്ലാൻഡിലെ ഓർക്നി ദ്വീപുകളേയാണ്. ഈ പുതിയ സർവ്വീസ്, സ്റ്റോംനെസ്സ് ഗ്രാമത്തിലുള്ള കിർക്ക്വാൾ ഡെലിവറി ഓഫീസിൽ നിന്നും പോസ്റ്റുകൾ എടുത്ത് ഹോയ്, ഗ്രെയ്ംസേ ദ്വീപുകളിലുള്ള ഓഫീസുകളിൽ എത്തിക്കും. ഇതിനായി ഡ്രോണുകളുടെ സേവനം ഉപയോഗപ്പെടുത്തും നിലവിൽ, കിർക്ക്വാൾ വിമാനത്താവളത്തിൽ എത്തുന്ന മെയിലുകൾ വിമാനമാർഗ്ഗമോ ഫെറി മാർഗ്ഗമോ ഓർക്നി ദ്വീപു സമൂഹത്തിലെ ജനവാസമുള്ള 19 ദ്വീപുകളിൽ എത്തിക്കുകയാണ് ചെയ്തിരുന്നത്.
എന്നാൽ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും, പ്രതികൂല കാലാവസ്ഥയുമെല്ലാം ഈ നീക്കത്തിന് കാലതാമസം ഉണ്ടാക്കാറുണ്ട്. ഇപ്പോൾ ഡ്രോണുകൾ എത്തിയതോടെ സേവന നിലവാരം മെച്ചപ്പെടുത്താനാവും എന്ന പ്രതീക്ഷയിലാണ് റോയൽ മെയിൽ. അതോടൊപ്പം അന്തരീക്ഷ മലിനീകരണം ഒരു പരിധി വരെ തടയുന്നതിനും വിതരണ സമയം കുറയ്ക്കുന്നതിനും കഴിയും.
റോയൽ മെയിലും സ്കൈപോർട്ട്സ് ഡ്രോൺ സർവീസസും സംയുക്തമായിട്ടാണ് ഓർക്നി വൺ പോർട്ട് ഓപ്പറേഷൻസ് നടത്തുക. ഓർക്നി കൗൺസിൽ ഹാർബർ അഥോറിറ്റിയുടെയും ലോഗൻ എയറിന്റെയും പങ്കാളിത്തം ഈ പദ്ധതിയിലുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് മാസത്തേക്കാണ് ഈ പദ്ധതി നടപ്പിലാക്കുക. ഇത് വിജയിച്ചാൽ സ്ഥിരമായി ഈ സേവനം നിലനിർത്തും.
മറുനാടന് ഡെസ്ക്