- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാസ്സ്വേർഡിനു പകരം ഇനി പാസ്സ് കീ; ജി മെയിൽ അക്കൗണ്ട് ലോഗിൻ അടിമുടി മാറുന്നു; ഇപ്പോൾ തന്നെ റെജിസ്റ്റർ ചെയ്ത് പരീക്ഷണം തുടങ്ങാം; ജി മെയിൽ അക്കൗണ്ട് ഉള്ളവരെല്ലാം നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം ഇതാ
ജി മെയിൽ അക്കൗണ്ടുകളിലേക്ക് കടക്കുവാൻ പാസ്സ്വേർഡ് ഉപയോഗിക്കുന്ന രീതിക്ക് അവസാനം വരുന്നു. സുപ്രധാനമായ അപ്ഡേറ്റാണ് ഗൂഗിൾ ഇക്കാര്യത്തിൽ വരുത്തിയിരിക്കുന്നത്. ഇനി മുതൽ സ്മാർട്ട് ഫോണുകളും മറ്റും അൺലോക്ക് ചെയ്യുന്ന തരത്തിൽ ഫിംഗർപ്രിന്റ് ഉപയോഗിച്ചോ, ഫേസ് സ്കാൻ വഴിയോ അല്ലെങ്കിൽ ഡിവൈസ് പിൻ ഉപയോഗിച്ചോ ജീ മെയിൽ അക്കൗണ്ടും ആക്സസ് ചെയ്യാൻ സാധിക്കും. പാസ്സ്വേർഡ് സാങ്കേതിക വിദ്യയിൽ അടിമുടി മാറ്റമാണ് ഗൂഗിൾ വരുത്തിയിരിക്കുന്നത്.
ഈ പുതിയ സാങ്കേതിക വിദ്യ പാസ്സ്വേർഡ് ഉപയോഗത്തിന് അന്ത്യം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാലും അത് സംഭവിക്കുവാൻ കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് മാത്രം. ഈ പുതിയ സാങ്കേതിക വിദ്യ ഇപ്പോഴും ശൈശവ ദശയിലാണ്. ഈ സാങ്കേതിക വിദ്യ വഴി - പി ആർ പാസ്സ്കീ- പാസ്സ്വേർഡിന്റെ ഉപയോഗം ഇല്ലാതെയാക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.
ഓരോ ഡിവൈസിലും ഓരോ അക്കൗണ്ടിലേക്കും റീ ലോഗിൻ ചെയ്യുന്നത് ഇതുവഴി ഒഴിവാക്കാൻ കഴിയും. മാത്രമല്ല, മറ്റുള്ളവർക്ക് പെട്ടെന്ന് ഊഹിച്ചെടുക്കാവുന്ന തരത്തിലുള്ള പാസ്സ്വേർഡുകൾ ഉപയോഗിക്കുന്നതു വഴിയുള്ള പ്രശ്നങ്ങളും ഒഴിവാക്കാൻ ഈ പുതിയ സാങ്കേതിക വിദ്യക്ക് കഴിയും.
ഈ പുതിയ രീതി നിങ്ങൾക്ക് ലഭ്യമാകുവാൻ g.co/passkeys എന്ന സൈറ്റ് സന്ദർശിക്കുക. പിന്നീട് നിങ്ങളുടെ നിലവിലെ പാസ്സ്വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ക്രിയേറ്റ് എ പാസ്സ്വേർഡ് എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾ ഉപയോഗിക്കുന്ന ഉപകരണത്തിൽ തന്നെ മാറ്റങ്ങൾ വരുത്തണമെങ്കിൽ 'കൺടിന്യു' എന്നതിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ ' യൂസ് അനദർ ഡിവൈസ് ' എന്നതിൽ ക്ലിക്ക് ചെയ്യുക.നിങ്ങൾ സാധാരണയായി ഉപകരണം അൺലോക്ക് ചെയ്യാൻ വിരൽ വയ്ക്കുന്നത് പോലെ നിങ്ങളുടെ വിരൽ ഉപകരണത്തിനു മേൽ വയ്ക്കുക പാസ്സ് കീ സൃഷ്ടിക്കപ്പെടും. ഐ ഒ എസ് 16 ൽ പ്രവർത്തിക്കുന്ന ഐ ഫോണുകളിലും ആൻഡ്രോയ്ഡ് 9 ൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളിലും ഇത്തരത്തിൽ പാസ്സ്കീ സൃഷ്ടിക്കാൻ കഴിയും.
മറുനാടന് ഡെസ്ക്