- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
5ജി ഫോണു വേണ്ട, 5ജി സിമ്മും വേണ്ട; ഫ്രീയായി എത്ര ജിബി ഡാറ്റയും ഉപയോഗിക്കാം: എല്ലാ വൈ-ഫൈ സ്മാർട്ട്ഫോണുകളിലും ഉപയോഗിക്കാവുന്ന ജിയോയുടെ ട്രൂ 5ജി വൈ-ഫൈ വരുന്നു
5ജി ഫോൺ വേണ്ട, 5ജി സിമ്മും വേണ്ട. എല്ലാ സ്മാർട്ട് ഫോണുകളിലും ഉപയോഗിക്കാവുന്ന റിലയൻസിന്റെ ജിയോ ട്രൂ 5ജി വൈ-ഫൈ വരുന്നു. തുടക്കത്തിൽ രാജ്യത്തെ ചുരുക്കം ചില നഗരങ്ങളിലായിരിക്കും ഇതു ലഭ്യമാകുക. 5ജി സ്പീഡ് നന്നായി അറിയാൻ കഴിയും. വൈ-ഫൈ സ്മാർട്ട്ഫോൺ ഉള്ള എല്ലാവർക്കും ഇത് ഉപയോഗിക്കാമെന്നതാണ് പ്രത്യേകത.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, റെയിൽവേ സേറ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വാണിജ്യ ഹബുകൾ തുടങ്ങി ധാരാളം ആളുകൾ വന്നുപോകുന്ന ഇടങ്ങളിലാണ് നിലവിൽ ജിയോ ട്രൂ 5ജി വൈ-ഫൈ ലഭ്യമാക്കിയിരിക്കുന്നത്. രാജസ്ഥാനിലെ നത്ദ്വാര (ചമവേറംമൃമ) പട്ടണത്തിലാണ് ജിയോ ട്രൂ 5ജി വൈ-ഫൈ സേവനം ആരംഭിച്ചിരിക്കുന്നത്. വരും മാസങ്ങളിൽ രാജ്യത്തെ കൂടുതൽ നഗരങ്ങളിലേക്ക് ഈ സേവനം എത്തുമെന്നും റിലയൻസ് അറിയിച്ചു. ഈ നഗരത്തിൽ ട്രൂ 5ജി ശാക്തീകരിച്ച വൈ-ഫൈജിയോയുടെ വെൽകം ഓഫർ നീണ്ടു നിൽക്കുന്ന കാലത്തോളം എത്ര ഡേറ്റ വേണമെങ്കിലും ഉപയോഗിക്കാം എന്നാണ് സൂചന.
കാശുള്ളവർക്കു മാത്രം ലഭിക്കുന്ന ഒന്നായി നിലനിർത്താനുള്ള ഒന്നല്ല 5ജി എന്ന് റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനി. അതിവേഗ ഇന്റർനെറ്റ് രാജ്യത്തെ എല്ലാ പൗരന്മാർക്കും, എല്ലാ വീടുകളിലും, എല്ലാ ബിസിനസ് സ്ഥാപനങ്ങൾക്കും ലഭിക്കണം. എല്ലാ ഇന്ത്യക്കാർക്കും 5ജി നൽകുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയാണ് ജിയോ ട്രൂ 5ജി വൈ-ഫൈ എന്ന് അദ്ദേഹം പറയുന്നു. ചെറിയ നഗരങ്ങളിലും 5ജി എത്തണം.
അതേസമയം, ട്രൂ 5ജി വൈ-ഫൈയുടെ പരീക്ഷണ ഘട്ടം മറ്റു നഗരങ്ങളിലും തുടങ്ങി. ചെന്നൈ ആണ് ഇത്തരത്തിലൊരു നഗരം. നത്ദ്വാരയിലെ ഭഗവാൻ ശ്രീനാഥ് ജിയുടെ അമ്പലത്തിനടുത്താണ് ഇപ്പോൾ ട്രൂ 5ജി വൈ-ഫൈ തുടങ്ങിയിരിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി ടൗണുകളിലേക്ക് ഇത് താമസിക്കാതെ എത്തുമെന്നാണ് ആകാശ് നൽകുന്ന സൂചന. ജിയോയുടെ വരിക്കാരല്ലാത്തവർക്കും ഇത് പരീക്ഷിച്ചു നോക്കുകയും, പിന്നെ ജിയോ വരിക്കാരായി പരിധിയില്ലാതെ 5ജി വൈ-ഫൈ ഡേറ്റ സ്വീകരിക്കുകയും ചെയ്യാമെന്നാണ് റിപ്പോർട്ട്. പരീക്ഷണ ഘട്ടത്തിനു ശേഷം പരിധിയില്ലാതെ ഡേറ്റ ഉപയോഗിക്കാനുള്ള അവകാശം പിൻവലിച്ചേക്കും.
ജിയോയുടെ അഭിമാന സാങ്കേതികവിദ്യയായ സ്റ്റാൻഡ് എലോൺ ട്രൂ 5ജി ഔദ്യോഗികമായി അവതരിപ്പിക്കുക ദീപാവലി ദിനത്തിലായിരിക്കും. ഡൽഹി, മുംബൈ, കൊൽക്കത്ത, വാരണസി തുടങ്ങി കുറച്ചു നഗരങ്ങളിൽ മാത്രമാണ് ഇപ്പോൾ ഇത് ലഭിക്കുന്നത്. അതു കൂടാതെ, ജിയോ ക്ഷണിക്കുന്നവർക്കു മാത്രമേ ഇതു പരീക്ഷിക്കാൻ സാധിക്കുകയുമുള്ളു. ഇത് ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണ്, അതിനു ശേഷം എല്ലാവർക്കും ഇത് ലഭ്യമാകും.
ജിയോയുടെ ട്രൂ 5ജി സ്റ്റാൻഡ് എലോൺ സാങ്കേതികവിദ്യയാണ്. ഇത് നിലവിലുള്ള 4ജി സാങ്കേതികവിദ്യയെ അശേഷം ആശ്രയിക്കുന്നില്ല എന്നതിനാൽ 5ജി ഉപകരണങ്ങളും മറ്റും ഇല്ലാത്തവർക്ക് ലഭിക്കില്ല. ഉപകരണങ്ങൾ കൈയിൽ ഉണ്ടെങ്കിലും അവ നിർമ്മിച്ച കമ്പനികൾ കനിയാത്തതിനാൽ 5ജി ലഭിക്കാത്ത പല ഉപയോക്താക്കളും ഉണ്ട്.