- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്ട്സ്അപ്പിൽ ഒരു സന്ദേശം അയച്ച ശേഷം അത് എഡിറ്റ് ചെയ്യാൻ കഴിയുമോ ? ഡിലിറ്റ് ചെയ്യാതെ എഡിറ്റ് ചെയ്യാനും വഴികളുണ്ട്; അധികമാരും അറിയാത്ത ആ രഹസ്യം ഉപയോഗിക്കേണ്ടത് ഇങ്ങനെ
എന്നെങ്കിലും ഒരു വാട്ട്സ്അപ് സന്ദേശം അയച്ച ശേഷം അതിൽ തെറ്റുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ടോ ? കുറേക്കൂടി മെച്ചപ്പെട്ട സന്ദേശം അയക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ ? അതല്ലെങ്കിൽ, അയച്ച സന്ദേശത്തിൽ നിങ്ങൾ ഉൾക്കൊള്ളിക്കുവാൻ ഉദ്ദേശിച്ചത് മുഴുവൻ ഉൾക്കൊള്ളിക്കാനായിട്ടില്ല എന്ന് തോന്നിയിട്ടുണ്ടോ ?
അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ അയച്ച സന്ദേശം ഡിലിറ്റ് ചെയ്യേണ്ടി വരുമായിരുന്നു ഇതുവരെ. എന്നാൽ ഇപ്പോൾ ഇപ്പോൾ അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യുവാനുള്ള സൗകര്യം ഉപയോക്താക്കൾക്ക് നൽകാൻ ഒരുങ്ങുകയാണ് വാട്ട്സ്അപ്. എന്നാൽ, അയച്ചതിനു ശേഷം 15 മിനിറ്റുകൾക്കുള്ളിൽ നിങ്ങൾ എഡിറ്റ് ചെയ്തില്ലെങ്കിൽ പിന്നീട് അതിന് കഴിയില്ല. ഏതായാലും ഈ സൗകര്യം എന്നു മുതൽ ലഭ്യമായി തുടങ്ങും എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല.
അക്ഷരത്തെറ്റുകളും മറ്റ് പിശകുകളും ഒഴിവാക്കുന്നതിനായി, അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം വേണമെന്ന് കുറേക്കാലമായി വാട്ട്സ്അപ് ഉപയോക്താക്കൾ ആവശ്യപ്പെട്ടു വരികയായിരുന്നു. കഴിഞ്ഞവർഷം, അത്തരത്തിലുള്ള ഒരു സൗകര്യം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് വാട്ട്സ്അപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അവസാനം, ആ സൗകര്യവും വന്നു ചേരുകയാണ്.
ഡബ്ല്യൂ എ ബീറ്റഇൻഫോയിലെ സാങ്കേതിക വിദഗ്ധരാണ് ഇപ്പോൾ ഇങ്ങനെ ഒരു ഫീച്ചർ ഉണ്ടെന്നുള്ളത് കണ്ടെത്തിയത്. ഇതിനു പുറമെ മറ്റു ചില സൗകര്യങ്ങൾ കൂടി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ചോർന്ന് ലഭിച്ച ഒരു സ്‌ക്രീൻ ഷോട്ടുമായാണ് വാട്ട്സ്അപ് രഹസ്യമാക്കി വെച്ചിരിക്കുന്ന എഡിറ്റ് ബട്ടന്റെ കാര്യം ഇപ്പോൾ ചിലർ പുറത്ത് വിട്ടിരിക്കുന്നത്. മറ്റൊരു വെബ്സൈറ്റ് പറയുന്നത്, ഇത്തരത്തിൽ എഡിറ്റ് ചെയ്ത സന്ദേശങ്ങളിൽ, അവ എഡിറ്റ് ചെയ്തതാണെന്ന് സൂചിപ്പിക്കുന്ന ലേബൽ ഉണ്ടാകും എന്നാണ്.
ഇത് ഇപ്പോൾ വികസിപ്പിക്കലിന്റെ ആദ്യ ഘട്ടങ്ങളിലാണ് എന്ന് അറിയുന്നു. അതുകൊണ്ടു തന്നെ ഇതിൽ കൂടുതൽ മാറ്റങ്ങൾ വരുത്താനും സാധ്യതയുണ്ട്. മാത്രമല്ല, ഇത് എന്ന് ഉപയോക്താക്കൾക്ക് ലഭ്യമാകും എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. അതേസമയം, ഇതിന്റെ ബീറ്റ വേർഷൻ ലഭ്യമാകുമെന്നും അറിയുന്നു. ഈ സൗകര്യം വേഗത്തിൽ ലഭ്യമാക്കാൻ നല്ലൊരു മാർഗ്ഗമാണ് ബീറ്റ പ്രോഗ്രാം എന്ന് ചിലർ പറയുന്നു. അതിനായി നിങ്ങൾ ആദ്യം വാട്ട്സ്അപ് ബീറ്റ നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്.
മറുനാടന് മലയാളി ബ്യൂറോ