- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുറന്നു നോക്കാതെ തന്നെ മുഴുവൻ മെസേജും വായിക്കാം; വാട്ട്സ്ആപ്പിന്റെ പുതിയ ഫീച്ചർ അടിപൊളി; റീഡ് റെസീപ്റ്റ് ഓഫാക്കാതെ തന്നെ പറ്റിക്കാൻ പറ്റിയ തന്ത്രം ഉപയോഗിക്കേണ്ടത് എങ്ങനെയെന്നറിയാം
സ്മാർട്ട് ഫോണുകൾ പലപ്പോഴും ഒരു ശല്യമാകുന്നത് തിരക്ക് പിടിച്ച നിമിഷങ്ങളിൽ ആയിരിക്കും. അല്ലെങ്കിൽ ഒരല്പം വിശ്രമം അത്യാവശ്യമാണെന്ന് കരുതി ഒരു ചെറിയ മയക്കത്തിലേക്ക് വഴുതിവീഴാൻ തുടങ്ങുമ്പോഴായിരിക്കും. നിങ്ങളുടെ തൊട്ടടുത്തിരുന്ന അത് ചിലയ്ക്കു. ഒരുപക്ഷെ നിങ്ങളുടെ ബോസിന്റെ ഏതെങ്കിലും നിർദ്ദേശങ്ങൾ വാട്ട്സ്ആപിൽ എത്തിയതാകാം.അല്ലെങ്കിൽ കാമുകി ഒന്ന് കൊഞ്ചാൻ വിളിച്ചതാകാം.അതുമല്ലെങ്കിൽ ഏതെങ്കിലും ഗ്രൂപ്പിലെ ഏതോ ഒരു അരസികൻ മറ്റൊരു ഗ്രൂപ്പിൽ നിന്നും തള്ളിയിട്ട ഒരു ചവറാകാം.
എത്രയൊക്കെ തിരക്കാണെങ്കിലും, മയക്കത്തിലേക്ക് വഴുതി വീഴുകയാണെങ്കിലും വന്ന സന്ദേശം എന്തെന്നറിയാനുള്ള ജിജ്ഞാസ നിങ്ങൾക്ക് അടക്കാൻ ആകില്ല. എന്നാൽ, ആ സന്ദേശം നിങ്ങൾ വായിച്ചു എന്ന് അയച്ച ആൾ അറിയരുതെന്നും നിർബന്ധമുണ്ടാകാം. ഇതാ അതിനൊരു പോംവഴി. പക്ഷെ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് മാത്രമെ ഇത് ഉപയോഗിക്കാനാകൂ എന്നൊരു ന്യുനത ഇതിനുണ്ട്. അതേസമയം ഐ ഫോൺ ഉപയോക്താക്കൾക്ക് റീഡ് റെസീപ്റ്റ്സ് ഓപ്ഷൻ ഓഫ് ചെയ്ത് വെച്ച് അയച്ചാൾക്ക് ബ്ലൂ ടിക് ലഭിക്കാതെ നോക്കാൻ കഴിയും. എന്നാൽ, അങ്ങനെ ചെയ്താൽ, നിങ്ങൾ മറ്റുള്ളവർക്ക് അയയ്ക്കുന്ന സന്ദേശം അവർ വായിച്ചുവോ എന്നറിയാൻ നിങ്ങൾക്കും സാധിക്കില്ല.
എന്നാൽ, ആൻഡ്രോയ്ഡ് ഫോണുകളിൽ റീഡ് റെസീപ്റ്റ് ഡിസേബിൾ ആക്കാതെ തന്നെ, സന്ദേശം അയച്ച വ്യക്തി അറിയാതെ നിങ്ങൾക്ക് സന്ദേശം വായിക്കാൻ സാധിക്കും. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ആദ്യമായി നിങ്ങളുടെ ഹോം പേജിൽ ഹോൾഡ് ഡൗൺ ചെയ്യുക എന്നതാണ്. ലഭ്യമായ വിഡ്ജറ്റുകൾ എല്ലാം അപ്പോൾ കാണാൻ കഴിയും. വാട്ട്സ്ആപ് വിഡ്ജറ്റിനെ നിങ്ങലുടെ മെയിൻ സ്‌ക്രീനിലേക്ക് കൊണ്ടുവരിക.
അങ്ങനെ കൊണ്ടു വന്നതിനു ശേഷം ഡൺ എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ അത് ഹോം പേജിൽ സേവ് ചെയ്യപ്പെടും. പിന്നീട് അത് ഫുൾ സ്‌ക്രീൻ ആക്കുക. അതിനുശേഷം താഴോട്ട് സ്‌ക്രോൾ ചെയ്ത് സന്ദേശങ്ങൾ മുഴുവൻ വായിക്കുക. എന്നാൽ, ഒരിക്കലും മെസേജിൽ ക്ലിക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. അങ്ങനെ ചെയ്താൽ ഈ പോംവഴി പ്രാവർത്തികമാകില്ല.
മറുനാടന്‍ മലയാളി ബ്യൂറോ