- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ ഫോൺ ആരെങ്കിലും ട്രാക്ക് ചെയ്യുന്നുണ്ടെന്ന് സംശയമുണ്ടോ? നിങ്ങളുടെ സന്ദേശങ്ങളും കോൾ ഡീറ്റെയ്ൽസും നിങ്ങളറിയാതെ ആരെങ്കിലും അറിയുന്നുണ്ടോ? നിങ്ങളുടെ സംശയം സത്യമാണോ എന്നറിയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും
നിങ്ങളുടെ പിറകെ കഴുകൻ കണ്ണുകളുമായി ആരെങ്കിലും നടക്കുന്നുണ്ടോ? നിങ്ങളുടെ ഫോൺ വിളികളും, മെസേജുകളും എല്ലാം ആരെങ്കിലും വിടാതെ പിന്തുടരുന്നുണ്ടോ? സാധ്യതയുണ്ട്. നിരവധി ചാര ആപ്പുകളാണ് ഇപ്പോൾ ആപ്സ്റ്റോറിൽ ലഭ്യമായിട്ടുള്ളത്. അതിൽ ചിലവയ്ക്ക് രഹസ്യമായി നിങ്ങളുടെ ലൊക്കേഷൻ ട്രാക് ചെയ്യാൻ സാധിക്കും. മാത്രമല്ല, നിങ്ങളുടെ മെസേജുകൾ കാണാനും ബാങ്ക് വിശദാംശങ്ങൾഅറിയാനും മാത്രമല്ല, നിങ്ങളുടെ സന്ദേശങ്ങളുടെ പകർപ്പെടുത്ത് മറ്റുള്ളവർക്ക് അയയ്ക്കാനും കഴിയും.
എങ്ങനെ അറിയാൻ കഴിയും നിങ്ങൾ ചാരക്കണ്ണുകളുടെ നിരീക്ഷണത്തിലാണോ എന്ന് ? അതിന് ചില വഴികൾ ഉണ്ടെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. നിങ്ങൾ ഇതുവരെ കാണാത്ത ഒരു ആപ്ലിക്കേഷൻ നിങ്ങളുടെ ഡിവൈസിൽ കാണുന്നുണ്ടോ? എങ്കിൽ സംശയിക്കണം. നിങ്ങളൂടെ ഫോണിന്റെ സ്റ്റോറേജ് പരിശോധിച്ച് നിങ്ങൾ ഡൗൺലോഡ് ചെയ്തതായി ഓർക്കാത്ത ആപ്ലിക്കേഷനുകൾ എന്തെങ്കിലും ഉണ്ടോ എന്ന് കണ്ടെത്തുക.
സാധാരണ നിൽക്കാറുള്ളത്ര സമയം ങ്കിങ്ങളുടെ ബാറ്ററി ചാർജ്ജ് നിൽക്കുന്നില്ലെങ്കിലും സംശയിക്കണം, നിങ്ങളെ ആരോ നിരീക്ഷിക്കുന്നുണ്ടെന്ന്. അങ്ങനെ സംഭവിച്ചാൽ ഏറ്റവും അവസാനം ഉപയോഗിച്ച ആപ്ലിക്കെഷനുകൾ ഏതൊക്കെയെന്ന് പരിശോധിക്കുക. അതുപോലെ നിങ്ങളുടെ ഫോൺ പതിവിലധികം ചൂടാകുന്നു എങ്കിൽ ഉറപ്പിക്കാം ബാക്ക്ഗ്രൗണ്ടിൽ ഏതോ ആപ്ലിക്കേഷനുകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്ന്. നിങ്ങൾ ഉപയോഗിക്കാതിരിക്കുമ്പോൾ പോലും നിങ്ങളുടെ ഫോൺ ചൂടാകുന്നു എങ്കിൽ ഉറപ്പിക്കാം, നിങ്ങളെ ആരോ ട്രാക്ക് ചെയ്യുന്നുവെന്ന്.
നിങ്ങൾ മറ്റുള്ളവർ ഉപയോഗിച്ച ഫോൺ വാങ്ങുകയാണെങ്കിലും അതല്ല, മറ്റാരെങ്കിലും സമ്മാനമായി തന്നെ ഫോൺ ഉപയോഗിക്കുമ്പോഴും ആദ്യം ഒറിജിനൽ ഫാക്ടറി സെറ്റിംഗിലേക്ക് മാറ്റുക. ഇത് അനാവശ്യമായി എന്തെങ്കിലും ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യാൻ ഉപകരിക്കും. അതുപോലെ നിങ്ങളുടെ ഫോൺ പതിവിലധികം ഡാറ്റ ഉപയോഗിക്കുന്നുവെങ്കിലും സ്പൈ ആപ് പ്രവർത്തിക്കുന്നതായി സംശയിക്കാം.
ഫോൺ സ്വിച്ച് ഓഫ് ചെയ്യുമ്പോൾ കാലതാമസം എടുക്കുന്നുവെങ്കിലോ, അതുപോലെ ഇടക്കിടെ ഫോണിൽ വെളിച്ചം തെളിയുകയോ മറ്റൊരു പ്രവർത്തനവും നടക്കാതെ തന്നെ ബീപ് ശബ്ദം വരുന്നുവെങ്കിലോ സ്പൈ ആപ്പിന്റെ സാന്നിദ്ധ്യം സംശയിക്കാം.അതുപോലെ നിങ്ങളുടെ സെന്റ് മെസേജുകൾ ഇടക്കിടെ പരിശോധിക്കുക. നിങ്ങൾ അയയ്ക്കാത്ത ഒരു സന്ദേശം അതിൽ കണ്ടെത്തിയാൽ ഉറപ്പിക്കാം, നിങ്ങളുടെ ഫോണിലേക്ക് മറ്റാർക്കൊ കൂടി ആക്സസ് ഉണ്ടെന്ന്. സ്ക്രീൻ ഷോട്ട് എടുക്കുമ്പോൾ വ്യക്തത കുറവ് അനുഭവപ്പെടുന്നെങ്കിലും സ്പൈ സോഫ്റ്റ്വെയറിന്റെ സാന്നിദ്ധ്യം ഉറപ്പിക്കാം.
മറ്റുള്ളവർ, അനുവാദമില്ലാതെ നിങ്ങളെ നിരീക്ഷിക്കുന്നത് തടയുവാൻ ചില മാർഗ്ഗങ്ങൾ ഉണ്ട്. ആന്റി-വൈറസ് സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യുക എന്നതാണ് അതിൽ പ്രധാനമായത്. നിങ്ങളുടെ സ്റ്റോറേജ് ബാക്ക്അപ്പ് ചെയ്ത ശേഷം ഒരിജിനൽ ഫാക്ടറി സെറ്റിംഗിലേക്ക് റീ സെറ്റ് ചെയ്യുക. നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കാത്ത ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുക. അതുപോലെ ഫൊൺ എപ്പോഴും അപ്ഡേറ്റ് ആക്കി വയ്ക്കുക എന്നതും നല്ലൊരു വഴിയാണ്.
മറുനാടന് മലയാളി ബ്യൂറോ