- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളറിയാത്ത എന്തെല്ലാം രഹസ്യങ്ങൾ നിങ്ങളുടെ ഐഫോണിൽ ഉണ്ടെന്നറിയാമോ? കോഡിലൂടെ മാത്രം ബന്ധപ്പെടാൻ കഴിയുന്ന സീക്രട്ട് മെനു പോലും നിങ്ങളുടെ ഫോണിലുണ്ട്; ഐഫോണിലെ നമ്മളറിയാത്ത ചില രഹസ്യങ്ങളെക്കുറിച്ച്
ഒരുപാട് രഹസ്യങ്ങളുടെ അക്ഷയഖനിയാണ് ഐഫോൺ എന്ന് വിദഗ്ദ്ധർ വെളിപ്പെടുത്തുന്നു. ഡിജിറ്റൽ കീപാഡ് ഉപയോഗിച്ച് കോഡ് ടൈപ്പ് ചെയ്ത് മാത്രം പ്രവേശിക്കാൻ കഴിയുന്ന ഒരു രഹസ്യമെനു ആപ്പിളിന്റെ ഐഫോണിൽ ഉണ്ടെന്നാണ് ഇവർ പറയുന്നത്. നിങ്ങളുടെ കോളുകൾ ഫോർവേർഡ് ചെയ്യപ്പെട്ടോ, യഥാർത്ഥത്തിൽ സിഗ്നൽ എത്രമാത്രം ശക്തമാണ് തുടങ്ങിയ കാര്യങ്ങൾക്കൊപ്പം നിങ്ങളുടെ സ്മാർട്ട് ഫോൺ സംരക്ഷിക്കുന്നതിനുള്ള ഒരു നമ്പറും മറ്റനേകം കാര്യങ്ങളും ഇതിലുണ്ട്.
ഇതെല്ലാം ആക്സസ് ചെയ്യുന്നതിനായി നിങ്ങൾ, ഫോൺ ചെയ്യുമ്പോൾ ചെയ്യുന്നതുപോലെ ഒരു കൂട്ടം സംഖ്യകളും ചിഹ്നങ്ങളും ഫോൺ ഡയലറിൽ ടൈപ്പ് ചെയ്യണം. ഒട്ടു മിക്ക ഫോണുകളിലും ഈ മെനു ആക്സസ് ചെയ്യാനായി, കോഡ് ടൈപ്പ് ചെയ്ത് ശേഷം കോൾ ബട്ടൻ അമർത്തണം. ഡിവൈസുകളെ നെറ്റ്വർക്കുമായി ബന്ധപ്പെടാൻ സഹായിക്കുന്ന കമ്മ്യുണിക്കേഷൻസ് പ്രോട്ടോക്കോൾ ആയ അൺസ്ട്രക്ചേർഡ് സപ്ലിമെന്ററി സർവീസ് ഡാറ്റ (യു എസ് എസ് ഡി) യെ ആശ്രയിച്ചുള്ളതാണ് ഈ രഹസ്യ കോഡുകൾ.
സാധാരണയായി, നിങ്ങളുടെ ഫോൺ ബാറിൽ കാണിക്കുന്ന സിഗ്നൽ ശക്തി കൃത്യമാകണമെന്നില്ല. ഒരു ഉദ്ദേശക്കണക്കായിരിക്കും അത് കാണിക്കുക. എന്നാൽ, ഒരു കോഡ് വഴി നിങ്ങൾക്ക് ഫീൽഡ് ടെസ്റ്റ് മോദിൽ എത്തി കൃത്യമായ സിഗ്നൽ ശക്തി പരിശോധിക്കാവുന്നതാണ്. ഇതിനായി നിങ്ങൾ *3001#12345#* എന്ന് നിങ്ങളുടെഡയലർ പാഡിൽ ടൈപ്പ് ചെയ്യുക. അതിനു മുൻപായി വൈഫൈ ഓഫ് ചെയ്യുന്നത് നന്നായിരിക്കും. അവിടെ നിങ്ങളുടെ ഫോണിനെ കുറിച്ചുള്ള നിരവധി വസ്തുതകൾ നിങ്ങൾക്ക് അറിയാൻ കഴിയും.
അതുപോലെ, നിങ്ങൾ ഒരു വ്യക്തിയെ വിളിക്കുമ്പോൾ, ആ വ്യക്തി നിങ്ങളെ തിരിച്ചറിയാതിരിക്കാനായി കോളർ ഐഡി ഒളിപ്പിച്ചു വയ്ക്കാനും മറ്റൊരു കോഡ് സഹായിക്കും. ഇതിനായി അമേരിക്കയിൽ ആണെങ്കിൽ *67 എന്ന നമ്പറും യൂറോപ്പിലാണെങ്കിൽ #31# എന്ന നമ്പറും ടൈപ്പ് ചെയ്താൽ മതി. നിങ്ങളുടെ ഫോണിന്റെ ഐ എം എ ഐ നംബർ അറിയുവാനായി#06 എന്ന് ടൈപ്പ് ചെയ്താൽ മതീയാകും.
അതുപോലെ നിങ്ങൾക്ക് വരുന്ന കോളുകൾ തടയണമെങ്കിൽ #33# എന്ന് ടൈപ്പ് ചെയ്യുക. എന്നാൽ ഇതിനായി നിങ്ങളുടെ സിം പിൻ അറിഞ്ഞിരിക്കേണ്ടതുണ്ട്. അത് അറിയില്ലെങ്കിൽ സേവന ദാതാവുമായി ബന്ധപ്പെടുക.
മറുനാടന് മലയാളി ബ്യൂറോ