- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരുമറിയരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന രഹസ്യം വരെ ഗൂഗിളിന് അറിയാം; നിങ്ങളുടെ ഓരോ കള്ളത്തരങ്ങളും ഗൂഗിൾ എഴുതിവെച്ചിരിക്കുന്നു; പണി കിട്ടാതിരിക്കാൻ ഗൂഗിൾ അക്കൗണ്ടിന്റെ സെറ്റിംഗിൽ പോയി പരിശോധിച്ച് ഇവയെല്ലാം ഡിസേബിൾ ചെയ്യൂ
ഗൂഗിളിന് നിങ്ങളെ കുറിച്ച് അറിയാവുന്ന വിവരങ്ങൾ എല്ലാം തന്നെ, ഒന്ന് രണ്ട് ക്ലിക്കുകൾ കൊണ്ട് വെളിപ്പെടുത്താനാകും, അത് സ്മാർട്ട് ഫോണിലായാലും നിങ്ങളുടെ ലാപ്ടോപിലായാലും. നിങ്ങളുടെ ലൊക്കേഷൻ, പ്രായം, താത്പര്യങ്ങൾ എന്നിവ മാത്രമല്ല, ഒരുപക്ഷെ നിങ്ങളുമായി വളരെ അടുത്ത സുഹൃത്തുക്കൾക്ക് പോലും അറിയാത്ത കാര്യങ്ങൾ ഗൂഗിൾ സേർച്ച് എഞ്ചിന് നിങ്ങളെപറ്റി അറിയാം.
അതുപോലെ നിങ്ങൾ സന്ദർശിച്ച രാജ്യങ്ങൾ, പ്രധാന സ്ഥലങ്ങൾ, പ്രാദേശികമായി നിങ്ങൾ യാത്രചെയ്ത വഴികൾ എന്നിവ ഗൂഗിൾ മാപ്സിന് അറിയാം അതുപോലെ നിങ്ങളുടെ സേർച്ച് ഹിസ്റ്ററി, ബ്രൗസിങ് ഡാറ്റ, സ്ക്രീൻ ടൈം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ഗൂഗിൾ ആഡ് പേഴ്സണലൈസേഷം സിസ്റ്റം പ്രവർത്തിക്കുന്നത്.
നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിൽ ലോക്കേഷൻ ഹിസ്റ്ററി പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ, ഗൂഗിൾ അക്കൗണ്ടിൽ പോയി ഗൂഗിൾ മാപ്പ് തുറക്കുക. ഇടതു ഭാഗത്ത് മുകളിലുള്ള ഹാംബർഗർ മെനുവിൽ പോയി ടൈംലൈൻ, യുവർ പ്ലേസസ്, വിസിറ്റഡ് എന്നിങ്ങനെ തെരഞ്ഞെടുക്കുക. പിന്നീട് ഗൂഗിൾ മാപ്സിൽ പോയി നിങ്ങളുടെ പ്രൊഫൈൽ ടാപ് ചെയ്താൽ നിങ്ങളുടെ ഗതകാല യാത്രാവിവരങ്ങൾ അതിൽ ലഭ്യമാകും.
ഇത് ഒഴിവാക്കുവാൻ ഐഫോൺ, ഐപാഡ് എന്നിവയിൽ ഗൂഗിൾ മാപ്സ് ടൈംലൈൻ തുറന്ന് സെറ്റിങ്സ് എന്നതിൽ ക്ലിക്ക് ചെയ്യുക. പിന്നീട് പോസ് ലൊക്കേഷൻ ഹിസ്റ്ററി ക്ലിക്ക് ചെയ്യുക. ആൻഡ്രോയ്ഡ് ആണെങ്കിൽ ഗൂഗിൾ മാപ്സ് തുറന്ന് ടൈം ലൈൻ, മോർ, സെറ്റിങ്സ് ആൻഡ് പ്രൈവസ് എന്നി ക്രമത്തിൽ വന്ന് ലോക്കേഷൻ ഹിസ്റ്ററി ഓഫ് ചെയ്യുക. കമ്പ്യുട്ടറിലാണെങ്കിൽ ടൈംലൈനിൽ പോയി സെറ്റിങ്സിൽ ക്ലിക്ക് ചെയ്ത് പോസ് ലൊക്കേഷൻ ഹിസ്റ്ററി ക്ലിക്ക് ചെയ്യുക.
അതുപോലെ ഗൂഗിൾ ഫോട്ടോ ആപ്പും നിങ്ങളുടെ ലൊക്കേഷനുകൾ സേവ് ചെയ്തിരിക്കും. അത് ഗൂഗിൾ ഫോൺ തുറന്ന് വലതു ഭാഗത്ത് മുകളിലുള്ള മെനുവിൽ പോയി സെറ്റിങ് തെരഞ്ഞെടുത്ത് അതിൽ ഹൈഡ് ഫോട്ടോ ലൊക്കേഷൻ ഡാറ്റ എന്നതിൽ ക്ലിക്ക് ചെയ്ത് നിർത്താൻ കഴിയും. അതുപോലെ ആഡ് പേഴ്സണലൈസേഷൻ ഓൺ ആണെങ്കിൽ, നിങ്ങളെ കുറിച്ചുള്ള നിരവധി വിവരങ്ങൾ ഗൂഗിൾ ശേഖരിച്ചിട്ടുണ്ടാകും. ആഡ് സെറ്റിങ്സ് പേജിൽ പോയി ആഡ് പേഴ്സണലൈസേഷൻ ഓഫ് ചെയ്യാവുന്നതാണ്.
മറുനാടന് മലയാളി ബ്യൂറോ