- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഡേറ്റ് പ്രഖ്യാപിച്ച് ആപ്പിൾ; നിരവധി ഫീച്ചറുകളുള്ള പുതിയ ഐഫോൺ 15 പുറത്തിറക്കുന്ന മെഗാ ഇവന്റ് കാലിഫോർണീയയിലെ ആപ്പിൾ ഹെഡ്ക്വാർട്ടേഴ്സിൽ
ഐഫോൺ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആപ്പിളിന്റെ ബിഗ് ഇവന്റിന്റെ തീയതി ആപ്പിൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 12 ചൊവ്വാഴ്ച്ച കാലിഫോർണിയയിലെ ആപ്പിൾ പാർക്ക് ആസ്ഥാനത്തായിരിക്കും പരിപാടി നടക്കുക. ലോകം കാത്തിരിക്കുന്ന ഐഫോൺ 15 ന് പുറത്തിറക്കുന്ന പരിപാടിയിലേക്ക് ലോകമാസകലമുള്ള മാധ്യങ്ങളെ ഈ സാങ്കേതിക ഭീമൻ ക്ഷണിച്ചു കഴിഞ്ഞു. എന്നാൽ, ഈവന്റിൽ എന്തെല്ലാം പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത് എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
എന്നിരുന്നാലും പുറത്തുവരുന്ന ചില സൂചനകൾ പറയുന്നത്, ഐഫോൺ 15 ന്റെ അനാച്ഛാദനമാണ്. നിലവിലുള്ള സ്റ്റെയിൻലെസ്സ് സ്റ്റീൽ വക്കുകൾക്ക് പകരമായ ടൈറ്റാനിയം ഉപയോഗിച്ചുകൊണ്ട് ഫോൺ ഘടനയിൽ അടിമുടി മാറ്റം വരുത്തിയിട്ടുണ്ട് എന്നും ചില റിപ്പോർട്ടുകളിൽ പറയുന്നു.
ഐഫോൺ 15, ഐഫോൺ 15 പ്ലസ്സ്, ഐഫോൺ 15 പ്രോ, ഐഫോൺ പ്രോ മാക്സ് എന്നിവ ഈ പരിപാടിയിൽ പുറത്തിറക്കും എന്നാണ് കരുതപ്പെടുന്നത്. ഇതോടൊപ്പം ഐഫോൺ 15 അൾട്ര കൂടി ഉണ്ടാകുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. ഏതായാലും ഇതിന്റെയെല്ലാം സെപ്റ്റംബർ 12 ന് ലഭിക്കും എന്ന് പ്രതീക്ഷിക്കാം. എന്തായാലും, ആപ്പിളിന്റെ പുതിയ ഉദ്പന്നങ്ങളെ കുറിച്ച് ധാരാളം കിംവദന്തികൾ വിപണിയിൽ വ്യാപകമായി പ്രചരിച്ചു തുടങ്ങിക്കഴിഞ്ഞു.
അതിൽ ഒന്ന്, ആപ്പിളിന്റെ മുഖമുദ്രയായിരുന്ന ലൈറ്റ്നിങ് പോർട്ട് മാറ്റി ഐഫോൺ 15 ൽ യു എസ് ബി - സി ചാർജ്ജിങ് പോർട്ട് വച്ചിരിക്കുന്നു എന്നതാണ്. അതുപോലെ അതിവേഗതയുള്ള എ 17 ബയോണിക് പ്രൊസസ്സർ ആയിരിക്കും അതിൽ ഉണ്ടാവുക എന്നും അറിയുന്നു. കൂടുതൽ ദൈർഘ്യമേറിയ ബാറ്ററി ആയുസ്സ്, മെച്ചപ്പെട്ട റിയർ ക്യാമറ തുടങ്ങിയവയൊക്കെയും ഐഫോൺ 15 ൽ പ്രതീക്ഷിക്കുന്നു.
എന്നാൽ, ഈ ഈവന്റ് ശ്രദ്ധയാകർഷിക്കപ്പെടാൻ പോകുന്നത് കേവലം ഐഫോൺ മാത്രം കാരണമായിരിക്കില്ല. ആപ്പിൾ പുതിയ ആപ്പിൾ വാച്ച്, ആപ്പിൾ വാച്ച് അൾട്ര എന്നിവയും ഈ അവസരത്തിൽ ഇറങ്ങുന്നുണ്ട്. മാത്രമല്ല, ആഗോളാടിസ്ഥാനത്തിൽ ഐഫോണുകൾക്കുള്ള ഐ ഒ എസ് 17 എപ്പോൾ ലഭ്യമാക്കുംഎന്നതിനെ കുറിച്ചും ഈ ഇവന്റിൽ പ്രഖ്യാപനം ഉണ്ടായേക്കും.
മറുനാടന് മലയാളി ബ്യൂറോ