- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- TECHNOLOGY
ആപ്പിൾ ജൂണിൽ പുറത്തിറക്കുന്ന അപ്ഡേറ്റിൽ നിർമ്മിതബുദ്ധി ഉപയോഗിച്ചുള്ള പുതിയ ഫീച്ചറുകൾ
കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐ ഒ എസ് അപ്ഡേറ്റ് ആപ്പിൾ പുറത്തു വിടുന്നതായി റിപ്പോർട്ടുകൾ. അതിൽ ഐ ഫോണിനായുള്ള, നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഫീച്ചറുകൾ കൂടി ഉൾപ്പെടുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്. ജൂണിൽ നടക്കുന്ന വേൾഡ്വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിൽ ഐ ഒ എസ് 18 അപ്ഡേറ്റ് പുറത്തുവിടും എന്നാണ് കരുതുന്നത്.
പ്രവചിക്കപ്പെട്ടിരിക്കുന്ന സോഫ്റ്റ്വെയർ അപ്ഡേറ്റുകളിൽ ചിലത് സിരിയുടെയും മെസേജ് ആപ്പിന്റെയും റിവേഴ്സ് വേർഷനാണ്. അത് നിർമ്മിത ബുദ്ധി സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായിരിക്കും എന്നാണ് കരുതപ്പെടുന്നത്. ഈ വർഷം ജൂലായിൽ ആയിരിക്കും ഐ ഒ എസ് 18 ന്റെ ബീറ്റ വേർഷൻ ആപ്പിൾ റിലീസ് ചെയ്യുക. 2024 സെപ്റ്റംബറിൽ ജനറൽ റിലീസും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ അപ്ഡേറ്റിൽ എന്തെല്ലാം സവിശേഷതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു എന്ന കാര്യം ആപ്പിൾ ഇനിയും സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ , ഐ ഒ എസ് 18 സിസ്റ്റം ആരും ആഗ്രഹിക്കുന്ന ഒരുപാട് ഫീച്ചറുകൾ ഉൽപ്പെട്ടതാണെന്ന് ബ്ലൂംബെർഗിലെ മാർക്ക് ഗുർമാൻ റിപ്പോർട്ട് ചെയ്യുന്നു. എ ഐ, എൽ എൽ എം എസ് എന്നിവ ഏകോപിപ്പിച്ച് മെച്ചപ്പെട്ട പ്രതികരണങ്ങൾ നൽകാൻ കഴിയുന്ന വിധത്തിലുള്ളതായിരിക്കും ഇതെന്നും റിപ്പോർട്ടിൽ പറയുന്നു.
അതുപോലെ മെസ്സേജ് ആപ്പിലും പുതിയ ഫീച്ചറുകൾ ഉണ്ടാകും. ഫീൽഡ് ചോദ്യങ്ങൾ, ഓട്ടോ കംപ്ലീറ്റ് വാചകങ്ങൾ എന്നിവയുൾപ്പടെയുള്ള ഫീച്ചറുകളാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ ഐ ഒ എസ് 18, ഉപയോക്താക്കൾക്ക് ഓട്ടോ ജനറേറ്റഡ് പ്ലേലിസ്റ്റുകൾ രൂപപ്പെടുത്താൻ സഹായിക്കും എന്ന് ഗുർമാൻ പറയുന്നു. എ ഐ ഉപയോഗപ്പെടുത്തിയായിരിക്കും നിർദ്ദിഷ്ഠ ഗാനങ്ങളുടെ ലിസ്റ്റ് രൂപപ്പെടുത്തുക. അതുപോലെ ഉപയോക്താക്കൾക്ക് ആപ്പുകൾ ഡെവലപ്പ് ചെയ്യാനും, പരീക്ഷിക്കാനും ഡിസ്ട്രിബ്യുട്ട് ചെയ്യാനും സഹായിക്കുന്ന എക്സ് കോഡിലും നവീന സാങ്കേതിക വിദ്യ ഉൾപ്പെടുത്തും. ഇതുവഴി ഉപയോക്താക്കൾക്ക് പുതിയ ആപ്ലിക്കേഷനുകൾ വളരെ പെട്ടെന്ന് റൈറ്റ് ചെയ്യാൻ സാധിക്കും.
കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അപ്ഡേറ്റുകളിൽ ഒന്നായാണ് ആപ്പിൾ തന്നെ ഇതിനെ കാണുന്നത് എന്ന് ഗുർമാൻ എഴുതുന്നു. അത് ശരിയാണെങ്കിൽ ജൂണിൽ നടക്കുന്ന ആപ്പിൾ ഡെവലപ്പേഴ്സ് കോൺഫറൻസ് ടെക്കികൾക്ക് ശരിക്കും ഒരു ആഘോഷമായിരിക്കും എന്നും ഗുരുമാൻ പറയുന്നു. ഐഫോൺ 15 ന്റെ വിൽപനയിലുണ്ടായ കുറവിനുള്ള മറുപടിയായിരിക്കും പുനർ രൂപകൽപന ചെയ്ത പുതിയ ഓപ്പറേറ്റിങ് സിസ്റ്റം. ഏകദേശം നാല് ശതമാനത്തിന്റെ ഇടിവാണ് ആപ്പിളിന്റെ വിപണിയിൽ ഉണ്ടായിട്ടുള്ളത്.
ജനറേറ്റീവ് എ ഐ യുടെ തലത്തിൽ ഏറെ പുറകിലായിരുന്നു ആപ്പിൾ. ചാറ്റ് ജി പി ടി ലോകത്ത് ഒരു കൊടുങ്കാറ്റായി വീശാൻ തുടങ്ങിയിട്ട് രണ്ട് വർഷം കഴിയുന്നു. അതുപോലെ ആമസോൺ അവരുടെ അലക്സയിൽ മാറ്റങ്ങൾ വരുത്തിയിട്ട് ഒന്നര വർഷവും. എന്നാൽ, ഇപ്പോൾ ആപ്പിൾ ജി പി ടി എ ഐ ബോട്ടിന്റെ വികാസത്തിൽ ആണെന്ന റിപ്പോർട്ടും പുറത്തു വരുന്നു.