- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- TECHNOLOGY
ഐഫോൺ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് അടിയന്തിര മുന്നറിയിപ്പ്
ഐഫോൺ, ആൻഡ്രോയ്ഡ് ഉപഭോക്താക്കൾ അവരുടെ ഫോണുകൾ ആഴ്ചയിലൊരിക്കൽ ഓഫ് ചെയ്ത് ഓൺ ചെയ്യണമെന്ന് മുന്നറിയിപ്പ്. ഫോണിനെ ഹാക്കർമാരിൽ നിന്നും രക്ഷിക്കുന്നതിനാണ് ഈ നടപടിയെന്നും വിശദീകരണം. സീറോ ക്ലിക്ക് ഹാക്കിങ് തടയുന്നതിനാണിത്. ഉപഭോക്താക്കൾ ഒരു ലിങ്കിലും ക്ലിക്ക് ചെയ്യാതെ തന്നെ അവരുടെ ഫോണിലേക്ക് സ്പൈവെയർ കടത്തിവിടുന്ന ആക്രമണ രീതിയാണ് സീറോ ക്ലിക്ക് ഹാക്കിങ്.
ഈ റീബൂട്ടിങ് രീതിയെ നാഷണൽ സെക്യൂരിറ്റി ഏജൻസി (എൻ എസ് എ) യും അനുകൂലിക്കുന്നു. ബാക്ക്ഗ്രൗണ്ടിൽ തുടർച്ചയായി ഓടിക്കൊണ്ടിരിക്കുന്ന ആപ്പുകൾ, ഇന്റർനെറ്റ് ബ്രൗസറുകൾ എന്നിവയെ ഇത് താത്ക്കാലികമായി ഡിലിറ്റ് ചെയ്യും. അതുപോലെ, പബ്ലിക് വൈഫൈ നെറ്റ്വർക്കുകളിൽ ബന്ധിപ്പിക്കുമ്പോഴും ഫോൺ ഉപയോക്താക്കൾ കരുതലോടെ ഇരിക്കണമെന്ന് എൻ എസ് എ ആവശ്യപ്പെടുന്നു.
അതിനോടൊപ്പം ഫോണിന്റെ സോഫ്റ്റ്വെയറും ആപ്പുകളും കൃത്യമായി അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം. അതിനോടൊപ്പം, സൈബർ ആക്രമണത്തിന്റെ തീവ്രത കുറയ്ക്കുന്നതിനായി ഉപയോക്താക്കൾ കൈക്കൊള്ളേണ്ട നടപടികളുടെ ഒരു ലിസ്റ്റും എൻ എസ് എ തയ്യാറാക്കിയിട്ടുണ്ട്. അതിൽ, അധികമാർക്കും അറിയാത്ത ഒന്നാണ് റീസ്റ്റാർട്ടിങ്.
മാറ്റ് മാൽവെയറുകളിൽ നിന്നും വിരുദ്ധമായി ഉപയോക്താളുമായി ഒരു ഇടപെടലും ആവശ്യമില്ലാത്ത ഒന്നാണ് സീറോ ക്ലിക്ക് ആക്രമണങ്ങൾ. സോഫ്റ്റ്വെയറിലെ ചില പഴുതുകളാണ് ഇവർ, ഇരകളുടെ ഫോണുകളുടെ നിയന്ത്രണം ലഭിക്കുന്നതിനായി ഉപയോഗിക്കുക. അതുകൊണ്ടു തന്നെ ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യാനോ, ഏതെങ്കിലും ഫയൽ ഡൗൺലോഡ് ചെയ്യാനോ ഹാക്കർമാർ ആവശ്യപ്പെടില്ല.
ഫോൺ ഓഫ് ചെയ്ത് ഓൺ ചെയ്തില്ലെങ്കിൽ പ്രവർത്തനക്ഷമമായിരിക്കുന്ന് യു ആർ എൽ ദുരുപയോഗം ചെയ്ത് ക്രിമിനലുകൾക്ക് നിങ്ങളുടെ ഡിവൈസിൽ വാൽവെയർ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. എന്നാൽ, ഫോൺ ഓഫ് ചെയ്ത് ഓൺ ചെയ്യുമ്പോൾ, അത് എല്ലാ ആപ്പുകളെയും ക്ലോസ് ചെയ്യുകയും സമൂഹമാധ്യമ അക്കൗണ്ടുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവയിൽ നിന്നും ലോഗ് ഔട്ട് ആവുകയും ക്രിമിനലുകൾക്ക് അവയിൽ പ്രവേശനം തടയപ്പെടുകയും ചെയ്യും.
ലോഗിൻ വിവരങ്ങൾ ഉൾപ്പടെയുള്ള അതിപ്രധാന വിവരങ്ങൾ കൈക്കലാക്കുവാൻ ചില തട്ടിപ്പുകാർ വ്യാജ ഈ മെയിൽ സന്ദേശം അയക്കുന്ന സ്പിയർ ഫിസിങ് ആക്രമണങ്ങൾ തടയുന്നതിനും റീബൂട്ടിങ് സഹായിക്കും എന്ന് വിദഗ്ദ്ധർ പറയുന്നു. 2015 ൽ പ്യൂ റിസർച്ച് നടത്തിയ പഠനത്തിൽ തെളിഞ്ഞത് സ്മാർട്ട് ഫോൺ ഉപയോക്താക്കളിൽ പകുതിയോളം പേരും വളരെ വിരളമായി മാത്രമെ ഫോൺ ഓഫ് ചെയ്യാറുള്ളു എന്നാണ്. ഫോൺ ഒരിക്കലും ഓഫ് ചെയ്യാത്തവരും നിരവധിയാണ്.
അതുപോലെ കൃത്യമായ ഇടവേളകളിൽ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യണമെന്നും എൻ എസ് എ ഉപദേശിക്കുന്നു. ഹാക്കർമാർ എപ്പോഴും നിങ്ങളുടെ ഫോണിൽ കയറുന്നതിന് പുതിയ വഴികൾ തേടിക്കൊണ്ടിരിക്കും. അവർ തയ്യാറായി വരുമ്പോഴേക്കും സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുമ്പോൾ അതിൽ നിലവിലുള്ള പഴുതുകളും പിഴവുകളും എല്ലാം അപ്ഡേറ്റിങ് വഴി ഇല്ലാതെയാകും. അങ്ങനെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാം. ബ്ലൂടൂത്ത് ഉപയോഗിക്കാത്തപ്പോൾ അത് ഓഫ് ചെയ്ത് വയ്ക്കണമെന്നും എൻ എസ് എ നിർദ്ദേശിക്കുന്നു.