- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏപ്രിൽ 15 മുതൽ ട്വിറ്ററിൽ പരിഷ്ക്കാരങ്ങൾ; വെരിഫൈഡ് അക്കൗണ്ടുകൾക്ക് മാത്രം ഇനി 'ഫോർ യു'അവകാശമെന്ന് ഇലോൺ മസ്ക്ക്; ട്വിറ്റർ ബ്ലൂ ടിക്കിന് പണം നൽകുന്നവർക്ക് മാത്രം പോളുകളിൽ പങ്കെടുക്കാൻ അവകാശം
ലോസ് ഏയ്ഞ്ചൽസ്: ഏപ്രിൽ 15 മുതൽ ട്വിറ്ററിൽ അടിമുടി പരിഷ്ക്കാരങ്ങൾ. വേരിഫൈഡ് അക്കൗണ്ടുകൾക്ക് മാത്രമാണ് ഇനി മുതൽ ഫോർ യു അവകാശമെന്നാണ് ട്വിറ്റർ സിഇഒ ഇലോൺ മസ്ക്ക് വ്യക്തമാക്കിയത്. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് മാറിയതെന്നും മസ്ക്ക് അറിയിച്ചു. ഏപ്രിൽ 15 മുതൽ പരിശോധിച്ചുറപ്പിച്ച അക്കൗണ്ടുകൾക്ക് മാത്രമേ ഫോർ യു ശുപാർശകളിൽ ഉൾപ്പെടാൻ കഴിയുവെന്ന് ട്വിറ്ററിലൂടെയാണ് മസ്ക് അറിയിച്ചത്. ട്വിറ്റർ അക്കൗണ്ട് നിയന്ത്രിക്കുന്ന സോഫ്റ്റ്വെയറായ എഐ ബോട്ടുകൾ വഴി ഉണ്ടാകുന്ന പ്രശ്നങ്ങളെ നേരിടാനാണ് ഈ നടപടിയെന്ന് മസ്ക് വ്യക്തമാക്കി.
ഏപ്രിൽ 1 മുതൽ ലെഗസി വെരിഫൈഡ് അക്കൗണ്ടുകൾക്കുള്ള ബ്ലൂ ടിക്കുകൾ നിർത്തലാക്കുമെന്ന് ട്വിറ്റർ പ്രഖ്യാപിച്ചിരുന്നു. ട്വിറ്റർ ബ്ലൂ ടിക്കിന് പണം നൽകുന്നവർക്ക് മാത്രമാണ് വെരിഫൈഡ് ബ്ലൂ ചെക്ക് മാർക്കുകൾ ഉള്ളത്. യുഎസിൽ വെബ് വഴി പ്രതിമാസം എട്ട് ഡോളറും ഇൻ-ആപ്പ് പേയ്മെന്റിലൂടെ പ്രതിമാസം 11 ഡോളറും ട്വിറ്റർ ഈടാക്കുന്നുണ്ട്. പണം നൽകുന്നവർക്ക് മാത്രമേ പോളുകളിൽ പങ്കെടുക്കാൻ അവകാശവുമുള്ളൂ.
ലെഗസി അക്കൗണ്ടുകൾ പരിശോധിച്ചുറപ്പിച്ച് ബ്ലൂ ടിക്കുകൾ നീക്കം ചെയ്യുമെന്നും ട്വിറ്ററിൽ ബ്ലൂ ടിക്ക് നിലനിർത്താൻ വ്യക്തികൾക്ക് ട്വിറ്റർ ബ്ലു ടിക് സൈൻ അപ്പ് ചെയ്യാമെന്നും ട്വിറ്റർ അവരുടെ ഔദ്യോഗിക അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. കമ്പനികൾക്കും ബ്രാൻഡുകൾക്കുമായി ട്വിറ്റർ അടുത്തിടെ ഒരു ഗോൾഡ് ചെക്ക് മാർക്കും സർക്കാർ അക്കൗണ്ടുകൾക്ക് ഗ്രേ ചെക്ക് മാർക്കും ട്വിറ്റർ അവതരിപ്പിച്ചിരുന്നു.
സോഷ്യൽ ബോട്ട് സോഫ്റ്റ്വെയർ ഓട്ടോമേറ്റഡ് പ്രവർത്തനമായതിനാൽ മറ്റ് അക്കൗണ്ടുകളിലേക്ക് ട്വീറ്റ് ചെയ്യുക, റീ-ട്വീറ്റ് ചെയ്യുക, ലൈക്ക് ചെയ്യുക, ഫോളോ ചെയ്യുക, നേരിട്ട് സന്ദേശമയയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സ്വയം ചെയ്യുന്നു. ഇതിലൂടെ തെറ്റായ ഉള്ളടക്കങ്ങളും മറ്റ് വിവരങ്ങളും സ്വയം സൃഷ്ടിക്കുകയും മറുപടി നൽകുകയും ചെയ്യുന്നുണ്ട്. ഇത് രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നതിനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും കാരണമാകുന്നു.
നേരത്തെ സോഷ്യൽ മീഡിയ ഭീമനായ ട്വിറ്ററിന്റെ പെയ്ഡ് വേരിഫിക്കേഷൻ ഇന്ത്യയിൽ ആരംഭിച്ചിരുന്നു. പ്രതിമാസം എട്ട് ഡോളർ എന്ന നിരക്കിൽ ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ട് ഉടമകൾ ബ്ലൂ ടിക്കിന് പണം നൽകണമെന്ന് ട്വിറ്ററിന്റെ പുതിയ ഉടമ ഇലോൺ മസ്ക് വ്യക്തമാക്കിയത്. എട്ട് ഡോളർ അഥവാ 646.03 രൂപയ്ക്കാണ് മറ്റ് രാജ്യങ്ങളിൽ പണം നൽകേണ്ടത് എങ്കിൽ ഇന്ത്യയിൽ 719 രൂപ നൽകണം. അതായത് ഏകദേശം 8.9 ഡോളറിന് തുല്യമാണ് ഇത്.
മറുനാടന് ഡെസ്ക്