- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- TECHNOLOGY
ഇന്ത്യൻ ബഹിരാകാശ യാത്രികനെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കുമെന്ന് യുഎസ്
മുംബൈ: ഈ വർഷാവസാനത്തോടെ, ഇന്ത്യൻ ബഹിരാകാശ യാത്രികനെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി.
നാസയും, ഐഎസ്ആർഒയും തമ്മിലുള്ള സംയുക്ത ഭൗമ നിരീക്ഷണ പദ്ധതിയായ 'നിസാർ' വർഷാവസാനത്തോടെ, തുടക്കമിടും. 2023 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിൽ എത്തിയപ്പോൾ, ഞങ്ങൾ വാഗ്ദാനം ചെയ്തതാണ് ഇക്കാര്യമെന്നും എറിക് ഗാർസെറ്റി പറഞ്ഞു. യുഎസിന്റെ 248 ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുരാജ്യങ്ങളും ഗവേഷണവും, സാങ്കേതിക വിദ്യയും ഏകോപിപ്പിക്കാൻ പരിശ്രമിക്കണം. യുഎസിന്റെ ചാന്ദ്ര ദൗത്യത്തെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവിലാണ് ചന്ദ്രയാൻ 3 ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഇന്ത്യയ്ക്ക് ഇന്നില്ലാത്ത ചില നേട്ടങ്ങൾ യുഎസ് കൈവരിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, ആ ശേഷികൾ പ്രയോജനപ്പെടുത്താമെന്നും എറിക് ഗാർസെറ്റി അഭിപ്രായപ്പെട്ടു.
ആണവോർജ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനായുള്ള പദ്ധതികളിൽ തെരഞ്ഞെടുപ്പിനു ശേഷം ചർച്ച നടത്തുമെന്നും ഗാർസെറ്റി വ്യക്തമാക്കി. ഗുജറാത്തിലെ മിതിവിർധി, ആന്ധ്രപ്രദേശിലെ കൊവ്വാഡ എന്നിവിടങ്ങളിൽ ആണവ റിയാക്ടറുകൾ തുടങ്ങാനായി യു.എസ് കമ്പനികളുമായി ഇന്ത്യ ധാരണയിലെത്തിയിട്ടുണ്ട്.