- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപയോക്താവിന്റെ സുരക്ഷ തന്നെ മുഖ്യം; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്; പദ്ധതിയിടുന്നത് ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നത് തടയാൻ സ്‌ക്രീൻ ലോക്ക് സംവിധാനം ഒരുക്കാൻ
ന്യൂഡൽഹി: ഉപയോക്താവിന്റെ സുരക്ഷ വർധിപ്പിക്കുക എന്ന ലക്ഷ്യമിട്ട് പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നത് തടയാൻ സ്‌ക്രീൻ ലോക്ക് സംവിധാനം ഒരുക്കാനാണ് വാട്സ്ആപ്പ് പദ്ധതിയിടുന്നത്. ഇതിലൂടെ വാട്സ്ആപ്പ് ഉപയോഗിക്കുന്ന മൊബൈലിലേക്ക് അനധികൃതമായി പ്രവേശിക്കുന്നത് തടയാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
ഈ ഫീച്ചർ എന്ന് അവതരിപ്പിക്കുമെന്ന് വാട്സ് ആപ്പ് വ്യക്തമാക്കിയിട്ടില്ല. ഭാവിയിൽ വാട്സ്ആപ്പിന്റെ ഡെസ്‌ക് ടോപ്പ് വേർഷനുകളിലും ഇത് അവതരിപ്പിച്ചേക്കും. പുതിയ അപ്ഡേറ്റ് ആയാണ് ഇതുകൊണ്ടുവരിക എന്നാണ് റിപ്പോർട്ടുകൾ.
പാസ് വേർഡ് ഉപയോഗിച്ച് സ്‌ക്രീൻ ലോക്ക് തുറന്ന് ആപ്പിലേക്ക് കടക്കുന്ന രീതിയിലായിരിക്കും സുരക്ഷാ ക്രമീകരണം. മറ്റുള്ളവർക്ക് പേഴ്സൺ കമ്പ്യൂട്ടർ ഉപയോഗിക്കാൻ നൽകുമ്പോൾ ഇതുവഴി സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. ഈ ഫീച്ചർ ഓപ്ഷണലായാണ് നൽകുക. ഉപയോക്താവിന്റെ ഇഷ്ടാനുസരണം സ്‌ക്രീൻ ലോക്ക് സംവിധാനം ഉപയോഗിക്കാൻ കഴിയുന്നവിധമാണ് ക്രമീകരിക്കുക. വാട്സ്ആപ്പ് വഴിയല്ല പാസ് വേർഡ് കൈമാറുക എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇതുവഴിയും സുരക്ഷ വർധിപ്പിക്കാൻ കഴിയുമെന്നാണ് വാട്സ് ആപ്പ് കണക്കുകൂട്ടുന്നത്. പാസ് വേർഡ് നഷ്ടപ്പെട്ടാൽ ആപ്പിൽ നിന്ന് ആദ്യം ലോഗ് ഔട്ട് ചെയ്ത ശേഷം സുരക്ഷ ഉറപ്പാക്കുന്നവിധമാണ് ക്രമീകരണം ഒരുക്കുക . തുടർന്ന് ഡെസ്‌ക് ടോപ്പിൽ വാട്സ് ആപ്പ് ലോഗിൻ ചെയ്ത ശേഷം ക്യൂആർ കോഡ് ഉപയോഗിച്ച് ഡിവൈസുമായി ബന്ധിപ്പിക്കുന്ന സംവിധാനമാണ് പദ്ധതിയിലുള്ളത്.ഫിംഗർ പ്രിന്റ് ഉപയോഗിച്ച് സ്‌ക്രീൻ ലോക്ക് ചെയ്യുന്നതിനുള്ള സംവിധാനത്തെ കുറിച്ചും വാട്സ്ആപ്പ് ആലോചിക്കുന്നുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ