- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരേസമയം അഞ്ച് ഫോണുകളിലോ ലാപ്പിലോ ടാബിലോ നിങ്ങളുടെ വാട്ട്സ്അപ് തുറക്കാൻ കഴിയും; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്അപ്; സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ നിങ്ങളുടെ ചാറ്റുകൾ മറ്റുള്ളവർ കണ്ടെന്നു വരാം
തുടക്കകാലം മുതൽ തന്നെ വാട്ട്സ്അപ് ഉപയോക്താക്കൾക്ക് ഒരു അക്കൗണ്ട് ഒരു ഫോണിൽ മാത്രമെ ഉപയോഗിക്കാൻ കഴിയുമായിരുന്നുള്ളു. എന്നാൽ, ആ സ്ഥിതി ഇപ്പോൾ മാറുകയാണ്. ഒന്നിലധികം ഫോണുകളിൽ ഒരേ അക്കൗണ്ട് ഉപയോഗിക്കാവുന്ന പുതിയ സൗകര്യം വാട്ട്സ്അപ് നൽകുന്നു. ഒരേസമയം, അഞ്ച് വ്യത്യസ്ത ഫോണിലോ ടാബിലോ നിങ്ങൾക്ക് ഒരേ അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.
ക്യു ആർ കോഡ്, പ്രൈമറി ഫോൺ ഉപയോഗിച്ച് സ്കാനിങ് ചെയ്താണ് ഈ സൗകര്യം ഉപയോഗിക്കാൻ കഴിയുക. ഇത്തരത്തിൽ നാല് കമ്പ്യുട്ടറുകളിലോ ടാബ്ലെറ്റുകളിലോ ഒരേ അക്കൗണ്ട് ഉപയോഗിക്കാനുള്ള സൗകര്യം ഇപ്പൊഴുണ്ട്. എന്നാൽ മറ്റൊരു ഫോണിൽ ഇത് ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല. തൊഴിൽ ആവശ്യങ്ങൾക്കായി ഒരു ഫോണും , വ്യക്തിപരമായ ആവശ്യങ്ങൾക്കായി മറ്റൊരു ഫോണും ഉള്ളവർക്ക് ഒരൊറ്റ വാട്ട്സ്ആപ് അക്കൗണ്ടിൽ ചാറ്റുകൾ ലഭ്യമാക്കണമെങ്കിൽ ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്.
ഇതിനായി നിങ്ങളുടെ അടുത്ത ഫോണിൽ വാട്ട്സ്ആപ്ആപ്പ് ഡൗൺലോഡ് ചെയ്ത്, ലാംഗ്വേജ് തെരഞ്ഞെടുത്ത് അടുത്ത ഘട്ടത്തിലേക്ക് കടക്കുക. പുതിയ ഫോൺ നമ്പർ ആഡ് ചെയ്യുന്നതിനു പകരം മൂന്ന് കുത്തുകളിൽ ടാപ് ചെയ്താൽ ലിങ്ക് ടു എക്സിസ്റ്റിങ് അക്കൗണ്ട് എന്ന ഓപ്ഷൻ ലഭ്യമാകും. അപ്പോൾ ഒരു ക്യു ആർ കോഡ് പ്രത്യക്ഷപ്പെടും. നിങ്ങളുടെ പ്രാഥമിക ഫോൺ ഉപയോഗിച്ച് അത് സ്കാൻ ചെയ്യുക.
ഇതിനായി നിങ്ങളുടെ ആദ്യ ഫോണിലെ സെറ്റിങ്സിൽ ടാപ് ചെയ്ത് ലിങ്ക്ഡ് ഡിവൈസസ് എന്നതിലേക്കും പിന്നീട് ലിങ്ക് അ ഡിവൈസ് എന്നതിലേക്കും പോവുക. അപ്പോൾ ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നതിനുള്ള ഓപ്ഷൻ ലഭ്യമകും. കോഡ് സ്കാൻ ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് നിങ്ങളുടെ പഴയ വാട്ട്സ്ആപ് അക്കൗണ്ട് പുതിയ ഫോണിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയും.
വാട്ട്സ്അപിന്റെ മാതൃകമ്പനിയായ മെറ്റയുടെ തലവൻ മാർക്ക് സക്കർബർഗ് തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്. അതേസമയം, സംശയരോഗമുള്ള പങ്കാളികൾ നിങ്ങൾക്ക് മേൽ ചാരപ്പണി നടത്താൻ ഈ സൗകര്യം ഉപയോഗിച്ചേക്കും എന്ന മുന്നറിയിപ്പും ഒരു താമാശയായിട്ടാണെങ്കിലും അദ്ദേഹം നൽകുന്നുണ്ട്. എന്നാൽ, അത്തരത്തിൽ തങ്ങളറിയാതെ മറ്റേതെങ്കിലും ഫോണിൽ തങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനവും വാട്ട്സ്അപ് നൽകുന്നുണ്ട്.
മറുനാടന് ഡെസ്ക്