- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ വൈഫൈ പാസ്സ്വേർഡ് ആർക്കെങ്കിലും ഷെയർ ചെയ്യാറുണ്ടോ? ഒരു കാരണവശാലും അത് ചെയ്യരുതെന്ന് പറയാനുള്ള 10 കാരണങ്ങൾ
നിങ്ങളുടെ വൈഫൈ റൂട്ടറുമായി കണക്ട് ചെയ്യുവാൻ ആരെങ്കിലും മര്യാദപൂർവ്വം ആവശ്യപ്പെട്ടാൽ അത് നിരാകരിക്കുന്നത് ഒരു മോശം പ്രവൃത്തിയായിട്ടാണ് സാധാരണ കാണാറുള്ളത്. എന്നാൽ, അങ്ങനെ ആർക്കെങ്കിലും കണക്ഷൻ നൽകിയാൽ അതിന്റെ പരിണിതഫലം ഒരു പക്ഷെ ഗുരുതരമാകാം. വൈഫൈ പാസ്സ്വേർഡുകൾ നിങ്ങളുടെ അയൽക്കാർക്കോ സുഹൃത്തുക്കൾക്കൊ നൽകുന്നത് ഇക്കാലത്ത് സാധാരണ സംഭവമാണ്. എന്നാൽ, അത്തരത്തിലുള്ള ഒരു പ്രവൃത്തിയിൽ അപകട സാദ്ധ്യത ഏറെയുള്ളതിനാൽ അങ്ങനെ ചെയ്യുന്നതിന് മുൻപായി രണ്ടുവട്ടം ചിന്തിക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു.
അതിൽ ഏറ്റവും ഗുരുതരമായ കാര്യം ഇത്തരത്തിൽ പാസ്സ്വേർഡ് കൈക്കലാക്കുന്നവർ ഒരുപക്ഷെ ഇന്റർനെറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചേക്കാം എന്നതാണ്. നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ച് ആരെങ്കിലും ഒരു നിയമവിരുദ്ധമായ ഉള്ളടക്കം ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ റൂട്ടറിൽ നിയമവിരുദ്ധ പ്രവർത്തനത്തിന്റെ തെളിവുകൾ അവശേഷിപ്പിക്കും. നിയമനടപടികളിൽ നിന്നും രക്ഷപ്പെടാൻ, നിങ്ങളുടെ ഒരു സുഹൃത്ത് ഒരുപക്ഷെ നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ച് നിയമവിരുദ്ധമായി ഒരു സിനിമ കാണുകയോ ടി വി സീരിയൽ കാണുകയോ ചെയ്തേക്കാം.
നിങ്ങളെ ഒരു കാരണവശാലും ചതിക്കുകയില്ല എന്ന് നിങ്ങൾക്ക് ഉറപ്പുള്ള ഒരു വ്യക്തിക്കാണ് നിങ്ങൾ പാസ്സ്വേർഡ് കൈമാറിയത് എന്ന് കരുതുക. അപ്പോഴും അപകട സാധ്യത ഒഴിയുന്നില്ല. പിന്നണിയിൽ പ്രവർത്തിക്കുന്ന പല മാൽവെയറുകളും നിങ്ങളെയും ബാധിച്ചേക്കാം. അത് നിങ്ങൾ പാസ്സ്വേർഡ് കൈമാറിയ വ്യക്തി അറിഞ്ഞുകൊണ്ടാകണം എന്നില്ല. അത്തരത്തിലുള്ള മാൽവെയറുകൾ നിങ്ങളുടെ റൂട്ടറിലൂടെ നിങ്ങളുടെ സിസ്റ്റങ്ങളെയും ബാധിച്ചേക്കാം.
മറ്റൊരു അപകടം നിങ്ങളുടെ ഡാറ്റ അമിതമായി ഉപയോഗിക്കപ്പെട്ടേക്കാം എന്നതാണ്. ഒട്ടുമിക്ക ബ്രോഡ്ബാൻഡ് ദായകരും പരിധിയില്ലാത്ത ഡാറ്റയാണ് നൽകുന്നത്. സ്റ്റാൻഡേർഡ് അൺലിമിറ്റഡ് അല്ലെങ്കിൽ ട്രൂലി അൺലിമിറ്റഡ് എന്നറിയപ്പെടുന്ന ഈ പാക്കേജുകൾക്ക് പക്ഷെ ട്രാഫിക് മാനേജ്മെന്റ്, ഫെയർ യൂസ് പോളിസി എന്നീ നിയന്ത്രണങ്ങൾ ഉണ്ട്. നിങ്ങളുടെ പാസ്സ്വേർഡ് കൈവശം ഉള്ള വ്യക്തി വലിയ ഡൗൺലോഡുകൾ സ്ഥിരമായി ചെയ്താൽ നിങ്ങൾ ഫെയർ യൂസ് പോളിസി ദുരുപയോഗം ചെയ്യുന്നതായി സേവന ദാതാക്കൾ കണക്കാക്കും. അത് ഒരുപക്ഷെ നിങ്ങളുടെ ഇന്റർനെറ്റ് വേഗത കുറച്ചേക്കാം. കൂടുതൽ ഗൗരവകരമായ സാഹചര്യങ്ങളിൽ ഇന്റർനെറ്റ് ബന്ധം വിഛേദിക്കപ്പെടാനും ഇടയുണ്ട്.
പാസ്സ്വേർഡ് ആർക്കെങ്കിലും നിങ്ങൾ കൈമാറിയാൻ ഡാറ്റ വരികയും പോവുകയും ചെയ്യുന്ന ഒരു സിസ്റ്റത്തിൽ അവർക്ക് ആക്സസ് നൽകുക എന്നാണർത്ഥം. സാങ്കേതിക വിദ്യയിൽ മികവുപുലർത്തുന്ന ഒരു വ്യക്തിക്ക് ഇതുപയോഗിച്ച് നിങ്ങളുടെ നെറ്റ്‌വർക്കുകൾ സ്‌കാൻ ചെയ്യാനും സൗജന്യ കമ്പ്യുട്ടർ പ്രോഗ്രാമുകൾ ഉപയോഗിക്കുവാനും സാധിക്കും. നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെങ്കിൽ കൂടി ഇത്തരക്കാർക്ക് ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കഴിയും.
നിങ്ങളുടെ ഐ പി വിലാസം ഉപയോഗിച്ച് വെബ്സൈറ്റിലും സമൂഹ മാധ്യമങ്ങളിലും ആക്സസ് നേടുന്നവർ അവരുടെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ ആ വെബ്സൈറ്റുകളും സമൂഹ മാധ്യമങ്ങളുമൊരു പക്ഷെ നിങ്ങളുടെ ഐ പി വിലാസം ബ്ലോക്ക് ചെയ്യുവാൻ സാധ്യതയുണ്ട്. അതായത്, പിന്നീട് ഈ ഐ പി ഉപയോഗിച്ച് നിങ്ങൾക്ക് ഈ സൈറ്റുകൾ ആക്സസ് ചെയ്യാൻ കഴിയില്ലെന്നർത്ഥം.
സാധാരണയായി വൈഫൈ പാസ്സ്വേർഡുകൾ നിറയെ അക്കങ്ങളും അക്ഷരങ്ങളും ഒക്കെ ചേർന്ന് ഓർക്കാൻ ബുദ്ധിമുട്ടുള്ളവയായിരിക്കും. ചിലർ ഓർക്കാനുള്ള സൗകര്യത്തിന് തങ്ങൾ മറ്റിടങ്ങളിൽ ഉപയോഗിക്കുന്ന പാസ്സ്വേർഡിലേക്ക് മാറിയേക്കാം. അങ്ങനെയെങ്കിൽ, നിങ്ങൾ ആർക്കെങ്കിലും വൈഫൈ പാസ്സ്വേർഡ് നൽകുമ്പോൾ മറ്റു പലതിനുമുള്ള പാസ്സ്വേർഡ് കൂട്കിയായിരിക്കും നൽകുക എന്നോർക്കണം.
ഇത്തരത്തിൽ പാസ്സ്വേർഡുകൾ കൈമാറ്റം ചെയ്യുന്നതുകൊണ്ടുള്ള മറ്റൊരപകടം നിങ്ങളുടെ ഇന്റർനെറ്റിന്റെ വേഗത കുറയും എന്നതാണ്. ഉദാഹരണത്തിന്നിങ്ങൾ ഒരു സിനിമ കാണുന്ന സമയത്ത് നിങ്ങളുടെ പാസ്സ്വേർഡ് കൈവശം ഉള്ളയാൾ വലിയ ഡാറ്റകൾ ഡൗൺലോഡ് ചെയ്യുകയാണെങ്കിൽ വേഗത തീർച്ചയായും കുറയും.
അതുപോലെ, നിങ്ങളുടെ കണക്ഷൻ ഉപയോഗിച്ച് ഏതെങ്കിലും വിധത്തിലുള്ള ഓൺലൈൻ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ചെയ്താൽ അന്വേഷണം തീർച്ചയായും നിങ്ങളിലെത്തിച്ചേരും എന്നുകൂടി ഓർക്കണം. മാത്രമല്ല, നിങ്ങളുടെ പാസ്സ്വേർഡ് കൈക്കലാക്കിയവർ അത് മറ്റുള്ളവർക്ക് കൈമാറിയാൽ നിങ്ങളുടെ തലവേദന ഇരട്ടിക്കുകയും ചെയ്യും.
മറുനാടന് ഡെസ്ക്