- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ മകനോ മകളോ ഇന്റർനെറ്റിന് അടിമയായെന്ന് തോന്നുന്നുണ്ടോ? എങ്കിൽ ഇത് നിങ്ങൾ വായിക്കുക; മക്കളുടെ ഇന്റർനെറ്റ് ഉപയോഗത്തെ കുറിച്ച് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങൾ അറിയാം
കുട്ടികളുടെ ഇന്റർനെറ്റ്- സമൂഹമാധ്യമ ഉപയോഗത്തിലെ പ്രശ്നങ്ങളും, മാതാപിതാക്കൾ അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാദ്യമായി പ്രമുഖ മനഃശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്നു. ഇതിനു മുൻപ് ഇറങ്ങിയിട്ടില്ലാത്ത 10 നിയമങ്ങൾ അടങ്ങിയ ഒരു മാർഗ്ഗനിർദ്ദേശ രേഖയാണ് അമേരിക്കൻ സൈക്കോളജിക്കൽ അസ്സോസിയേഷൻ (എ പി എ) പുറത്തിറക്കിയിരിക്കുന്നത്. സമൂഹമാധ്യമ പകർച്ചവ്യാധി എന്നറിയപ്പെടുന്ന കുട്ടികളിലെ ഈ പ്രശ്നം ഗുരുതരമായ നിലയിലേക്ക് വളരാൻ ഇത് സഹായിക്കും.
അതേസമയം സാമൂഹിക ബന്ധങ്ങൾ ഉണ്ടാക്കുവാനും മറ്റുമായി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അവർ പറയുന്നു. എന്നാൽ, അവർ അതിൽ ചെലവഴിക്കുന്ന സമയം കുറയ്ക്കണം. കുട്ടികളുടെ ഉറക്കം, കായിക വ്യായാമം എന്നിവയെയൊന്നും ഇന്റർനെറ്റ് ഉപയോഗം തടസ്സപ്പെടുത്തരുത് എന്നും അവർ നിഷ്‌കർഷിക്കുന്നു. മാത്രമല്ല, കുട്ടികൾ ഓൺലൈനിൽ എന്ത് ചെയ്യുന്നു എന്നത് കൃത്യമായും പതിവായും നിരീക്ഷിക്കുകയും വേണം. 2022-ൽ നടത്തിയ ഒരു സർവേയിൽ പറയുന്നത് 8 നും 12 നും ഇടയിലുള്ള കുട്ടികളിൽ ഇന്റർനെറ്റ് ഉപയോഗം 5.5മണിക്കൂർ വർദ്ധിച്ചപ്പോൾ 13 നും 18 നും ഇടയിൽ പ്രായമുള്ളവരിൽ അത് 8 മണിക്കൂർ 39 മിനിറ്റ് വർദ്ധിച്ചു എന്നാണ്.
കോവിഡ് പ്രതിസൻഹിക്കാലത്ത് ഇത് അഭൂതപൂർവ്വമായി ഉയർന്നിരുന്നു. അതിന്റെ തുടർച്ചയെന്നോണം ഇത് വീണ്ടും ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇത് നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. സമൂഹമാധ്യമങ്ങൾക്കും ഇന്റർനെറ്റിനും നിങ്ങളുടെ കുട്ടികൾ അടിമകൾ ആകാതിരിക്കാനുള്ള പത്ത് നിർദ്ദേശങ്ങളാണ് അമേരിക്കൻ സൈക്കൊളോജിക്കൽ അസ്സോസീയേഷൻ മുൻപോട്ട് വയ്ക്കുന്നത്. അവ ഇപ്രകാരമാണ്
- സമൂഹ മാധ്യമങ്ങളുടെ ഉപയോഗം കുട്ടികളിൽ പ്രോത്സാഹിപ്പിക്കണം. അത് സാമൂഹ്യ ബന്ധം വളർത്താൻ സഹായിക്കുന്നു.
- അവരുടെ ഓൺലൈനിലെ പ്രവർത്തനങ്ങളും മറ്റും സ്റ്റോർ ചെയ്യാൻ സാധിക്കുമെന്ന് അവരെ മനസ്സിലാക്കിക്കണം. അവർ ഷെയർ ചെയ്ത കാര്യങ്ങൾ എല്ലാം അത്തരത്തിൽ സ്റ്റോർ ചെയ്യപ്പെടും.
- കുട്ടികളുടെ സമൂഹ മാധ്യം ഉപയോഗം കൃത്യമായും ക്രമമായും നിരീക്ഷിക്കണം.
- നിയമവിരുദ്ധമായതും, മനഃശാസ്ത്രപരമായി അനുയോജ്യമല്ലാത്തതുമായ ഉള്ളടക്കങ്ങൾനിറഞ്ഞ വീഡിയോ, ടെക്സ്റ്റ്, ഇമേജ് എന്നിവ കാണുന്നതിൽ നിന്നും കുട്ടികളെ തടയുക.
- വെറുപ്പിനോട് കുട്ടികളിൽ ആസക്തി വളരാതിരിക്കാൻ ശ്രദ്ധിക്കുക.
- അതുപോലെ സമൂഹ മാധ്യമങ്ങളിൽ പ്രവേശിക്കാനായി തെറ്റായ വിവരങ്ങൾ നൽകുന്നത് ചോദ്യം ചെയ്യുക.
- സമൂഹ മാധ്യമങ്ങളിൽ അവർക്ക് ചെലവഴിക്കാനുള്ള സമയത്തിന് പരിധി നിശ്ചയിക്കുക. അങ്ങനെയെങ്കിൽ അത് അവരുടെ ഉറക്കത്തെയോ കായിക വ്യായാമത്തെയോ തടസ്സപ്പെടുത്തില്ല.
- ശരീര സൗന്ദര്യവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ കാണുന്നതിൽ നിന്നും വിലക്കുക.
- സമൂഹമാധ്യമ സാക്ഷരത കൈവരിക്കാൻ അവരെ പഠിപ്പിക്കുക. അതുവഴി അവർക്ക് ലഭിക്കുന്ന വിവരങ്ങൾ ശരിയാണൊ തെറ്റാണോ എന്ന് അറിയാൻ അവർക്ക് കഴിയും.
- കൗമാരക്കാർ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് മൂലമുള്ള നെഗറ്റീവും പോസിറ്റീവും കാര്യങ്ങൾ നന്നായി മനസ്സിലാക്കി ഇടപെടുക.
മറുനാടന് മലയാളി ബ്യൂറോ