- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകളെ കൂട്ടത്തോടെ മദ്യപരാക്കാൻ ജോണി വാക്കർ; ജോണി വാക്കറിന് പകരം ജെയ്ൻ വാക്കർ എന്ന പുതിയ ബ്രാൻഡ് ഇറക്കിയത് സ്ത്രീയുടെ മുഖത്തോടെ; പ്രമുഖ സ്‌കോച്ച് വിസ്‌കി കമ്പനിയുടെ ലക്ഷ്യം സ്ത്രീ ഇടപാടുകാരെ ഇരട്ടിയാക്കൽ
ലോകത്തേറ്റവും വിറ്റഴിക്കപ്പെടുന്ന സ്‌കോച്ച് വിസ്‌കിയാണ് ജോണി വാക്കർ. പുരുഷ സദസ്സുകളിലെ ഇഷ്ടബ്രാൻഡിന് സ്ത്രീ പരിവേഷം കൂടി കൊടുക്കാനൊരുങ്ങുകയാണ് കമ്പനി ഇപ്പോൾ. ജെയ്ൻ വാക്കർ എന്ന പേരിൽ സ്ത്രീകൾക്കുവേണ്ടി പ്രത്യേക ബ്രാൻഡ് പുറത്തിറക്കിയാണ് ജോണി വാക്കർ സ്ത്രീകളായ മദ്യപരെ ആകർഷിക്കാനൊരുങ്ങുന്നത്. ഇതിനുവേണ്ടി വിശ്വപ്രസിദ്ധമായ ജോണി വാക്കർ ലോഗോയും സ്ത്രീയുടെ മുഖത്തോടെ പരിഷ്‌കരിക്കുന്നുണ്ട്. അമേരിക്കയിലാണ് ജെയ്ൻ വാക്കർ ലിമിറ്റഡ് എഡിഷൻ വിസ്‌കി പുറത്തിറക്കുന്നത്. സ്ത്രീകൾക്കിടയിൽ മദ്യത്തിന് സ്വീകാര്യത കൂട്ടുകയാണ് ബ്രാൻഡ് ഉടമയായ ഡിയാഗോയുടെ ലക്ഷ്യമെന്ന് കമ്പനി വൈസ് പ്രസിഡന്റ് സ്റ്റെഫാനി ജെക്കോബി പറഞ്ഞു. സ്ത്രീകൾക്ക് താതപര്യമുള്ള മദ്യബ്രാൻഡാണ് സ്‌കോച്ച് വിസ്‌കി. ആ താത്പര്യം വർധിപ്പിക്കുകയാണ് പുതിയ ബ്രാൻഡിലൂടെയെന്നും സ്റ്റെഫാനി ജെക്കോബി പറഞ്ഞു. അമേരിക്കയിൽ സ്‌കോച്ച് വിസ്‌കിക്ക് വലിയ പ്രചാരമൊന്നുമില്ല. 2002 മുതൽ 2017 വരെയുള്ള കാലയളവിൽ സ്‌കോച്ച് വിസ്‌കി ഉപയോഗിക്കുന്നവരുടെ എ്ണ്ണത്തിൽ രണ്ടുശതമാനം മാത്രമാണ് വർ
ലോകത്തേറ്റവും വിറ്റഴിക്കപ്പെടുന്ന സ്‌കോച്ച് വിസ്‌കിയാണ് ജോണി വാക്കർ. പുരുഷ സദസ്സുകളിലെ ഇഷ്ടബ്രാൻഡിന് സ്ത്രീ പരിവേഷം കൂടി കൊടുക്കാനൊരുങ്ങുകയാണ് കമ്പനി ഇപ്പോൾ. ജെയ്ൻ വാക്കർ എന്ന പേരിൽ സ്ത്രീകൾക്കുവേണ്ടി പ്രത്യേക ബ്രാൻഡ് പുറത്തിറക്കിയാണ് ജോണി വാക്കർ സ്ത്രീകളായ മദ്യപരെ ആകർഷിക്കാനൊരുങ്ങുന്നത്. ഇതിനുവേണ്ടി വിശ്വപ്രസിദ്ധമായ ജോണി വാക്കർ ലോഗോയും സ്ത്രീയുടെ മുഖത്തോടെ പരിഷ്‌കരിക്കുന്നുണ്ട്.
അമേരിക്കയിലാണ് ജെയ്ൻ വാക്കർ ലിമിറ്റഡ് എഡിഷൻ വിസ്‌കി പുറത്തിറക്കുന്നത്. സ്ത്രീകൾക്കിടയിൽ മദ്യത്തിന് സ്വീകാര്യത കൂട്ടുകയാണ് ബ്രാൻഡ് ഉടമയായ ഡിയാഗോയുടെ ലക്ഷ്യമെന്ന് കമ്പനി വൈസ് പ്രസിഡന്റ് സ്റ്റെഫാനി ജെക്കോബി പറഞ്ഞു. സ്ത്രീകൾക്ക് താതപര്യമുള്ള മദ്യബ്രാൻഡാണ് സ്‌കോച്ച് വിസ്‌കി. ആ താത്പര്യം വർധിപ്പിക്കുകയാണ് പുതിയ ബ്രാൻഡിലൂടെയെന്നും സ്റ്റെഫാനി ജെക്കോബി പറഞ്ഞു.
അമേരിക്കയിൽ സ്‌കോച്ച് വിസ്‌കിക്ക് വലിയ പ്രചാരമൊന്നുമില്ല. 2002 മുതൽ 2017 വരെയുള്ള കാലയളവിൽ സ്‌കോച്ച് വിസ്‌കി ഉപയോഗിക്കുന്നവരുടെ എ്ണ്ണത്തിൽ രണ്ടുശതമാനം മാത്രമാണ് വർധനയുണ്ടായിട്ടുള്ളതെന്ന് യു.എസ്. ഡിസ്റ്റിൽഡ് സ്പിരിറ്റ്‌സ് കൗൺസിലിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ, വിൽക്കപ്പെടുന്ന സ്‌കോച്ച് വിസ്‌കികളിൽ കുടിയന്മാർക്ക് പ്രിയം ജോണി വാക്കറിനോടാണ്. 2017-ൽ 18 ശതമാനം വർധനയാണ് ജോണി വാക്കറിന്റെ കച്ചവടത്തിലുണ്ടായത്. കോക്ക്‌ടെയ്‌ലുകൾക്ക് കൂടുതലായി ഉപയോഗിക്കുന്നുവെന്നതാണ് ജോണി വാക്കറിനെ പ്രിയങ്കരമാക്കുന്നത്.
ഡിയാഗോ മാത്രമല്ല ബ്രാൻഡിന് സ്ത്രീപരിവേഷം കൊടുത്ത് പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്. യം ബ്രാൻഡ്‌സിന്റെ കെ.എഫ്.സി. ചിക്കനും പോപ്പ് ഗായിക റെബ മക്എന്റയറിനെ അവരുടെ മോഡലായി പരീക്ഷിച്ചിരുന്നു.