മനാമ: രാജ്യത്തെ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളിൽ നിന്ന് അധിക ചാർജ് ഈടാക്കുന്നത് നിർത്തണമെന്ന ആവശ്യം ശക്തമായി. ലജിസ്ലേറ്റീവ് കമ്മിറ്റിയാണ്ഇതു സംബന്ധിച്ച് നിർദ്ദേശം മുന്നോട്ടു വച്ചത്. അമിത ചാർജ് ഈടാക്കുന്നത് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളണമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റിന് നൽകിയിട്ടുണ്ടെന്ന് കമ്മിറ്റി മെമ്പർ മുഹമ്മദ് അൽ മാരിഫി പ്രസ്താവനയിൽ വെളിപ്പെടുത്തി.

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളിൽ നിന്ന് അധിക ചാർജ് ഈടാക്കുകയെന്നത് ഭരണഘടനാപരമായി അനുയോജ്യമാണെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ പഠനം നടത്താൻ കമ്മിറ്റിയെ നിയോഗിക്കണമെന്നും അൽ മാരിഫി വ്യക്തമാക്കി.