- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ന്യൂഡൽഹി: കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന അവധിയിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ. ഗാന്ധി ജയന്തി ദിനത്തിലെ അവധി ഒഴിവാക്കിയ ഗോവൻ സർക്കാരിന്റെ നടപടി ചർച്ചചെയ്യവെയാണ് പാർലമെന്ററി കാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി ഇക്കാര്യം വ്യക്തമാക്കിയത്. അവധിയിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരുകൾക
ന്യൂഡൽഹി: കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന അവധിയിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ. ഗാന്ധി ജയന്തി ദിനത്തിലെ അവധി ഒഴിവാക്കിയ ഗോവൻ സർക്കാരിന്റെ നടപടി ചർച്ചചെയ്യവെയാണ് പാർലമെന്ററി കാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി ഇക്കാര്യം വ്യക്തമാക്കിയത്.
അവധിയിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ല. രാജ്യസഭയിൽ ശൂന്യവേളയിൽ ഇതു സംബന്ധിച്ച വിഷയമുന്നയിച്ചപ്പോഴാണ് മുക്താർ അബ്ബാസ് നഖ്‌വി ഇക്കാര്യം വ്യക്തമാക്കിയത്. ഗോവ സർക്കാർ കലണ്ടറിൽ ഗാന്ധി ജയന്തി അവധി മാറ്റിയതു സംബന്ധിച്ചു കോൺഗ്രസ് എംപി ശാന്താറാം നായിക്കാണു സഭയിൽ വിഷയം ഉന്നയിച്ചത്. ഇത് അച്ചടിപ്പിശകു മൂലം സംഭവിച്ചതാണെന്നായിരുന്നു ഗോവ സർക്കാരിന്റെ വിശദീകരണം.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിസ്തുമസ്, ദുഃഖവെള്ളിയാഴ്ച തുടങ്ങിയ പൊതു അവധി ദിവസങ്ങളിൽ പോലും മാറ്റമുണ്ടാക്കാൻ ശ്രമം നടന്നിരുന്നുവെന്നും ശാന്താറാം നായിക്ക് ചൂണ്ടിക്കാട്ടിയിരുന്നു.