- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിലെ വീട്ടിലെത്തി വാതിൽ മുട്ടിയപ്പോൾ ഡോർ തുറന്ന മലയാളിയെ സ്റ്റൺഗൺ ഉപയോഗിച്ച് വെടിവെച്ചുവീഴ്ത്തി രണ്ട് ആഫ്രിക്കൻ വംശജർ; അയ്യോ എന്റയ്യോ എന്നു നിലവിളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; പൊലീസ് അന്വേഷണം ശക്തമാക്കി
ലണ്ടൻ: ആസിഡ് ആക്രമണത്തിന് മലയാളികളും ഇരകളായി എന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വീഡിയോ സ്റ്റൺ ഗൺ ആക്രമണത്തിന്റേതാണെന്ന് സ്ഥിരീകരിച്ചു. ലണ്ടനിലെ സ്റ്റാന്മോറിൽ ഒരു മലയാളി വെടിയേറ്റുവീഴുന്ന ദൃശ്യങ്ങളും അമ്മയടക്കമുള്ള മറ്റു കുടുംബാംഗങ്ങൾ നിവലിളിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞിട്ടുള്ളത്. അയ്യോ എന്റയ്യോ എന്ന് നിലവിളിക്കുന്ന മലയാളിയെ എടുത്തുകൊണ്ട് വീടിനുവെളിയിലേക്കിറങ്ങുന്ന കാഴ്ചകളും കാണാം. 40 വയസ്സുള്ള മലയാളിക്കാണ് വെടിയേറ്റത്. ഇവരുടെ നിലവിളിയിൽനിന്നാണ് മലയാളികളാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമാകുന്നത്. വെടിവെച്ചശേഷം കടന്നുകളഞ്ഞ രണ്ട് ആഫ്രിക്കൻ വംശജർക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. വാതിലിന്റെ ബെല്ലടിക്കുന്നതുകേട്ട് വന്ന് തുറന്നുനോക്കിയ യുവാവിനുനേർക്കാണ് ഇവർ സ്റ്റൺഗൺ ഉപയോഗിച്ച് വെടിവെച്ചത്. നിലവിളി കേട്ടെത്തിയ അമ്മയെയും ആക്രമിച്ചശേഷം അക്രമികൾ കടന്നുകളയുകയായിരുന്നു. വെടിയേൽക്കാതെ രക്ഷപ്പെട്ട യുവാവിന്, നിസ്സാര പരിക്കുകൾ മാത്രമാണ് സംഭ
ലണ്ടൻ: ആസിഡ് ആക്രമണത്തിന് മലയാളികളും ഇരകളായി എന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വീഡിയോ സ്റ്റൺ ഗൺ ആക്രമണത്തിന്റേതാണെന്ന് സ്ഥിരീകരിച്ചു. ലണ്ടനിലെ സ്റ്റാന്മോറിൽ ഒരു മലയാളി വെടിയേറ്റുവീഴുന്ന ദൃശ്യങ്ങളും അമ്മയടക്കമുള്ള മറ്റു കുടുംബാംഗങ്ങൾ നിവലിളിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞിട്ടുള്ളത്. അയ്യോ എന്റയ്യോ എന്ന് നിലവിളിക്കുന്ന മലയാളിയെ എടുത്തുകൊണ്ട് വീടിനുവെളിയിലേക്കിറങ്ങുന്ന കാഴ്ചകളും കാണാം.
40 വയസ്സുള്ള മലയാളിക്കാണ് വെടിയേറ്റത്. ഇവരുടെ നിലവിളിയിൽനിന്നാണ് മലയാളികളാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമാകുന്നത്. വെടിവെച്ചശേഷം കടന്നുകളഞ്ഞ രണ്ട് ആഫ്രിക്കൻ വംശജർക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
വാതിലിന്റെ ബെല്ലടിക്കുന്നതുകേട്ട് വന്ന് തുറന്നുനോക്കിയ യുവാവിനുനേർക്കാണ് ഇവർ സ്റ്റൺഗൺ ഉപയോഗിച്ച് വെടിവെച്ചത്. നിലവിളി കേട്ടെത്തിയ അമ്മയെയും ആക്രമിച്ചശേഷം അക്രമികൾ കടന്നുകളയുകയായിരുന്നു. വെടിയേൽക്കാതെ രക്ഷപ്പെട്ട യുവാവിന്, നിസ്സാര പരിക്കുകൾ മാത്രമാണ് സംഭവിച്ചത്. നോർത്ത് ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് വിട്ടയച്ചു. നിസ്സാര പരിക്കുകളേറ്റ അമ്മയ്ക്ക് ലണ്ടൻ ആംബുലൻസ് സർവീസ് പ്രഥമ ശുശ്രൂഷകൾ നൽകി.
ജൂൺ 15-നാണ് ആക്രമണമുണ്ടായത്. സംഭവത്തെക്കുറിച്ച് ഹാരോ സിഐഡി വിഭാഗത്തിലെ ബാരി ഹോളണ്ടിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽനിന്ന് അക്രമികളെക്കുറിച്ച് സൂചന നൽകാൻ ആർക്കെങ്കിലും കഴിയുന്നുണ്ടെങ്കിൽ അറിയിക്കണെമന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
സൂചനകൾ നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. ക്രൈംസ്‌റ്റോപ്പേഴ്‌സിനെയും വിവരമറിയിക്കാവുന്നതാണ്. ഹാരോ സിഐഡിയെ 0208 733 3445 എന്ന നമ്പരിലോ പൊലീസിനെ ട്വിറ്ററിലൂടെയോ വിവരമറിയിക്കാം. സംഭവത്തെത്തുടർന്ന് അന്നുതന്നെ ഒരു 23-കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇയാൾക്ക് സംഭവവുമായി ബന്ധമില്ലെന്ന് കണ്ട് വിട്ടയച്ചു.