ർമജൻ ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ച സംഭവത്തിൽ രണ്ടു യുവാക്കളെ കൊയിലാണ്ടി പൊലീസ് പിടികൂടി.സിനിമാ പ്രവർത്തകർ താമസിച്ച മുറിയിൽനിന്നു ലാപ്ടോപ്പ്, മൊബൈൽ ഫോൺ, വസ്ത്രങ്ങൾ എന്നിവ മോഷ്ടിച്ച കേസിൽ കണയങ്കോട് കൊപ്രപാണ്ടിക വീട്ടിൽ ആഷിക് (26), നടേരി കണ്ണറ്റിട വയൽക്കുനി നിഷാദ് (23) എന്നിവരാണ് അറസ്റ്റിലായത്.

രണ്ട് ദിവസം മുമ്പാണ് ധർമ്മജൻ, ബിജുകുട്ടൻ, രാഹുൽ മാധവ് തുടങ്ങിയവർ വേഷമിടുന്ന ചിത്രത്തിന്റെ തിരക്കഥയാണ് മോഷണം പോയത്. തിരക്കഥയില്ലാത്തതിനാൽ താൽകാലികമായി ഷൂട്ടിങ് മുടങ്ങുകയും ചെയ്തു സംവിധായകൻ ചേവായൂർ ബിനീഷ്, അസി. ഡയറക്ടർ ഉണ്ണി സത്യൻ എന്നിവരും മറ്റു സിനിമാ പ്രവർത്തകരും താമസിച്ച വെങ്ങളം ബൈപാസ് റോഡിലെ കൈരളി ലോഡ്ജിലെ മുറിയിൽ നിന്നാണ് തിരക്കഥ ഉൾപ്പെടെ മോഷണം പോയത്.

തിരക്കഥ സംബന്ധിച്ച ചർച്ച പുലർച്ചെ വരെ നീണ്ടപ്പോൾ മുറി അകത്തുനിന്നു പൂട്ടാതെയായിരുന്നു ഇവർ കിടന്നത്. മുറിയിൽ കണ്ട ഇവരുടെ വസ്ത്രങ്ങൾ ഉൾപ്പെടെ അടിച്ചുമാറ്റിയ മോഷ്ടാക്കൾ തിരക്കഥയും കൊണ്ടുപോയി. കവർച്ച നടന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ പൊലീസിൽ വിവരമറിയിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷമാണ് പ്രതികളെ പിടികൂടിയത് .