- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്ത്വലാഖ് ബിൽ:വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു കയറ്റം ചെറുക്കുക: നാളെ എസ്.ഡി.പി.ഐ പ്രതിഷേധ ധർണ
തിരുവനന്തപുരം: ഏകസിവിൽകോഡിന്റെ പേരിൽ മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള മത വിഭാഗങ്ങളുടെ അവകാശങ്ങളും മത സ്വാതന്ത്ര്യവും ഇല്ലാതാക്കാനുള്ള കുത്സിത ശ്രമങ്ങളെ വലിയ പരിഷ്‌കരണങ്ങൾ എന്ന വ്യാജേനെ അവതിരിപ്പിച്ച് ഹിഡൻ അജണ്ഡ നടപ്പിലാക്കുനുള്ള ബിജെപി സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് മുത്ത്വലാക്ക് ബില്ല്. ഇതിനെതിരെ പൊതു സമൂഹത്തെ രംഗത്തിറക്കുന്നതിന്റെ ഭാഗമായി നാളെ എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകാമായി പ്രതിഷേധ ധർണകൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മാഈൽ പറഞ്ഞു. നിയമ നിർമ്മാണത്തിന്റെ എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തി ധൃതിപിടിച്ചാണ് ബിജെപി സർക്കാർ മുത്ത്വലാഖ് ബിൽ ലോകസഭയിൽ പാസാക്കിയത്. ജാമ്യമില്ലാത്ത കുറ്റമായാണ് മുത്തലാഖിനെ പരിഗണിക്കുന്നത്. മൂന്ന് വർഷത്തെ തടവാണ് കുറ്റക്കാരന് നിയമം അനുശാസിക്കുന്നത്. മുഹമ്മദൻ ലോ പ്രകാരമുള്ള ഒരു സാമ്പത്തിക സഹായവും മൊഴി ചൊല്ലപ്പെട്ട ഭാര്യക്കും കുട്ടികൾക്കും ലഭ്യമാകാതെ അവർ അനാഥരാകപ്പെടുന്ന സാഹചര്യമാണ് ഉണ്ടാവാൻ പോകുന്നത്. മുത്തലാഖ് ചൊല്ലിയാൽ ജയിലിലായിരിക്കെ എങ്ങനെയാണ് ഒരാൾ
തിരുവനന്തപുരം: ഏകസിവിൽകോഡിന്റെ പേരിൽ മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള മത വിഭാഗങ്ങളുടെ അവകാശങ്ങളും മത സ്വാതന്ത്ര്യവും ഇല്ലാതാക്കാനുള്ള കുത്സിത ശ്രമങ്ങളെ വലിയ പരിഷ്‌കരണങ്ങൾ എന്ന വ്യാജേനെ അവതിരിപ്പിച്ച് ഹിഡൻ അജണ്ഡ നടപ്പിലാക്കുനുള്ള ബിജെപി സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് മുത്ത്വലാക്ക് ബില്ല്. ഇതിനെതിരെ പൊതു സമൂഹത്തെ രംഗത്തിറക്കുന്നതിന്റെ ഭാഗമായി നാളെ എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകാമായി പ്രതിഷേധ ധർണകൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മാഈൽ പറഞ്ഞു.
നിയമ നിർമ്മാണത്തിന്റെ എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തി ധൃതിപിടിച്ചാണ് ബിജെപി സർക്കാർ മുത്ത്വലാഖ് ബിൽ ലോകസഭയിൽ പാസാക്കിയത്. ജാമ്യമില്ലാത്ത കുറ്റമായാണ് മുത്തലാഖിനെ പരിഗണിക്കുന്നത്. മൂന്ന് വർഷത്തെ തടവാണ് കുറ്റക്കാരന് നിയമം അനുശാസിക്കുന്നത്. മുഹമ്മദൻ ലോ പ്രകാരമുള്ള ഒരു സാമ്പത്തിക സഹായവും മൊഴി ചൊല്ലപ്പെട്ട ഭാര്യക്കും കുട്ടികൾക്കും ലഭ്യമാകാതെ അവർ അനാഥരാകപ്പെടുന്ന സാഹചര്യമാണ് ഉണ്ടാവാൻ പോകുന്നത്. മുത്തലാഖ് ചൊല്ലിയാൽ ജയിലിലായിരിക്കെ എങ്ങനെയാണ് ഒരാൾ ഭാര്യക്കും കുട്ടികൾക്കും ചെലവിന് കൊടുക്കാനാവുക. സ്വന്തം ഭാര്യയെ ഉപേക്ഷിച്ച നരേന്ദ്ര മോദി വിവാഹ മോചനത്തിനിരയാകുന്നവരുടെ രക്ഷകനായി അവതരിക്കപ്പെടുകയാണ്. പശു സംരക്ഷണത്തിന്റെ പേരിലും മുസ്ലിം വിരുദ്ധ കലാപങ്ങളിലൂടെയും സ്വന്തം പാർട്ടികാരുടെ കരങ്ങളാൽ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും അനാഥരാക്കപ്പെടുമ്പോൾ മോദിയുടെ മുസ്ലിം സ്ത്രീകളോടുള്ള സ്നേഹം എവിടെയാണ് പോകുന്നത്.
ഇതിലൂടെ ഇവരുടെ യഥാർത്ഥ ഉദ്ദേശവും ധാർമ്മികതയും വ്യക്തമാണ്. മുസ്ലിം സ്ത്രീകളെയും കുട്ടികളെയും പുർണമായി അനാഥരാക്കപ്പെടുകയും സാമ്പത്തികമായി തകർക്കപ്പെടുകയും ചെയ്യുന്ന ഈ ബില്ല് ഒരു മുസ്ലിം സംഘടനയുടെയും അഭിപ്രായം ചോദിക്കാതെയും ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമായ നിലയിലുമാണ് രൂപീകരിച്ചതും സഭയിൽ അവതരിപ്പിച്ചതും. വലിയ പരിഷ്‌കരണ രൂപത്തിൽ അവതരിപ്പിക്കപെടുന്ന കെണികൾ ഒളിപ്പിച്ച ബില്ല് ബിജെപിയുടെ ഹിന്ദുത്വ അജണ്ടയുടെ പൂർത്തീകരണത്തിന്റെ ഭാഗമാണെന്നും ഈ നീക്കത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ പൊതു സമൂഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും അദ്ധേഹം വാർത്താ കുറിപ്പിലൂടെ പറഞ്ഞു.