- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ധന വില വർധന: എസ്.ഡി.പി.ഐ റോഡ് നിശ്ചലമാക്കൽ സമരം ഇന്ന്
കോഴിക്കോട് : ഇന്ധന വില വർധനവിനെതിരെ സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ സംഘടിപ്പിക്കുന്ന വേറിട്ട സമരമുഖമായ റോഡ് നിശ്ചലമാക്കൽ സമരം ഇന്ന് (മാർച്ച് 5ന് തിങ്കളാഴ്ച) രാവിലെ 9.30 മുതൽ 9.40 വരെ പത്ത് മിനിട്ട് സമയം വാഹനങ്ങളെല്ലാം റോഡിൽ നിശ്ചലമാക്കിയിട്ടുള്ള പ്രതിഷേധത്തിനാണ് പാർട്ടി ആഹ്വാനം ചെയ്തിട്ടുള്ളത്. പെട്രോൾ, ഡീസൽ വില നിർണ്ണയാധികാരം ഓയിൽ കമ്പനികളിൽ നിന്ന് തിരിച്ച് പിടിക്കുക, കേന്ദ്രസംസ്ഥാന സർക്കാരുകൾ ഈടാക്കി വരുന്ന ഭീമമായ ഇന്ധന നികുതി കുറക്കുക എന്നീ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വിലയിൽ ഗണ്യമായ കുറവുണ്ടായിട്ടും രാജ്യത്ത് ഇന്ധനവില ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുന്നു. അതിരൂക്ഷമായ തൊഴിലില്ലായ്മയും കാർഷിക ഉൽപ്പന്നങ്ങളുടെ വിലതകർച്ചയും മൂലം ദുരിതമനുഭവിക്കുന്ന പൗരന്മാർക്ക് ആശ്വാസം പകരാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് കഴിയുന്നില്ല. മുഴുവൻ ഉൽപ്പന്നങ്ങളുടെയും വിലവർദ്ധനവിനും സാധാരണക്കാരന്റെ ജീവിത ചെലവ് ഉയരുന്നതിനും ഇന്ധനവില വർധന കാരണമായിട്ടും തങ്ങൾ ഈടാക്കുന്ന
കോഴിക്കോട് : ഇന്ധന വില വർധനവിനെതിരെ സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ സംഘടിപ്പിക്കുന്ന വേറിട്ട സമരമുഖമായ റോഡ് നിശ്ചലമാക്കൽ സമരം ഇന്ന് (മാർച്ച് 5ന് തിങ്കളാഴ്ച) രാവിലെ 9.30 മുതൽ 9.40 വരെ പത്ത് മിനിട്ട് സമയം വാഹനങ്ങളെല്ലാം റോഡിൽ നിശ്ചലമാക്കിയിട്ടുള്ള പ്രതിഷേധത്തിനാണ് പാർട്ടി ആഹ്വാനം ചെയ്തിട്ടുള്ളത്.
പെട്രോൾ, ഡീസൽ വില നിർണ്ണയാധികാരം ഓയിൽ കമ്പനികളിൽ നിന്ന് തിരിച്ച് പിടിക്കുക, കേന്ദ്രസംസ്ഥാന സർക്കാരുകൾ ഈടാക്കി വരുന്ന ഭീമമായ ഇന്ധന നികുതി കുറക്കുക എന്നീ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വിലയിൽ ഗണ്യമായ കുറവുണ്ടായിട്ടും രാജ്യത്ത് ഇന്ധനവില ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുന്നു. അതിരൂക്ഷമായ തൊഴിലില്ലായ്മയും കാർഷിക ഉൽപ്പന്നങ്ങളുടെ വിലതകർച്ചയും മൂലം ദുരിതമനുഭവിക്കുന്ന പൗരന്മാർക്ക് ആശ്വാസം പകരാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് കഴിയുന്നില്ല. മുഴുവൻ ഉൽപ്പന്നങ്ങളുടെയും വിലവർദ്ധനവിനും സാധാരണക്കാരന്റെ ജീവിത ചെലവ് ഉയരുന്നതിനും ഇന്ധനവില വർധന കാരണമായിട്ടും തങ്ങൾ ഈടാക്കുന്ന അമിത നികുതി കുറക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ തയ്യാറാവുന്നില്ല. കേന്ദ്രം എക്സൈസ് നികുതിയായും സംസ്ഥാനം മൂല്യവർധിത നികുതിയായും ജനങ്ങളെ കൊള്ളയടിക്കുകയാണ്.
ഇതിനെതിരേയാണ് സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി 10 മിനിറ്റ് സമയം വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടുള്ള പ്രതിഷേധ സമരത്തിന് നേതൃത്വം നൽകുന്നത്.
ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരുകൾക്കെതിരെയുള്ള ശക്തമായ ജനകീയ പ്രതിഷേധത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും വാഹനം 10 മിനിറ്റ് നിർത്തിയിട്ട് സഹകരിക്കണമെന്നും ഈ പ്രതിഷേധസമരത്തെ വിജയിപ്പിക്കണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ അഭ്യർത്ഥിച്ചു. പൊതുജന നന്മ ഉദ്ദേശിച്ച് കൊണ്ടുള്ള ഈ സമരത്തിന്റെ വിജയത്തിന്റെ ഭാഗമായി പ്രധാന ഹോസ്പിറ്റൽ റോഡുകൾ ബ്ലോക്കാകാതെ വാഹനങ്ങൾ നിർത്തിയിടണമെന്നും, പ്രതിഷേധത്തിനിടെ ആംബുലൻസുകൾക്ക് കടന്നു പോകാൻ പ്രത്യേകം സൗകര്യമൊരുക്കി സഹകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.