- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദലിത് ഹർത്താൽ: അറസ്റ്റ് ചെയ്തവരെ വിട്ടയക്കുക, സർക്കാരിന്റെ സവർണ്ണ വിധേയത്വം അവസാനിപ്പിക്കുക
പട്ടിക ജാതി-പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിലും ദലിത് ഭാരത് ബന്ദിനെതിരെ നടന്ന ഭരണകൂട ഭീകരതയിലും പ്രതിഷേധിച്ച് കേരളത്തിൽ പ്രഖ്യാപിക്കപ്പെട്ട ദലിത് ഹർത്താലിനെ പരാജയപ്പെടുത്താൻ വ്യാപകമായി നടത്തിയ അറസ്റ്റുകൾ ഇടതുപക്ഷ സർക്കാരിന്റെ സവർണ്ണ വിധേയത്വം വ്യക്തമാക്കുന്നതാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി. രാഷ്ട്രീയ സംഘർഷങ്ങളുണ്ടായാൽ പോലും നടത്തുന്ന മനുഷ്യത്വ വിരുദ്ധ ഹർത്താലുകളോടു വരെ മൃദുസമീപനം സ്വീകരിക്കുന്ന സർക്കാർ ദലിത് ഹർത്താലിനെ തകർക്കുമെന്ന് മുൻകൂട്ടി തന്നെ പ്രഖ്യാപിച്ചത് വരേണ്യ സംസ്‌കാരം ഇപ്പോഴും ഉള്ളിൽ സൂക്ഷിക്കുന്നതുകൊണ്ടാണ് ദലിതുകളുടെ പ്രതിഷേധിക്കുവാനുള്ള അവകാശത്തെ പോലും അടിച്ചമർത്തുന്നതിൽ കേരള സർക്കാർ ഫാഷിസ്റ്റ് സർക്കാരുകളോട് മൽസരിക്കുകയാണ്. ഹർത്താലിൽ വ്യാപക അക്രമങ്ങൾ ഉണ്ടാകുമെന്ന തരത്തിൽ ഇന്റലിജൻസ് ഏജൻസികൾ തന്നെ കഥ മെനയുകയും തുടർന്ന് ഹർത്താലിനെ നേരിടാൻ വൻ സന്നാഹമൊരുക്കുകയും ചെയ്തതുമെല്ലാം കേരളത്തിൽ മുൻപൊരിക്കലും സംഭവിക്കാത്തതാണ്. തിക
പട്ടിക ജാതി-പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിലും ദലിത് ഭാരത് ബന്ദിനെതിരെ നടന്ന ഭരണകൂട ഭീകരതയിലും പ്രതിഷേധിച്ച് കേരളത്തിൽ പ്രഖ്യാപിക്കപ്പെട്ട ദലിത് ഹർത്താലിനെ പരാജയപ്പെടുത്താൻ വ്യാപകമായി നടത്തിയ അറസ്റ്റുകൾ ഇടതുപക്ഷ സർക്കാരിന്റെ സവർണ്ണ വിധേയത്വം വ്യക്തമാക്കുന്നതാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി.
രാഷ്ട്രീയ സംഘർഷങ്ങളുണ്ടായാൽ പോലും നടത്തുന്ന മനുഷ്യത്വ വിരുദ്ധ ഹർത്താലുകളോടു വരെ മൃദുസമീപനം സ്വീകരിക്കുന്ന സർക്കാർ ദലിത് ഹർത്താലിനെ തകർക്കുമെന്ന് മുൻകൂട്ടി തന്നെ പ്രഖ്യാപിച്ചത് വരേണ്യ സംസ്‌കാരം ഇപ്പോഴും ഉള്ളിൽ സൂക്ഷിക്കുന്നതുകൊണ്ടാണ് ദലിതുകളുടെ പ്രതിഷേധിക്കുവാനുള്ള അവകാശത്തെ പോലും അടിച്ചമർത്തുന്നതിൽ കേരള സർക്കാർ ഫാഷിസ്റ്റ് സർക്കാരുകളോട് മൽസരിക്കുകയാണ്.
ഹർത്താലിൽ വ്യാപക അക്രമങ്ങൾ ഉണ്ടാകുമെന്ന തരത്തിൽ ഇന്റലിജൻസ് ഏജൻസികൾ തന്നെ കഥ മെനയുകയും തുടർന്ന് ഹർത്താലിനെ നേരിടാൻ വൻ സന്നാഹമൊരുക്കുകയും ചെയ്തതുമെല്ലാം കേരളത്തിൽ മുൻപൊരിക്കലും സംഭവിക്കാത്തതാണ്. തികച്ചും സമാധാനപരമായി പ്രതിഷേധിക്കാൻ എത്തിയ ദലിത് നേതാക്കളെയും മനുഷ്യാവകാശ പ്രർത്തകരെയും ഉൾപ്പെടെ നിരവധിപേരെ അറസ്റ്റ് ചെയ്ത ഭരണകൂട നടപടി അതിന്റെ സവർണ്ണ വിധേയത്വത്തെ തന്നെയാണ് അനാവരണം ചെയ്തിരിക്കുന്നത്.
പട്ടിക ജാതി-പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തെ ദുർബലമാക്കിയ കോടതിയുടെ ഉത്തരവും അതിനെതിരെയുള്ള പ്രതിഷേധങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ നടപടിയുമെല്ലാം ഒരേ മനോഭാവത്തിൽ നിന്നും ഉടലെടുക്കുന്നതാണ്.അതിനാൽ അറസ്റ്റ് ചെയ്തവരെ ഉടനടി വിട്ടയക്കാൻ സർക്കാർ തയ്യാറാവണമെന്നും പാർശ്വവൽകൃത ജനതയുടെ അതീജിവന പോരാട്ടങ്ങളെ ഉൾക്കൊള്ളാനുള്ള ജനാധിപത്യ ബോധം പ്രകടിപ്പിക്കണമെന്നും പി.അബ്ദുൽ മജീദ് ഫൈസി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.