- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദുത്വ ഭീകരതക്കെതിരെ ജനങ്ങളുടെ ഉണർവ്വ് സ്വാഗതാർഹം: വ്യാഴാഴ്ച കോഴിക്കോട് വൻ പ്രതിഷേധറാലി
കോഴിക്കോട്: കത്ത്വ സംഭവത്തോടെ ഉച്ചസ്ഥായിയിലായ ആർ.എസ്.എസ്, ബിജെപി ഭീകരതക്കെതിരെ രാജ്യമെങ്ങും ഉയർന്നുവരുന്ന പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ ഏപ്രിൽ 19 ന് വ്യാഴാഴ്ച കോഴിക്കോട്ട് വൻ റാലിയും സമ്മേളനവും സംഘടിപ്പിക്കും. മോദിയുടെ ഭരണത്തിൽ രാജ്യത്ത് ഫാഷിസ്റ്റുകൾ ഭീകര താണ്ഡവമാടുകയാണ്. പശുവിന്റെ പേരിൽ മുസ്ലിംകൾക്കും ദലിതുകൾക്കും നേരെ ക്രൂരമായ ആക്രമണങ്ങളിൽ തുടങ്ങിയ ഫാഷിസ്റ്റ് ഭീകരത കത്ത്വ സംഭവത്തോടെ പൈശാചികതയുടെ പാരമ്യത്തിൽ എത്തിയിരിക്കുന്നു. ഏതാനും മുസ്ലിം കുടുംബങ്ങളെ ഭയപ്പെടുത്തി ഓടിക്കാൻ നിഷ്‌കളങ്കയായ ഒരു എട്ട് വയസ്സുകാരിയെ ദിവസങ്ങളോളം കൂട്ട ബലാൽസംഘത്തിന് വിധേയമാക്കിയ ശേഷം തലക്കടിച്ച് കൊന്നവരുടെ മനസ്സിന്റെ ക്രൂരത ഊഹിക്കാവുന്നതിലപ്പുറമാണ്. ചില വ്യക്തികളുടെ നൈമിഷിക വികാരത്തിന്റെയോ ക്രിമിനലിസത്തിന്റെയോ പ്രതിഫലനമല്ല ഇത്തരം സംഭവങ്ങൾ. ആർ.എസ്.എസ് ഉത്പാദിപ്പിക്കുന്ന വംശവെറിയുടെ ഗൗരവത്തെയാണിത് ചൂണ്ടിക്കാണിക്കുന്നത്. ഹരിയാനയിൽ രണ്ട് ദലിത് കുട്ടികളെ വീട്ടിനുള്ളിൽ തീയ്യിട്ട് കൊന്നതും സം
കോഴിക്കോട്: കത്ത്വ സംഭവത്തോടെ ഉച്ചസ്ഥായിയിലായ ആർ.എസ്.എസ്, ബിജെപി ഭീകരതക്കെതിരെ രാജ്യമെങ്ങും ഉയർന്നുവരുന്ന പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ ഏപ്രിൽ 19 ന് വ്യാഴാഴ്ച കോഴിക്കോട്ട് വൻ റാലിയും സമ്മേളനവും സംഘടിപ്പിക്കും.
മോദിയുടെ ഭരണത്തിൽ രാജ്യത്ത് ഫാഷിസ്റ്റുകൾ ഭീകര താണ്ഡവമാടുകയാണ്. പശുവിന്റെ പേരിൽ മുസ്ലിംകൾക്കും ദലിതുകൾക്കും നേരെ ക്രൂരമായ ആക്രമണങ്ങളിൽ തുടങ്ങിയ ഫാഷിസ്റ്റ് ഭീകരത കത്ത്വ സംഭവത്തോടെ പൈശാചികതയുടെ പാരമ്യത്തിൽ എത്തിയിരിക്കുന്നു. ഏതാനും മുസ്ലിം കുടുംബങ്ങളെ ഭയപ്പെടുത്തി ഓടിക്കാൻ നിഷ്‌കളങ്കയായ ഒരു എട്ട് വയസ്സുകാരിയെ ദിവസങ്ങളോളം കൂട്ട ബലാൽസംഘത്തിന് വിധേയമാക്കിയ ശേഷം തലക്കടിച്ച് കൊന്നവരുടെ മനസ്സിന്റെ ക്രൂരത ഊഹിക്കാവുന്നതിലപ്പുറമാണ്. ചില വ്യക്തികളുടെ നൈമിഷിക വികാരത്തിന്റെയോ ക്രിമിനലിസത്തിന്റെയോ പ്രതിഫലനമല്ല ഇത്തരം സംഭവങ്ങൾ. ആർ.എസ്.എസ് ഉത്പാദിപ്പിക്കുന്ന വംശവെറിയുടെ ഗൗരവത്തെയാണിത് ചൂണ്ടിക്കാണിക്കുന്നത്.
ഹരിയാനയിൽ രണ്ട് ദലിത് കുട്ടികളെ വീട്ടിനുള്ളിൽ തീയ്യിട്ട് കൊന്നതും സംഘ്പരിവാർ സംഘടനകൾ അണികൾക്ക് നൽകുന്ന വംശവെറി വിദ്യാഭ്യാസത്തിന്റെ ഫലമാണ്. ഇന്ത്യയിൽ സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരതകളിൽ മുന്നിൽ നിൽക്കുന്ന സംഘടനയാണ് ആർ.എസ്.എസ്.
ഭീഷണിയുടെ ഫലമായി പരാതി നൽകാത്തതും തെളിവ് നശിപ്പിക്കപ്പെട്ടതുമായ സംഭവങ്ങൾ നിരവധിയാണ്. ഭരണസ്വാധീനത്തിലും കായിക ബലം കാണിച്ചും കേസുകൾ തേച്ച് മായ്ച്ച് കളയാമെന്ന് അവർ കണക്കു കൂട്ടുന്നു. ഉന്നാവോയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ് ബിജെപി എംഎൽഎ അടക്കമുള്ള നേതാക്കൾക്കെതിരെ പരാതി നൽകിയതിന്റെ പേരിലാണ് ജയിലിൽ കൊല്ലപ്പെടുന്നത്.
മക്കാ മസ്ജിദ് സ്ഫോടനക്കേസിൽ പ്രതികളെ വെറുതെ വിട്ട വിധി പ്രസ്താവത്തിന് പിറകെ ജഡ്ജി രാജിവെച്ചതിന് കാരണം ബാഹ്യസമ്മർദ്ദത്തിന് വഴങ്ങി മനസ്സാക്ഷിക്ക് വിരുദ്ധമായി വിധി പറയേണ്ടി വന്നതിലുള്ള കുറ്റബോധമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കത്ത്വ പെൺകുട്ടിയുടെ കുടുംബവും കേസേറ്റെടുത്ത വക്കീലും ജീവന് ഭീഷണിയുണ്ടെന്ന് സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നു. ആർ.എസ്.എസ് നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭീകരത ജന സുരക്ഷക്കും നിയമവാഴ്ചക്കും എത്രത്തോളം ഭീഷണിയാണെന്ന് ഇതെല്ലാം തെളിയിക്കുന്നു. ഈ ഭീഷണിക്കെതിരെ രാജ്യസ്നേഹികളെ മുഴുവൻ അണിനിരത്തിയുള്ള പ്രതിഷേധവും പ്രതിരോധവും കൂടുതൽ ശക്തിപ്പെടേണ്ടതുണ്ട്.
ഒരു പാർട്ടിയുടെയും നേതൃത്വമില്ലാതെ യുവജനങ്ങൾ നടത്തിയ ഹർത്താൽ ഫാഷിസ്റ്റ് ഭീകരതക്കെതിരെ യുവജനങ്ങളുടെ മനസ്സിൽ നുരഞ്ഞ് പൊന്തുന്ന പ്രതിഷേധാഗ്നിയെയാണ് പ്രതിഫലിപ്പിക്കുന്നത്. മത, രാഷ്ട്രീയ ചിന്താഗതികൾക്കതീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന യുവജന ക്ലബ്ബുകൾ ഏറ്റെടുത്ത ഹർത്താലിന്റെ വിജയം എസ്.ഡി.പി.ഐക്ക് മുകളിൽ ചാർത്തുന്നവർ ബിജെപിക്കെതിരെ ഉയർന്ന പൊതുവികാരത്തെ മറച്ചുവെക്കുകയാണ്. ചിലയിടങ്ങളിലുണ്ടായ അക്രമസംഭവങ്ങളിൽ ഹർത്താലിന്റെ വിജയത്തിൽ വിറളി പൂണ്ടവർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം.
'പൈശാചികതയാണ് ആർ.എസ്.എസ്, ബിജെപി' ഹിന്ദുത്വ ഭീകരതക്കെതിരെ തെരുവിലിറങ്ങുക എന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഏപ്രിൽ 19 വ്യാഴാഴ്ച കോഴിക്കോട്ട് വൻ റാലി സംഘടിപ്പിക്കും. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ അണിനിരക്കുന്ന റാലി വൈകിട്ട് 4 മണിക്ക് അരയിടത്ത് പാലം ബൈപാസ് റോഡിൽ നിന്നാരംഭിച്ച് മുതലക്കുളത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ വിവിധ സംഘടനാ നേതാക്കൾ സംസാരിക്കും.
വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നവർ ;
പി. അബ്ദുൽ മജീദ് ഫൈസി (സംസ്ഥാന പ്രസിഡന്റ്)
അജ്മൽ ഇസ്്മായീൽ (സംസ്ഥാന ജനറൽ സെക്രട്ടറി)
കെ.കെ. അബ്ദുൽ ജബ്ബാർ (സംസ്ഥാന സെക്രട്ടറിയേറ്റംഗം)
മുസ്തഫ കൊമ്മേരി (കോഴിക്കോട് ജില്ലാ പ്രസിഡന്റ്)