കോഴിക്കോട് : കത്ത്വ സംഭവത്തിൽ പ്രതിഷേധിച്ച് യുവജന കൂട്ടായ്മകൾ ഏറ്റെടുത്ത് നടത്തിയ ഹർത്താൽ സമരത്തിൽ പങ്കെടുത്തവരെയും സഹകരിച്ചവരെയും 153 അ ചാർത്തി വ്യാപകമായി അറസ്റ്റ് ചെയ്യുന്നത് നീതീകരിക്കാനാകാത്തതാണ്. മലബാർ മേഖലയിൽ തൊള്ളായിരത്തോളം യുവാക്കളെ ഇതിനകം അറസ്റ്റ് ചെയ്ത് കഴിഞ്ഞു.

കേരളത്തിൽ മുമ്പുണ്ടായ പല ഹർത്താലുകളിലുമുണ്ടായത്ര അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ലാത്ത ഈ ഹർത്താലിന് മത വർഗീയ നിറം നൽകി അന്യായമായി യുവജനങ്ങളെ അറസ്റ്റ് ചെയ്യുന്നതിലൂടെ പൊലീസ് അരക്ഷിതാവസ്ഥ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി പ്രസ്താവിച്ചു.

ബിജെപിയുടെ വർഗ്ഗീയ അജണ്ടക്ക് കൂട്ട് നിൽക്കുന്ന നടപടികളിൽ നിന്ന് ആഭ്യന്തര വകുപ്പ് പിന്തിരിയണം. ഹർത്താലിന്റെ പേരിൽ നിരപരാധികളായ യുവാക്കളെ പീഡിപ്പിക്കുന്നത് തുടർന്നാൽ ശക്തമായ പ്രക്ഷോഭത്തിന് പാർട്ടി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു