ശ്മീരി പെൺകുട്ടിയുടെ പൈശാചികമായ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഏപ്രിൽ 19 ന് എസ്.ഡി.പി.ഐ കോഴിക്കോട് നടത്താൻ നിശ്ചയിച്ചിരുന്ന ബഹുജന റാലി നിരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ സിറ്റി അസിസ്റ്റന്റ് കമ്മീഷണറുടെ അനുവാദത്തോടെയാണ് ഏപ്രിൽ 30 ലേക്കു് മാറ്റി പ്രഖ്യാപിച്ചത്. അന്നേ ദിവസം തന്നെ പെർമിഷന് നിയമ പ്രകാരമുള്ള അപേക്ഷ നൽകിയിരുന്നതാണ്.

എന്നാൽ പരിപാടി നടത്തുന്നതിന് അടിയന്തിരാവസ്ഥക്കാലത്തെതിന് സമാനമായ അതി വിചിത്രകരമായ നിയന്ത്രണങ്ങളുമായി പൊലീസ് തടസ്സം സൃഷ്ടിക്കുകയാണ്. പൊതുസമ്മേളനത്തിന് അനുമതി നൽകണമെങ്കിൽ പ്രസംഗകർ ഓരോരുത്തരും പ്രസംഗിക്കുന്നതെന്തൊക്കെയാണെന്ന് വിശദമായി എഴുതിത്ത്തരണമെന്നാണ് പൊലീസ് നിദ്ദേശം.

എപ്രിൽ 16 ന് സംസ്ഥാനത്ത് നടന്ന ഹർത്താലിന്റെ ഉത്തരവാദിത്തം എസ്.ഡി.പി.ഐ ക്ക് മേൽ ചാർത്തി കൊണ്ട് പാർട്ടിയുടെ ചില എതിരാളികൾ നടത്തിയ പ്രചരണത്തിന്റെ ചുവട് പിടിച്ച് ഒരു രാഷ്ട്രീയ പാർട്ടി യോട് പൊലീസ് അന്യായമായും വിവേചനപരമായും പെരുമാറുന്നത് ജനാധിപത്യ മൂല്യങ്ങളുടെ നിരാകരണമാണ്. എല്ലാ ജനാധിപത്യ കക്ഷികളും ഇതിനെതിരെ രംഗത്ത് വരണം.

ഹർത്താൽ ദിവസം ആർ.എസ്.എസിനെതിരെ തെരുവിലിറങ്ങിയ യുവജനങ്ങളോട് വർഗ്ഗീയ നിലപാടാണ് സിപിഎമ്മും കേരള സർക്കാരും സ്വീകരിക്കുന്നത്. ഹർത്താലിൽ അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യുന്നതിൽ ഒതുങ്ങുന്നതല്ല പൊലീസ് നടപടികൾ . കാണികളായി നിന്നിരുന്നവരെ പോലും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുന്നു. ഹർത്താലിന്റെ പേരിൽ രണ്ടായിരത്തോളം യുവാക്കൾക്കതിരെ കേസ് ചുമത്തുന്നത് കേരളത്തിലാദ്യമാണ്. ഊതിവീർപ്പിച്ച കഥകളല്ലാതെ അതിന് മാത്രം എന്ത് അക്രമങ്ങളാണ് ഈ ഹർത്താലിൽ ഉണ്ടായിരിക്കുന്നത്. താനൂരിൽ പതിമൂന്ന് മുസ്ലിം സ്ഥാപനങ്ങൾ അക്രമിക്കപ്പെട്ടിട്ട് വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന വിധമാണ് മന്ത്രി കെ.ടി ജലീൽ പെരുമാറിയത്.

വേറിട്ടതും അപലപിക്കപ്പെടേണ്ടതുമായ സംഭവമാണ് താനൂരിലെ ബേക്കറി കവർച്ച. അടച്ചിട്ട സ്ഥാപനം പൂട്ട് പൊളിച്ച് അകത്ത് കയറി പട്ടാപകൽ കൊള്ളയടിക്കുന്നത് മുമ്പ് നാദാപുരത്ത് നിന്ന് മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവമായിരുന്നു. മലപ്പുറം ജില്ലയെ നാണം കെടുത്തിയ ഈ കൊള്ളക്ക് നേതൃത്വം നൽകിയവ രാരെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അവരിൽ സിപിഎം ബന്ധമുള്ളവരെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.

അസാധാരണവും വിവേചനപരവുമായ നടപടികളാണ് ഹർത്താലിന്റെ പേരിൽ പൊലീസ് നടപ്പാക്കി കൊണ്ടിരിക്കുന്നത്. നിരപരാധികളായ നിരവധി യുവാക്കളെ കേസിൽ കുടുക്കിയിരിക്കുന്നു.

ഹർത്താലിന് തലേ ദിവസത്തെ പ്രകടനങ്ങളിൽ പങ്കെടുത്തുവെന്നതുകൊണ്ട് അന്നേ ദിവസമുണ്ടായ അക്രമങ്ങളിൽ പ്രതിയാക്കുന്നു. ഞടട നെതിരെ മുഴക്കിയ മുദ്രാവാക്യങ്ങളെ ഹിന്ദു വിരുദ്ധ മുദ്രാവാക്യമായി ചിത്രീകരിച്ച് 153 അ ചാർത്തിയിരിക്കുന്നു.

ഞടട ന്റെ കൊടി നശിപ്പിച്ച കേസിൽ 153 അ ചുമത്തിയിരിക്കുന്നു. അതേ സ്ഥലത്ത് ദണ്ഡുകളേന്തി ഞടട നടത്തിയ പ്രതിഷേധ പ്രകടനത്തിന് കേസില്ല. പലരുടെയും പേരിൽ പോക്സോ ചുമത്തി. എന്നാൽ പെൺകുട്ടിയുടെ പേരും ഫോട്ടോയും സഹിതമുള്ള ബാനറുകളേന്തി നടത്തിയ സിപിഎമ്മിന്റെതടക്കമുള്ള പ്രകടനങ്ങൾക്കെതിരെ കേസില്ല.
മൂന്ന് ഗടഞഠഇ ബസുകളുടെ ഗ്ലാസ്സ് പൊട്ടുകയും ഒരു പൊലീസ് ബസ് അക്രമിക്കപ്പെടുകയും ചെയ്ത കേസിൽ (താനൂർ പൊലീസ് സ്റ്റേഷൻ) പൊലീസ് റിപ്പോർട്ടിന്റെയടിസ്ഥാനത്തിൽ പരപ്പനങ്ങാടി കോടതി എട്ടു പ്രതികളിൽ ഓരോരുത്തർക്കും 255000 രൂപ വീതം ഫൈനടക്കാൻ വിധിച്ചിരിക്കുന്നു .

ഹർത്താലിന്റെ മറവിലുള്ള പൊലീസ് വേട്ടക്കും പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നതിനുമെതിരെ ഏപ്രിൽ 30ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് ഒഴികെയുള്ള മുഴുവൻ എസ്‌പി ഓഫീസുകളിലേക്കും പാർട്ടി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ആർ.എസ്.എസിന്റെ പൈശാചികതയും ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മകളെ തകർക്കുന്നതിന് വേണ്ടിയുള്ള കുത്സിത നീക്കങ്ങളും തുറന്ന് കാണിച്ച് ഗൃഹ സമ്പർക്ക കാമ്പയിനും പഞ്ചായത്ത് തല പൊതുയോഗങ്ങളും സംഘടിപ്പിക്കുവാനും ഇന്നലെ (ഏപ്രിൽ 26ന് ) ചേർന്ന സംസ്ഥാന പ്രവർത്തക സമിതി തീരുമാനിച്ചിരിക്കുന്നു.