- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണ പരാജയം മറക്കാൻ സിപിഎം പൊലീസിനെ ഉപയോഗിക്കുന്നു : അബ്ദുൽ മജീദ് ഫൈസി
കോഴിക്കോട് : രാജ്യം നേരിടുന്ന ആർഎസ്എസ് ഭീകരതയ്ക്കെതിരെ പുതിയ തലമുറയിൽ ഉയർന്നുവന്ന പ്രതിഷേധാഗ്‌നിയെ പൊലീസ് ഭീകരതയുപയോഗിച്ച് അടിച്ചമർത്താനുള്ള നീക്കം സംസ്ഥാന ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന പിണറായി വിജയന്റെ ഭരണപരാജയമായി ജനം വിധിയെഴുതുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി പറഞ്ഞു. മലപ്പുറത്ത് എസ്‌പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ ജനാധിപത്യഭരണമല്ല, പൊലീസ് രാജാണ് നടപ്പിലാക്കുന്നത്.ലോക്കപ്പ് കൊലകൾ കൊണ്ട് കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പിന്റെ പരാജയം ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ ചർച്ചയാകാതിരിക്കാനുള്ള ഇടതുപക്ഷ തന്ത്രമാണ് ഹർത്താൽ വിവാദത്തിന് പിന്നിൽ.സോഷ്യൽ മീഡിയ വഴി നടത്തിയ ഹർത്താലിന്റെ പിന്നിൽ ആരാണെങ്കിലും ആ ദിവസം തെരുവിലറങ്ങിയ യുവാക്കൾ നിരപരാധികളാണ്. സംഘപരിവാറിനെതിരെയുള്ള പ്രതിഷേധ സ്വരമാണ് ഇവരിലൂടെ മുഴങ്ങിയത്. ഇടതു-വലതുപക്ഷങ്ങൾ സംഘപരിവാറിനെതിരെ മൗനം പൂണ്ടതിൽ പ്രതിഷേധിച്ചുള്ള യുവാക്കളുടെ പ്രതിഷേധ പ്രകടനമാണിത്. ലീഗും സി
കോഴിക്കോട് : രാജ്യം നേരിടുന്ന ആർഎസ്എസ് ഭീകരതയ്ക്കെതിരെ പുതിയ തലമുറയിൽ ഉയർന്നുവന്ന പ്രതിഷേധാഗ്‌നിയെ പൊലീസ് ഭീകരതയുപയോഗിച്ച് അടിച്ചമർത്താനുള്ള നീക്കം സംസ്ഥാന ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന പിണറായി വിജയന്റെ ഭരണപരാജയമായി ജനം വിധിയെഴുതുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി പറഞ്ഞു.
മലപ്പുറത്ത് എസ്‌പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ ജനാധിപത്യഭരണമല്ല, പൊലീസ് രാജാണ് നടപ്പിലാക്കുന്നത്.ലോക്കപ്പ് കൊലകൾ കൊണ്ട് കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പിന്റെ പരാജയം ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ ചർച്ചയാകാതിരിക്കാനുള്ള ഇടതുപക്ഷ തന്ത്രമാണ് ഹർത്താൽ വിവാദത്തിന് പിന്നിൽ.സോഷ്യൽ മീഡിയ വഴി നടത്തിയ ഹർത്താലിന്റെ പിന്നിൽ ആരാണെങ്കിലും ആ ദിവസം തെരുവിലറങ്ങിയ യുവാക്കൾ നിരപരാധികളാണ്.
സംഘപരിവാറിനെതിരെയുള്ള പ്രതിഷേധ സ്വരമാണ് ഇവരിലൂടെ മുഴങ്ങിയത്. ഇടതു-വലതുപക്ഷങ്ങൾ സംഘപരിവാറിനെതിരെ മൗനം പൂണ്ടതിൽ പ്രതിഷേധിച്ചുള്ള യുവാക്കളുടെ പ്രതിഷേധ പ്രകടനമാണിത്. ലീഗും സിപിഎമ്മും സ്വന്തം അണികളെ തള്ളിപ്പറഞ്ഞ് പൊലീസ് വേട്ടക്ക് വിട്ടുകൊടുക്കുമ്പോൾ ആർഎസ്എസ്സിനെ പ്രീതിപ്പെടുത്താൻ യുവാക്കളെ വിട്ടുനൽകാൻ എസ്.ഡി.പി.ഐ ഒരുക്കമല്ലെന്ന് മജീദ് ഫൈസി വ്യക്തമാക്കി.
ഫാഷിസത്തിനെതിരെ തെരുവിലിറങ്ങുന്നവർക്ക് പിന്തുണയും ഐക്യദാർഢ്യവും എസ്.ഡി.പി.ഐ നൽകും. ജനകീയമായ ഹർത്താലിനെ വർഗീയവൽക്കരിക്കാൻ ഗൂഢശ്രമമാണ് നടക്കുന്നത്. മലപ്പുറത്തിന് അപമാനം വരുത്തിയ താനൂർ ബേക്കറി കവർച്ച നടത്തിയ അണികളുമായി ബന്ധമില്ലെന്ന് പറയാൻ സിപിഎം, ലീഗ് തയ്യാറുണ്ടോയെന്ന് അബ്ദുൽ മജീദ് ഫൈസി ചോദിച്ചു.
ഇടതുപക്ഷം ഫാഷിസത്തെ പ്രീണിപ്പിക്കുകയാണ്. താനൂരിൽ ഹിന്ദുക്കളുടെ സ്ഥാപനം തെരഞ്ഞുപിടിച്ച് അക്രമിച്ചെന്ന് നുണപ്രചരണം നടത്തിയ കെ.ടി.ജലീൽ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. ജനവിരുദ്ധ നിലപാടുകൾ ഭരണ പിന്തുടർച്ചയാക്കുന്ന ഇടതു പക്ഷത്തിന് പശ്ചിമബംഗാൾ അനുഭവം നേരിടേണ്ടിവരുമെന്ന് അബ്ദുൽ മജീദ് ഫൈസി പറഞ്ഞു.
വൈസ് പ്രസിഡന്റുമാരായ അഷ്റഫ് മൗലവി മൂവ്വാറ്റുപുഴ കോട്ടയത്തും, തുളസീധരൻ പള്ളിക്കൽ കൊല്ലത്തും, ജനറൽ സെക്രട്ടറിമാരായ എം.കെ.മനോജ് കുമാർ എറണാകുളത്തും, അജ്മൽ ഇസ്മായിൽ കണ്ണൂരിലും, സെക്രട്ടറിമാരായ റോയ് അറക്കൽ ഇടുക്കിയിലും, പി.കെ.ഉസ്മാൻ തിരുവനന്തപുരത്തും, കെ.കെ. റൈഹാനത്ത് പാലക്കാട്ടും, സെക്രട്ടറിയേറ്റംഗം യഹ്യ തങ്ങൾ തൃശൂരിലും, സംസ്ഥാന സമിതിയംഗങ്ങളായ ഇ.എസ്.കാജാ ഹുസൈൻ വയനാട്ടിലും, ജ്യോതിഷ് പെരുമ്പുളിക്കൽ പത്തനംതിട്ടയിലും, വി എം.ഫഹദ് ആലപ്പുഴയിലും എസ്‌പി.ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു.