കൊച്ചി: ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക വ്യവസ്ഥിതി നരേന്ദ്ര മോദി തകർത്തുവെന്ന്  ദേശീയ പ്രസിഡന്റ്എസഈദ് പറഞ്ഞു.ഇന്നലെ വൈക്കീട്ട് എറണാകുളം രാജേന്ദ്ര മൈതാനിയിൽ എസ്ഡിപിഐ സംസ്ഥാന നേതാക്കൾക്കൊരുക്കിയ സ്വീകരണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യമെന്നത് പരസ്പര ധാരണയും വിശ്വാസവുമാണ്. അത് തകരുന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്. മുസ്്ലിംകളും ദളിതുകളും ആദിവാസികളും അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വാന്ത്ര്യം ഫാഷിസ്റ്റുകൾ തകർത്തുകൊണ്ടിരിക്കുകയാമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ ഇന്ന് അപകടത്തിലാണ്. ഇലക്ട്രോണീക് വോട്ടിങ് മിഷ്യൻ തകരാറിലാണെന്ന വ്യാപക പരാതി പരാജയം മറക്കാൻ പറയുന്ന ഒരു കാര്യംമാത്രമല്ല. ഇ വി എമ്മിനെക്കുറിച്ച് ഉയർന്ന പരാധികളെല്ലാം താമരക്ക് വോട്ടുകൂടുന്നുവെന്നതായിരുന്നുവെന്നത് നമ്മൾ മറന്നുപോകരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പരിഷ്‌കൃത രാജ്യങ്ങൾ മുഴുവൻ ഇ വി എം ഒഴിവാക്കിയിട്ടുണ്ട്.

നമ്മുടെ കോടതികളും ഭരണ സംവിധാനങ്ങൾ മുഴുവൻ ഫാഷിസ്റ്റ് ശക്തികൾക്ക് വേണ്ടി സംസാരിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ സൈന്യവും ഇവരുടെ ചൊൽപ്പടിക്ക് നിൽക്കുകയാണ്. നമ്മുടെ രാജ്യത്ത് മതേതര ശക്തികൾ എന്ന് പറയുന്നവരെല്ലാം പരാജയം സമ്മതിച്ചിരിക്കു കയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകിയ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത്തലി അധ്യക്ഷതവഹിച്ചു, ജില്ല കമ്മിറ്റിയുടെ ഉപാഹരം നൽകി. സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി, വൈസ് പ്രസിഡന്റ്ുമാരായ എം.കെ മനോജ്കുമാർ, മുവ്വാറ്റുപുഴ അഷ്റഫ് മൗലവി, കെകെ റൈഹാനത്ത് ടീച്ചർ, സംസ്ഥാന ജനറൽ സെക്രട്ടരിമാരായ പി അബ്ദുൽ ഹമീദ്, തുളസീധരൻ പള്ളിക്കൽ, റോയ് അറയ്ക്കൽ, ട്രഷറർ അജ്മൽ ഇസ്മായിൽ, ജില്ലാ ജനറൽ സെക്രട്ടറി ഷമീർ മാഞ്ഞാലി, ജില്ലാ സെക്രട്ടറി സുൽഫിക്കർ അലി തുടങ്ങിയവർ സംസാരിച്ചു.