- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെവിന്റെ കൊലപാതകം ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്:പി.അബ്ദുൽ മജീദ് ഫൈസി
കോഴിക്കോട് : പ്രണയ വിവാഹത്തിന്റെ പേരിൽ കെവിൻ കൊല ചെയ്യപ്പെടാനിടയായതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുക്കേണ്ടതാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി പറഞ്ഞു. കെവിനെ തട്ടിക്കൊണ്ട് പോയവരെ കുറിച്ചും വാഹനത്തെ കുറിച്ചും കൃത്യമായ വിവരങ്ങളുണ്ടായിട്ടും അടിയന്തിര ഇടപെടൽ മാറ്റി വെച്ചത് മുഖ്യമന്ത്രിയുടെ പരിപാടിയുള്ളതുകൊണ്ടാണെന്ന് പൊലീസ് വ്യക്തമാക്കിയ സ്ഥിതിക്ക് അതിന്റെ ധാർമ്മിക ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രിക്കു ഒഴിഞ്ഞ് മാറാനാവില്ല. ചില പൊലീസുകാരെ ബലിയാടാക്കി രക്ഷപ്പെടാവുന്ന സംഭവമല്ല ഇത്. മുഖ്യമന്ത്രിയുടെ കാരണത്താൽ മാത്രമാണ് ഒരു യുവാവിന്റെ ദാരുണ മരണം സംഭവിച്ചിട്ടുള്ളത്. മാനുഷിക ബോധം അൽപമെങ്കിലും അവശേഷിക്കുന്നു ണ്ടെങ്കിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയേണ്ടതാണെന്നും മജീദ് ഫൈസി പറഞ്ഞു.
കോഴിക്കോട് : പ്രണയ വിവാഹത്തിന്റെ പേരിൽ കെവിൻ കൊല ചെയ്യപ്പെടാനിടയായതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുക്കേണ്ടതാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി പറഞ്ഞു.
കെവിനെ തട്ടിക്കൊണ്ട് പോയവരെ കുറിച്ചും വാഹനത്തെ കുറിച്ചും കൃത്യമായ വിവരങ്ങളുണ്ടായിട്ടും അടിയന്തിര ഇടപെടൽ മാറ്റി വെച്ചത് മുഖ്യമന്ത്രിയുടെ പരിപാടിയുള്ളതുകൊണ്ടാണെന്ന് പൊലീസ് വ്യക്തമാക്കിയ സ്ഥിതിക്ക് അതിന്റെ ധാർമ്മിക ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രിക്കു ഒഴിഞ്ഞ് മാറാനാവില്ല. ചില പൊലീസുകാരെ ബലിയാടാക്കി രക്ഷപ്പെടാവുന്ന സംഭവമല്ല ഇത്.
മുഖ്യമന്ത്രിയുടെ കാരണത്താൽ മാത്രമാണ് ഒരു യുവാവിന്റെ ദാരുണ മരണം സംഭവിച്ചിട്ടുള്ളത്. മാനുഷിക ബോധം അൽപമെങ്കിലും അവശേഷിക്കുന്നു ണ്ടെങ്കിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയേണ്ടതാണെന്നും മജീദ് ഫൈസി പറഞ്ഞു.
Next Story