- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രൂവറികൾ അനുവദിക്കുന്നത് തിരഞ്ഞെടുപ്പ് വാഗ്ദാന ലംഘനം : എസ്.ഡി.പി.ഐ
കോഴിക്കോട് : പ്രളയത്തിന് ശേഷം കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലാൻ ശ്രമിക്കുന്ന പിണറായി സർക്കാരിന്റെ നീക്കം ദുരൂഹവും സംശയാസ്പദവുമാണ്. തെരഞ്ഞെടുപ്പ് വേളയിൽ പ്രമുഖ നടീ നടന്മാരെ വെച്ച് മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറക്കുമെന്ന് പ്രചരണം നടത്തി അധികാരത്തിലേറിയവർ ഇപ്പോൾ കേരളത്തിൽ മദ്യമൊഴുക്കാനുള്ള നീക്കം തിരിച്ചറിയേണ്ടതുണ്ട്. ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ നിലവാരമുള്ള മദ്യം സുലഭമാക്കുന്നതിന് വേണ്ടിയാണ് മദ്യ നിർമ്മാണ ശാലകൾ അനുവദിക്കുന്നതെന്നാണ് സിപിഎം വാദം. മദ്യം ഭക്ഷണത്തിന്റെ ഭാഗമായി മാറണമെന്നും പാത്തും പതുങ്ങിയും മദ്യം വാങ്ങുന്ന അവസ്ഥ മാറണമെന്നും വ്യവസായ മന്ത്രി പറയുന്നു. അപേക്ഷിക്കുന്നവരെയെല്ലാം പരിഗണിക്കുമെന്നും മന്ത്രി ഇ.പി.ജയരാജൻ പ്രഖ്യാപിച്ചിരിക്കുന്നു. ചായക്കട തുടങ്ങാൻ പഞ്ചായത്ത് അനുമതി നൽകുന്നതിനോടാണ് മദ്യ നിർമ്മാണശാല തുടങ്ങുന്നതിനെ അദ്ദേഹം ഉപമിച്ചിരിക്കുന്നത്. ഈ നില തുടർന്നാൽ ജനങ്ങൾ കുടിവെള്ളത്തിന് പകരം മദ്യത്തെ ആശ്രയിക്കേണ്ട അവസ്ഥ വരും. ആപൽക്കരമായ ഈ നയത്തിൽ നിന്ന് കേരള സർക്കാർ പിന്മാറണം. വര
കോഴിക്കോട് : പ്രളയത്തിന് ശേഷം കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലാൻ ശ്രമിക്കുന്ന പിണറായി സർക്കാരിന്റെ നീക്കം ദുരൂഹവും സംശയാസ്പദവുമാണ്. തെരഞ്ഞെടുപ്പ് വേളയിൽ പ്രമുഖ നടീ നടന്മാരെ വെച്ച് മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറക്കുമെന്ന് പ്രചരണം നടത്തി അധികാരത്തിലേറിയവർ ഇപ്പോൾ കേരളത്തിൽ മദ്യമൊഴുക്കാനുള്ള നീക്കം തിരിച്ചറിയേണ്ടതുണ്ട്. ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ നിലവാരമുള്ള മദ്യം സുലഭമാക്കുന്നതിന് വേണ്ടിയാണ് മദ്യ നിർമ്മാണ ശാലകൾ അനുവദിക്കുന്നതെന്നാണ് സിപിഎം വാദം. മദ്യം ഭക്ഷണത്തിന്റെ ഭാഗമായി മാറണമെന്നും പാത്തും പതുങ്ങിയും മദ്യം വാങ്ങുന്ന അവസ്ഥ മാറണമെന്നും വ്യവസായ മന്ത്രി പറയുന്നു. അപേക്ഷിക്കുന്നവരെയെല്ലാം പരിഗണിക്കുമെന്നും മന്ത്രി ഇ.പി.ജയരാജൻ പ്രഖ്യാപിച്ചിരിക്കുന്നു.
ചായക്കട തുടങ്ങാൻ പഞ്ചായത്ത് അനുമതി നൽകുന്നതിനോടാണ് മദ്യ നിർമ്മാണശാല തുടങ്ങുന്നതിനെ അദ്ദേഹം ഉപമിച്ചിരിക്കുന്നത്. ഈ നില തുടർന്നാൽ ജനങ്ങൾ കുടിവെള്ളത്തിന് പകരം മദ്യത്തെ ആശ്രയിക്കേണ്ട അവസ്ഥ വരും. ആപൽക്കരമായ ഈ നയത്തിൽ നിന്ന് കേരള സർക്കാർ പിന്മാറണം.
വരൾച്ചാ സാധ്യത പ്രദേശമായ പാലക്കാട് ജില്ലയിലെ എലപ്പള്ളിയിൽ ദിനം പ്രതി അഞ്ച് ലക്ഷം ഹെക്ടോ ലിറ്റർ ബിയർ ഉത്പാദിപ്പിക്കുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്. ഇത് പിൻവലിക്കണമെന്നും ജനങ്ങളെ കഷ്ടപ്പെടുത്തരുതെന്നും സ്ഥലം എംഎൽഎ കൂടിയായ വി എസ് അച്ചുതാനന്ദൻ ആവശ്യപ്പെട്ടിരിക്കുന്നു. നിലവിൽ തന്നെ അഞ്ച് ഡിസ്റ്റിലറികളും ഒരു ബിയർ ഫാക്ടറിയും പതിമൂന്ന് കുപ്പിവെള്ള ഫാക്ടറികളും പാലക്കാട്ടുണ്ട്.
കേരളത്തിലെ വെള്ളമുപയോഗിച്ചുണ്ടാക്കുന്ന ബിയറിന് രുചിയേറെയായതിനാൽ വിദേശ രാജ്യങ്ങളിൽ കൂടുതൽ ഡിമാന്റുണ്ടെന്നാണ് ശ്രീചക്രാ ഡിസ്റ്റിലറീസ് തൃശൂരിൽ വിദേശമദ്യ നിർമ്മാണ ശാല സ്ഥാപിക്കുന്നതിന് വേണ്ടി നൽകിയ അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നത്.
പ്രകൃതി വിഭവങ്ങളുടെ ചൂഷണവും അതുണ്ടാക്കുന്ന സാമൂഹികാഘാതവും കൂടി പരിഗണിച്ചാണ് കോമ്പൗണ്ടിങ് ,ബെന്റിങ്, ബോട്ട്ലിങ് യൂണിറ്റുകൾ സ്ഥാപിക്കാനുള്ള 110 അപേക്ഷകൾ നിരസിച്ച് കൊണ്ട് 1999 ൽ ഒരുത്തരവുണ്ടായത്. പിന്നീട് മാറി വന്ന സർക്കാരുകളെല്ലാം നയമായി സ്വീകരിച്ച് വന്ന ആ ഉത്തരവ് രഹസ്യമായി തിരുത്തിയതിൽ ദുരൂഹതയുണ്ട്.
1999 ലെ ഉത്തരവ് അന്നത്തെ അപേക്ഷകൾക്ക് മാത്രം ബാധകമെന്ന വാദം ബാലിശമാണ്. ഒരു ഉത്തരവ് 18 വർഷം നയമായി സ്വീകരിച്ച് വരികയും അതിന്റെയടിസ്ഥാനത്തിൽ നിരവധി അപേക്ഷകൾ തള്ളിക്കളയുകയും ചെയ്തതിന് ശേഷം പുതിയ അപേക്ഷകൾക്ക് അത് ബാധകമല്ലെന്ന വ്യാഖ്യാനം നാല് പേർ മാത്രമറിഞ്ഞത് എങ്ങിനെയാണ്? ഇപ്പോൾ അനുമതി നേടിയ ശ്രീചക്രാ ഡിസ്റ്റിലറീസ് 1999ൽ നിഷേധിക്കപ്പെട്ട കമ്പനികളിലുൾപ്പെട്ടതാണ്. കൃത്യമായ സ്ഥലവും കെട്ടിടവും ചൂണ്ടിക്കാട്ടാതെയാണ് തൃശൂരിൽ വിദേശമദ്യ നിർമ്മാണത്തിന് അനുമതി നൽകുന്നത്. കൊച്ചി ഇൻഫ്രാ പാർക്കിൽ പത്ത് ഏക്കർ ഭൂമി ലഭിച്ചുവെന്ന രേഖ സമ്പാദിച്ചത് വെറും 48 മണിക്കൂർ കൊണ്ടാണ്. ഇത് ലഭിച്ചത് പ്രമുഖ സിപിഎം നേതാവിന്റെ മകൻ പ്രൊജക്ട് മാനേജരായ സ്ഥാപനത്തിനാണെന്നതും അഴിമതിക്കുള്ള സാധ്യതയായി പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഭരണകക്ഷി നേതാക്കൾ നടത്തുന്ന ദുർവ്യാഖ്യാനങ്ങളും പ്രകോപനപരമായ പ്രസ്താവനകളും സംശയത്തിന്റെ ബലം കൂട്ടുന്നു.
അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ സിപിഎം ഒട്ടകപക്ഷി നയം സ്വീകരിച്ചിട്ട് കാര്യമില്ല. അഴിമതി ഇല്ലെന്നാണ് വാദമെങ്കിൽ പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി ഏറ്റെടുത്ത് സുതാര്യമായ അന്വേഷണത്തിന് സർക്കാർ സന്നദ്ധമാകണം. നാല് കമ്പനികൾക്ക് നൽകിയ ഉത്തരവ് പിൻവലിക്കണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെടുന്നു.